കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. കാട്ടാനയെ കണ്ടപ്പോള്‍ കാളിമുത്തുവും സംഘവും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാളിമുത്തു അക്രമത്തിനിരയായി. രാവിലേ ഏഴോടെയാണ് കാളിമുത്തു, അച്യുതന്‍, കണ്ണന്‍ എന്നിവര്‍ മുള്ളി വനത്തിലെ ബ്ലോക്ക് 12ല്‍ കടുവ കണക്കെടുപ്പിനു പോയത്. തിരികെ വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. ആനയെ കണ്ടതോടെ പരിഭ്രാന്തരായ മൂവരും ചിതറി ഓടിയെങ്കിലും കാളിമുത്തുവിനെ ആന ആക്രമിച്ചു. അച്യുതന്‍ രക്ഷപ്പെട്ടത്…

Read More

കോൺ​ഗ്രസിൽ തുടരില്ല; ബിജെപിയിലേക്ക് പോവുകയുമില്ല: അമരീന്ദർ സിം​ഗ്

  കോൺ​ഗ്രസിൽ താൻ ഇനി തുടരില്ലെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്നും എന്നാൽ ബി.ജെ.പിയിലേക്ക് പോകില്ലെന്നും അമരീന്ദർ സിം​ഗ് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോൺ​ഗ്രസ് വിടുകയാണെന്ന് അമരീന്ദർ പ്രതികരിച്ചത്. ഞാനിപ്പോൾ കോൺഗ്രസിലാണ്. പക്ഷേ ഞാൻ ഇനി കോൺഗ്രസിൽ തുടരില്ല. എന്നോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നെന്ന് അമരീന്ദർ സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു. 52 വർഷത്തിലേറെയായി ഈ പാർട്ടിക്കൊപ്പമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഇടപെടലല്ല പ്രതീക്ഷിക്കുന്നത്. രാവിലെ…

Read More

രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ വൈസ് ചാൻസിലർക്ക് അധികാരമില്ല; മന്ത്രി ആർ ബിന്ദു

ഭാരതാംബ വിഷയത്തിൽ കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് വി സിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമില്ല. രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റ് ആണ്. സിൻഡിക്കേറ്റിനു മുമ്പാകെ ഈ കാരണം വൈസ് ചാൻസിലർക്ക് വെക്കാം. നേരിട്ട് രജിസ്ട്രാർക്ക് എതിരെ നടപടി എടുക്കാൻ വിസിക്ക് ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യാജമായിട്ടുള്ള ആരോപണത്തെ മുൻനിർത്തിയാണ് രജിസ്ട്രാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്….

Read More

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

  അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം .കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു. ദേശീയപാതയിലെ പാലം ഒലിച്ചു പോയി.അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.     വെള്ളപ്പൊക്കം മൂലം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പൂസയിലെ നോർത്ത്…

Read More

കൊല്ലത്ത് 16കാരി തീപൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

കൊല്ലം പനയത്ത് പതിനാറുവയസ്സുകാരിയെ വീടിന് പുറകിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റയം സ്വദേശികളായ എഡിസൻ-ഹേമ ദമ്പതികളുടെ മകൾ ഹന്നയാണ് മരിച്ചത്. രാവിലെ ആറ് മണിക്ക് അലറാം വെച്ച് കുട്ടി ഉണർന്നിരുന്നു. പിന്നീട് പീടിന് പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാർ കണ്ടതാണ്. പതിവായി വീടിന് പിന്നിലിരുന്നാണ് കുട്ടി പഠിക്കാറുള്ളതിനാൽ ഇത് വീട്ടുകാർ കാര്യമായി എടുത്തില്ല ഏഴ് മണിയോടെ വീടിന് പിന്നിൽ കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നലിയിൽ കണ്ടെത്തുകയായിരുന്നു. സെന്റ് ചാൾസ് ബറോമിയ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. പരീക്ഷയിൽ…

Read More

‘ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം വീണ്ടും കുത്തിപ്പൊക്കി’; BJP സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് RSS

ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് ആർഎസ്എസ്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ് സുരേഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ ആർഎസ്എസിന്റെ വിഭാഗ് കാര്യാലയത്തിലെത്തി. ഒത്തുതീർപ്പാക്കിയ കന്യാസ്ത്രീ വിഷയം ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും കുത്തിപ്പൊക്കി എന്ന് ആർഎസ്എസ. കന്യാസ്ത്രീകൾ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന നേതൃത്വത്തെ കണ്ടത് പർവതീകരിച്ച് അവതരിപ്പിച്ചെന്ന് വിമർശനം. ബിജെപി സംസ്ഥാന നേതൃത്വത്തെ ആർഎസ്എസ് അതൃപ്തി നേരിട്ട് അറിയിക്കും. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍…

Read More

ടച്ച് സ്ക്രീൻ വേണ്ട, കീപാഡ് മതി; രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്

രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്ത് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയന്ത്രണങ്ങൾ ജനുവരി 26ന് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. സാധാരണ കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് സ്ത്രീകൾക്ക് അനുമതിയുളളത്. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ…

Read More

കൊവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതി മർദനമേറ്റ് മരിച്ച സംഭവം; അഞ്ച് ജയിൽ ജീവനക്കാർ അറസ്റ്റിൽ

തൃശ്ശൂർ കൊവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതി മർദനമേറ്റ് മരിച്ച സംഭവത്തിൽ ആറ് ജയിൽ ജീവനക്കാർ അറസ്റ്റിൽ. കഞ്ചാവ് കേസിൽ അറസ്റ്റിലായ ഷമീറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.   കൊവിഡ് കെയർ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. മർദനമേറ്റാണ് ഷമീർ മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു കഞ്ചാവ് കേസിലാണ് ഷമീറിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ അമ്പിളിക്കലയിലെ കൊവിഡ് കെയർ സെന്ററിൽ എത്തിക്കുകയായിരുന്നു.

Read More

പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി

പത്തനംതിട്ട ആങ്ങാമുഴിയിൽ നിന്ന് പുലിയെ പിടികൂടി. പരുക്കേറ്റ നിലയിൽ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലവിരിച്ച് കൂട്ടിലാക്കുകയായിരുന്നു. സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന് കിടക്കുകയായിരുന്നു പുലി. പരുക്കേറ്റ് അവശനിലയിലായിരുന്നു. വീട്ടുകാർ പോലീസിനെയും വനംവകുപ്പിനെയും ഉടൻ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിൽ ആയതിനാൽ പുലി ആരെയും ആക്രമിക്കാനോ ചാടിപ്പാകാനോ ശ്രമിച്ചില്ല

Read More

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ 27 വരെ റിമാൻഡ് ചെയ്തു

  സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ റിമാൻഡിൽ. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണൻറെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട്…

Read More