പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ; ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ അവധി ദിനങ്ങൾ ഇല്ല

ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേരള സർക്കാർ .കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത് . പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങൾ ഇനി മുതൽ ലഭിക്കില്ല.   ആരോഗ്യ പ്രവർത്തകരുടെ അവധികൾ മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി.കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിർദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട്…

Read More

കോട്ടയം മെഡിക്കൽ കോളജ് അപകടം; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചു. ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഉന്നതതല യോഗം രാവിലെ 10 മണിക്കാണ്. നിപ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍….

Read More

കൊവിഡ് കേസുകളിൽ വൻ വർധന: 24 മണിക്കൂറിനിടെ 13,154 കേസുകൾ, ഒമിക്രോൺ കേസുകൾ 961 ആയി

  രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലമായി രാജ്യത്തെ പ്രതിദിന കൊവിഡ് വർധനവ് പതിനായിരത്തിൽ താഴെയായിരുന്നു. ഒറ്റ ദിവസത്തിനിടെ 45 ശതമാനം വളർച്ചയാണ് കേസുകളിലുണ്ടായിരിക്കുന്നത്. ബുധനാഴ്ച രാജ്യത്ത് 9155 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ആറായിരത്തോളം പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധ. രണ്ട് ദിവസം കൊണ്ടാണ് കേസുകൾ ഉയർന്ന് പതിമൂവായിരത്തിലേക്ക് എത്തിയത്. കൊവിഡിന്റെ മൂന്നാം തരംഗ ഭീഷണി ഉയർന്നുനിൽക്കുന്നതിനിടെയാണ് വർധനവ് അതേസമയം ഒമിക്രോൺ…

Read More

ഇന്ധന, പാചക വാതക വിലവർധനവിനെതിരെ യുഡിഎഫ് കുടുംബ സത്യാഗ്രഹം നടത്തി

  ഇന്ധനവില വർധനവിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ കുടുംബ സത്യാഗ്രഹം നടന്നു. സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രവർത്തകരും നേതാക്കളും രാവിലെ പത്ത് മണി മുതൽ 11 മണി വരെ വീടുകൾക്ക് മുന്നിലാണ് സത്യഗ്രഹ സമരം നടത്തിയത് പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക എന്ന പ്ലക്കാർഡേന്തിയായിരുന്നു സത്യാഗ്രഹ സമരം. ഇതൊരു സൂചന മാത്രമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ശക്തമാക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില…

Read More

കൊവിഡ് ബാധിതന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ച സംഭവം; ആലപ്പുഴ ലത്തീൻ രൂപതയെ പ്രശംസിച്ച് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ച ശേഷം സംസ്‌കരിച്ച ആലപ്പുഴ ലത്തീൻ അതിരൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രൂപതയുടെ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു രണ്ട് മൃതദേഹങ്ങളാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്. സഭാ ചരിത്രത്തിലെ തന്നെ അപൂർവമായ നടപടിയാണിത്. ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് മാരാരിക്കുളം സെന്റ് അഗസ്ത്യൻസ് പള്ളിയിലാണ്. ദഹിപ്പിച്ച ശേഷം ഭസ്മം പെ്ട്ടിയിലാക്കി കല്ലറയിൽ സംസരിക്കുകയായിരുന്നു.%

Read More

യു​ക്രെ​യ്നി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു

  യു​ദ്ധം രൂ​ക്ഷ​മാ​യ യു​ക്രെ​യ്നി​ൽ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ഞ്ചാ​ബി​ലെ ബ​ർ​ണാ​ല സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ൻ ജി​ൻ​ഡ​ൽ എ​ന്ന 22 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. യു​ക്രെ​യ്നി​ലെ വി​നി​യ​സ്റ്റ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ര​ണ്ടി​ന്, ച​ന്ദ്ര​ൻ ജി​ൻ​ഡ​ലി​ന് മ​സ്തി​ഷ്കാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ന്നു. പി​ന്നീ​ട് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് മാ​താ​പി​താ​ക്ക​ൾ സ​മ്മ​തം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

എടക്കല്‍ ഗുഹ: വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും പഠനം തുടങ്ങിയില്ല

കല്‍പറ്റ-വയനാട്ടിലെ അമ്പുകുത്തി മലനിരകളിലുള്ള എടക്കല്‍ ഗുഹയുടെ  അവസ്ഥയെക്കുറിച്ചുള്ള പഠനം സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും തുടങ്ങിയില്ല. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ചു വിദഗ്ധ സമിതി അംഗങ്ങള്‍ക്കു ഇതേവരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ലെന്നാണ് അറിയുന്നത്. വിദഗ്ധ സമിതി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായിട്ടും പഠനം വൈകുന്നതില്‍  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ചരിത്ര തത്പരര്‍ക്കുമിടയില്‍ അമര്‍ഷം നുരയുകയാണ്. പഠനം ആരംഭിക്കുന്നതില്‍ വിദഗ്ധ സമിതിക്കു നിര്‍ദേശം നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതു ദൗര്‍ഭാഗ്യകരമാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി…

Read More

ഇന്ത്യയുടെ ആത്മവിശ്വാസം വളർത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിർഭർ കാഴ്ച്ചപ്പാട് ഉള്ളതുമാണ് ബജറ്റ് യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയതും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്. രാജ്യത്തിന് അനുകൂലമായ ബജറ്റാണ് നൽകിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വർധിപ്പിക്കും. അടിസ്ഥാന സൗകര്യമേർപ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവെച്ചു. കർഷകരുടെ വരുമാനം…

Read More

കൊവിഡ്: ശ്രീചിത്ര ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു

  കോവിഡ് ബാധയെ തുടർന്ന് ശ്രീചിത്രാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചിട്ടു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്. അടിയന്തിര ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

എനിക്ക് ഡോക്ടർ ആകേണ്ട’; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിൽ നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് സംഭവം. 19കാരനായ അനുരാഗ് ബോർകർ എന്ന വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് ഡോക്ടർ ആകേണ്ടെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു. ഒബിസി കാറ്റഗറിയിൽ ഓൾ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ എംബിബിഎസ് കോഴ്‌സ് ആരംഭിക്കാനിരിക്കെയാണ് വിദ്യാർഥി ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലർച്ചെ വിദ്യാർത്ഥിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കൽ ജീവിതം പിന്തുടരാൻ ആ​ഗ്ഹിക്കുന്നില്ലെന്നുമാണ്…

Read More