24 മണിക്കൂറിനിടെ പരിശോധിച്ചത് 1.5 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.42 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,767 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 821, കൊല്ലം 92, പത്തനംതിട്ട 592, ആലപ്പുഴ 1452, കോട്ടയം 1318, ഇടുക്കി 389, എറണാകുളം 1500, തൃശൂര്‍ 2203, പാലക്കാട് 929, മലപ്പുറം 1228, കോഴിക്കോട് 1418, വയനാട് 577,…

Read More

പിഎം ശ്രീ പദ്ധതി: ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് CPI എതിർക്കുന്നത്; പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിർക്കുന്നത്. മുഖ്യമന്ത്രി വന്ന് സംസാരിച്ചാൽ സിപിഐയുടെ പ്രശ്നമെല്ലാം അവിടെ തീരും. പിണറായിയുടെ അടുത്ത് പത്തി താഴ്ത്തുമെന്നും അല്ലാതെ എവിടെ പോകാനാണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. സി പി ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിൻ്റെ കോടിക്കണക്കിന് രൂപ നമുക്ക്…

Read More

പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക്

പാലക്കാട് ചിറ്റൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച്, അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്ക്. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം കുട്ടികളുടെ മാതാവ് പാലക്കാട് പാലന ആശുപത്രിയിൽ നേഴ്സ് ആണ്. വാഹനത്തിൽ പെട്ടെന്ന് തീ പടരുകയായിരുന്നു. രണ്ട് കുട്ടികൾ ആദ്യം ഇറങ്ങിയെങ്കിലും അമ്മയും ഒരു കുട്ടിയും കാറിൽ നിന്ന് ഇറങ്ങാൻ വൈകി. ഇവർക്ക് സാരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് കുട്ടികൾ കൈകൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്….

Read More

വീടുവിട്ടുപോയ അമ്മയെ കാണാതൈ മകൾ നിർത്താതെ കരഞ്ഞു; പിതാവ് നാലുവയസുകാരിയെ കഴുത്തു ഞെരിച്ചു കൊന്നു

നിർത്താതെ കരഞ്ഞതിനെ തുടർന്ന് നാല് വയസ്സുകാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. 28കാരനായ വാസുദേവ് ഗുപ്തയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു 20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് വാസുദേവ് ഗുപ്ത അസ്വസ്ഥനായിരുന്നു. മകളുടെ കരച്ചിൽ നിർത്താൻ സാധിക്കാതെ വന്നതോടെയാണ് ഗുപ്ത മകളെ കൊലപ്പെടുത്തിയത്. തുടർന്ന് മകളുടെ മൃതദേഹവുമായി ഓട്ടോ റിക്ഷയിൽ കറങ്ങുന്നതിനിടെയാണ് പോലീസ് പിടികൂടുന്നത്. വാസുദേവ് ഗുപ്ത ഓട്ടോ റിക്ഷ ഡ്രൈവറാണ്….

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക് മാത്രം സ്വന്തം. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രി. രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര നേതാവ്. 2014-ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതു മുതല്‍…

Read More

Le Meridien Dubai Careers Hotel Jobs in Dubai Apply Now

If your career goals include working for Le Meridien Dubai Careers then we are here to help aid you through that journey. We have countless job opportunities that range from basic to intermediate and expert level, so you can surely find your right fit, based on your education, interest and experience. Generally hospitality vacancies require that you provide…

Read More

പി കെ ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു

  മുൻ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു. എം വിജയകുമാർ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നേരത്തെ പി കെ ശശിക്കെതിരെ യുവതിയുടെ പരാതിയെ തുടർന്ന് പാർട്ടി നടപടിയെടുത്തിരുന്നു 2019 നവംബർ 26ന് പികെ ശശിയെ പാർട്ടി ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് പാർട്ടി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയതോടെയാണ് സസ്‌പെൻഷൻ കാലാവധിക്ക് ശേഷം അദ്ദേഹത്തെ തിരിച്ചെടുത്തത്.

Read More

24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ്; 541 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയോളവും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 541 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിന് മുകളിലെത്തുന്നത്. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39,258 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി നിലവിൽ 4,10,952 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4,24,351 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3,08,20,521…

Read More

ചലച്ചിത്രപ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും വേതനകാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല; മാക്ട ചെയർമാൻ ജയരാജ്

സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലം കുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാക്ട ചെയര്‍മാനും സംവിധാകനുമായ ജയരാജ്; ബൈജു കൊട്ടാരക്കരയുടെ പ്രസതാവനയ്ക്ക് മാക്ടയുമായി ബന്ധമില്ലെന്നും ജയരാജ് പറഞ്ഞു. പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പത്രക്കുറിപ്പ് മലയാള ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന മാക്ട. ചലച്ചിത്രപ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല ചലച്ചിത്രപ്രവർത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും…

Read More

പൂന്തുറയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; അഞ്ച് പേരെ രക്ഷപ്പെടുത്തി, ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു

  പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട ആറ് പേരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാല് പേരെ കോസ്റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരയ്‌ക്കെത്തി കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More