പ്രിയങ്ക ഗാന്ധി നിർദേശിച്ചു; ഡോക്ടർ കഫീൽ ഖാൻ രാജസ്ഥാനിലേക്ക് താമസം മാറി

അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ ഡോക്ടർ കഫീൽ ഖാൻ കുടുംബസമ്മേതം രാജസ്ഥാനിലേക്ക് താമസം മാറി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീൽ ഖാൻ അറിയിച്ചു നിലവിൽ തനിക്കെതിരായ കേസുകൾ ഒഴിവാക്കിയെങ്കിലും യോഗി സർക്കാർ വീണ്ടും കേസുകൾ ചുമത്തി തടങ്കലിലിടാൻ സാധ്യതയേറെയാണ്. ഇതേ തുടർന്നാണ് ഗോരഖ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വന്നത്. പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനിൽ താമസിക്കാൻ നിർദേശിച്ചു. യുപിയിൽ തുടരുന്നത് സുരക്ഷിതമല്ലെന്നും അറിയിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി. ദേശീയ പത്രദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയായ രീതിയില്‍ മുന്നോട്ടുപോവുന്ന ഒരു സമൂഹത്തില്‍ സമൂഹ മാധ്യമങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ചൈന സോഷ്യല്‍ മീഡിയകളെ ഇല്ലാതാക്കിയെന്നും ഇന്ത്യയില്‍ സുപ്രീം കോടതി പോലും സമൂഹമാധ്യമങ്ങളുടെ ഇടപെടലില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് നമുക്ക് അവയെ നിരോധിക്കേണ്ടി വന്നേക്കാമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ഫെയ്‌സ്ബുക്ക് ഇല്ലാതെ ജീവിക്കാന്‍ നമുക്ക് കഴിയില്ലേ എന്നും അദ്ദേഹം…

Read More

കൊവിഷീൽഡ് ഡോസുകളുടെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്ര സർക്കാർ

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ ക്ഷാമം കൊണ്ടല്ല ഇടവേള 84 ദിവസമാക്കിയത്. മൂന്നാം ഡോസ് നൽകാൻ നിലവിൽ വ്യവസ്ഥകൾ ഇല്ലെന്നും കേന്ദ്രം അറിയിച്ചു കിറ്റെക്‌സ് കമ്പനിയുടേതടക്കം രണ്ട് ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിൽ വന്നത്. വാക്‌സിൻ കൈവശമുണ്ടായിട്ടും ജീവനക്കാർക്ക് കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 45 ദിവസമായിട്ടും നൽകാൻ ആകുന്നില്ലെന്നായിരുന്നു കിറ്റക്‌സിന്റെ പരാതി. ഇതിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു. ലഭ്യതക്കുറവ് കൊണ്ടാണോ 84 ദിവസത്തെ ഇടവേളയെന്ന്…

Read More

കൊവിഡ് വാക്‌സിനേഷൻ: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും

കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ച നടത്തും. വൈകുന്നേരം നാല് മണിക്കാണ് ചർച്ച. സംസ്ഥാനങ്ങളിലെ വാക്‌സിൻ വിതരണ തയ്യാറെടുപ്പുകൾ വിലയിരുത്തും. കേന്ദ്രസർക്കാർ തയ്യാറാക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിക്കു 16ന് നടക്കുന്ന വാക്‌സിനേഷന് മുമ്പായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. അതേസമയം കേരളത്തിലെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും. കൊവിഡ് വ്യാപനം വർധിക്കാനുള്ള സാഹചര്യം, ചികിത്സ…

Read More

‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘; ഷോണ്‍ ജോര്‍ജ്

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മൂന്നുദിവസമായി അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെടുന്നുണ്ട്. അധികം വൈകാതെ അവർക്ക് നീതി ലഭ്യമാക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ ജുഡീഷ്യറിയുടെ പക്കലാണിരിക്കുന്നത്. നിരപരാധികളാണെങ്കിൽ നീതി ലഭിക്കാനുള്ള കാര്യങ്ങൾ ബിജെപി സംസ്ഥാന-കേന്ദ്ര ഘടകങ്ങൾ ഇടപെടും എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. രണ്ടു സിസ്റ്റർമാരും റിമാന്റിലായ ശേഷമാണ് ഇക്കാര്യം അറിയുന്നത്. പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെയാണ് കുട്ടികളെ കണ്ടത്. അവർക്ക് ശരിയായി…

Read More

റെഡ് ലിസ്റ്റില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടണ്‍

  റെഡ് ലിസ്റ്റില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ 103പേര്‍ക്ക് വകഭേദം സംഭവിച്ച കോവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയാണ് റെഡ് ലിസ്റ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പൗരര്‍ അല്ലാതെ ഇന്ത്യയില്‍ നിന്ന് ആരേയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വരുന്ന യുകെ സ്വദേശികള്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയണം.

Read More

ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്

  ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം. സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.

Read More

ഫോൺ ചോർത്തലിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ഇരു സഭകളും നിർത്തിവെച്ചു

  ഫോൺ ചോർത്തൽ വിഷയം ഉന്നയിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ ബഹളം. ഇതെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും നിർത്തിവെച്ചു. രാജ്യസഭ 12 മണി വരെയും ലോക്‌സഭ 2 മണി വരെയുമാണ് നിർത്തിവെച്ചത്. സഭ സമ്മേളിച്ചപ്പോൾ തന്നെ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു വിഷയം ദേശീയ പ്രാധാന്യമുള്ളതാണെന്നും ചർച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം മുഴക്കി…

Read More

‘കരയുദ്ധത്തിന് വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ല’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. കരയുദ്ധത്തിനു വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ലെന്ന് ഇറാന്‍ കരസേനാ മേധാവി അമീര്‍ ഹതാമി പറഞ്ഞു. ഇറാന്‍ ദേശീയ മാധ്യമമായ ഐആര്‍ഐബിയോടാണ് അമീര്‍ ഹതാമിയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വിജയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ തിരികെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ സൈനിക നടപടി എന്ന് അവസാനിക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്. (No Enemy Should Survive says Iran Army Chief) അമേരിക്ക…

Read More

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ നിർദേശം

  എറണാകുളം മലയിടംതുരുത്തിൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന് വീണ്ടും നിർദേശം. പെരുമ്പാവൂർ മുൻസിഫ് കോടതിയുടേതാണ് നിർദേശം. എന്നാൽ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് താമസക്കാർ. താമസക്കാർ ഒഴിഞ്ഞ് നൽകണമെന്ന നിർദേശമാണ് ഹൈക്കോടതി നൽകിയത്. കുടിയൊഴിപ്പിക്കലിന് സംസ്ഥാന സർക്കാർ സാവകാശം തേടിയിരുന്നു.     ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ താമസക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തർക്കഭൂമിയിൽ…

Read More