Headlines

സുരേഷ് ഗോപിയുടെ കാറിന് പിന്നാലെ ഓടി, അപേക്ഷ നല്കാൻ ശ്രമിച്ചയാളെ പിടിച്ചുമാറ്റി ബിജെപി പ്രവർത്തകർ

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. വാഹനത്തിന് പിന്നാലെ പോയി നിവേദനം നൽകാനെത്തിയ ആളെ പിടിച്ചുമാറ്റി. കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകരാണ് പിടിച്ചുമാറ്റിയത്. കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുബോൾ ആയിരുന്നു സംഭവം. ഒരു മണിക്കൂർ നേരം സംഗമം നടന്നു അവിടെയൊന്നും ഇദ്ദേഹം നിവേദനം നൽകാൻ തയാറായില്ല. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വാഹനം തടയാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി…

Read More

കേരളത്തെ അപമാനിക്കാനും വികസനം മുടക്കാനുമുള്ള സന്ദർഭങ്ങൾ കോൺഗ്രസ് പാഴാക്കാറില്ല; വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസനത്തെ തകർക്കാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടുകയല്ല പ്രതിപക്ഷം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹമായ വിഹിതം ചോദിച്ചു വാങ്ങുന്നതിന് കേന്ദ്രത്തിന് മുന്നിൽ സംസാരിക്കാൻ പോലും പ്രതിപക്ഷം തയ്യാറല്ല. പ്രതിപക്ഷനേതാവും യുഡിഎഫ് എം പിമാറും കേരളത്തിലെ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾക്കായി ശബ്ദമുയർത്താൻ ഇവർ തയ്യാറാകുന്നില്ല. രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ വികസനത്തെ ബലികൊടുക്കാനാണ് പ്രതിപക്ഷം തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്തിന് അർഹമായത് നിഷേധിക്കുമ്പോൾ പ്രതിപക്ഷം മൗനം പാലിക്കുകയാണ് ചെയ്യുന്നത്. എന്നാൽ…

Read More

ദേഹാസ്വാസ്ഥ്യം; മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

  മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഔദ്യോഗീക വിശദീകരണം.

Read More

നടുറോഡിൽ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു

യൂനിഫോമിലെത്തി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. ചെന്നൈ കെകെ നഗർ സ്‌റ്റേഷൻ കോൺസ്റ്റബിൾ രാജീവിനെയാണ് നാട്ടുകാർ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കയ്യിൽ കയറി പിടിച്ച് ഇയാൾ യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം ഭയന്നുപോയ യുവതി നിലവിളിച്ചതിനെ തുടർന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവർ ഓടിയെത്തിയത്. തടയാനെത്തിയവരെ രാജിവ് ഭീഷണിപ്പെടുത്തിയെങ്കിലും ആളുകൾ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പോലീസ് എത്തി ഇയാളെ…

Read More

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് കര്‍ണാടക

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വിദ്യാര്‍ത്ഥികളും, ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിനു മറുപടിയായി യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി…

Read More

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം: യുവതിയും കുട്ടികളും മരിച്ചു

ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. അപകടത്തില്‍ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സുശീല (36), മോഹന്‍ (7), മാന്‍സി (7) എന്നിവരാണ് മരിച്ചത്. യുവതിയും കുഞ്ഞുങ്ങളും ഉറങ്ങി കിടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. സുശീലയുടെ മൂത്തമകള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. അപകടമുണ്ടായപ്പോള്‍ തന്നെ മൂത്തമകള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഈ കുട്ടിയ്ക്ക് 40 ശതമാനം പൊള്ളലേറ്റു. എന്നാല്‍ ഇളയ കുട്ടികള്‍ ഉറങ്ങി കിടന്നതിനാല്‍ രക്ഷപ്പെടാനായില്ല. നാലുപേരെയും…

Read More

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍സ്‌ഫോടനം; നിരവധി മരണം

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ക്കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തൊട്ടടുത്ത് നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കടക്കം വലിയ ആഘാതം ഉണ്ടാക്കിയ വിധത്തിലാണ് സ്‌ഫോടനം ഇതിന്റെ നടുക്കം ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടുവെന്നാണ് ചിലര്‍ പറഞ്ഞത്. സ്‌ഫോടനത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ബെയ്‌റൂത്തിലെ തുറമുഖ നഗരത്തിലാണ് സ്‌ഫോടനം നടന്നത്. ഒരു വെയര്‍ഹൗസിലുണ്ടായ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ലബനീസ് ഔദ്യോഗിക വാര്‍ത്താ മാധ്യമായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഈ ഗോഡൗണില്‍ രാവസ്തുക്കളും സംഭരിച്ചുവെച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ്…

Read More

ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്

ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്. യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജ്ഞാതർ വെടിവച്ചത്. ആർജെഡി നേതാവ് തേജസ്വിനി യാദവിന്റെയും മന്ത്രി അശോക് ചൗധരിയുടെയും വസതിയടക്കം സമീപത്ത് സ്ഥിതിചെയ്യുന്നുണ്ട്. പട്‌നയിലെ 1 പോളോ റോഡിലെ എയർപോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഐപി കൗശൽ നഗർ പ്രദേശത്താണ് വെടിവെപ്പുണ്ടായിരിക്കുന്നത്. അപ്പാച്ചെ ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് രാഹുൽ എന്ന യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുകയും അതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്യുന്നത്. സംഭവത്തിൽ യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വെടിവയ്പ്പിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു….

Read More

മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സികള്‍ നല്‍കിയ വിശേഷണമാണ് ക്യാപ്റ്റന്‍ എന്നത്. ക്യാപ്റ്റന്‍ എന്ന മുദ്രാവാക്യം വിളിക്കാന്‍ പിആര്‍ ഏജന്‍സികള്‍ തന്നെ 2000 ആളുകളെ സ്ഥിരമായി ഏര്‍പ്പാടാക്കുന്നു. മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സഹസ്രകോടീശ്വരന്‍മാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. സാധാരണക്കാരന്റെയോ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്ത് തൊഴിലാളികളുടേയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹം. പരാജയ ഭീതികൊണ്ട് മുഖ്യമന്ത്രി ജല്‍പ്പനങ്ങള്‍ നടത്തുകയാണ്. ബോംബ് പൊട്ടുമെന്നത് മുഖ്യമന്ത്രിയുടെ സൃഷ്ടിയാണ്. പരാജയ കാരണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലിന്റെ ഭാഗമാണ്…

Read More

സംസ്ഥാനത്ത് സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

  സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്‌സിനേഷൻ. സ്‌കൂളുകളിൽ തയ്യാറാക്കിയ വാക്‌സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് പ്രതിരോധ കുത്തിവെപ്പ് ദിനമായതിനാൽ പകുതിയോളം സെഷനുകളിൽ മാത്രമേ കൊവിഡ് വാക്‌സിൻ നൽകൂ. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിൻ നൽകുക. അധ്യാപകരുമായി ബന്ധപ്പെട്ടാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. ആധാറോ, സ്‌കൂൾ ഐഡി കാർഡോ വാക്‌സിനെടുക്കാനായി കരുതണം. രാവിലെ…

Read More