പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി: പ്രവർത്തകർക്കിടയിൽ ആവേശം വിതറി പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ.മൂന്നാമങ്കത്തിന് ഭൂരിപക്ഷം കാൽ ലക്ഷമാക്കി ഐ സിയെ നിയമസഭയിലെത്തിക്കുമെന്ന് കൺവെൻഷൻ വേദികളിൽ പ്രവർത്തകരുടെ വാഗ്ദാനം.ഇനി വോട്ടർമാരെ നേരിൽ കാണാനായി സ്ഥാനാർത്ഥി എത്തുന്നതോടെ പ്രചരണം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകർ. അൽപ്പം വൈകി തുടങ്ങിയ പ്രചരണ പരിപാടികളിൽ ഇതോടെ ഇടതു മുന്നണിയെ പിന്തള്ളാനാണ് യു ഡി എഫ് പദ്ധതിയിടുന്നത്. ബോർഡുകളും പോസ്റ്ററുകളും മണ്ഡലത്തിൽ നിറഞ്ഞതോടെ യു ഡി എഫ് പാളയം സജീവമായി കഴിഞ്ഞു. ബൂത്ത്തല…

Read More

16 കാരിക്ക് 28 കാരൻ! കാസർഗോഡ് അഴീക്കൽ ജുമാമസ്ജിദിൽ ശൈശവ വിവാഹം; ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

കാസർഗോഡ് ശൈശവ വിവാഹം, ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. അഴീക്കൽ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിലാണ് കേസ്. എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് (28) പെൺകുട്ടിയുടെ പിതാവ് , പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി. കെ താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വലിയപറമ്പ് പഞ്ചായത്തിലെ 16 കാരിയെ പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28 കാരന്…

Read More

ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻ ദേവ് കസ്റ്റഡിയിൽ

  ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ഉണ്ണി പി രാജൻ ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കായിക അധ്യാപികയായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്തതിന് പിന്നിൽ ഉണ്ണിയുടെയും കുടുംബത്തിന്റെയും പീഡനമാണെന്ന് പ്രിയങ്കയുടെ കുടുംബം പരാതി നൽകിയിരുന്നു ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. കൊവിഡ് പോസിറ്റിവായതോടെയാണ് ഉണ്ണിയെ കസ്റ്റഡിയിലെടുക്കാൻ വൈകിയത്. ഇപ്പോൾ കൊവിഡ് നെഗറ്റീവാകുകയും ക്വാറന്റൈൻ സമയം കഴിയുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും….

Read More

കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിൽ: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

  കാസർകോട്: കേരളം വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്‌കൂളുകളും കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും രാഷ്ട്രപതി കേരളത്തെ പ്രശംസിച്ചു. കേരളം പഠനമേഖലയില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണെ ന്നും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ കേരളത്തില്‍നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേരളീയരുടെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പിഎന്‍ പണിക്കര്‍…

Read More

  പി എസ് സി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും; കോവിസ് ബാധിതർക്കും പരീക്ഷ എഴുതാം

  തിരുവനന്തപുരം:പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു….

Read More

കാർഷിക ബില്ലിനെതിരെ സംസ്ഥാനസർക്കാർ സുപ്രീം കോടതിയിലേക്ക്; തീരുമാനമായത് മന്ത്രിസഭാ യോഗത്തിൽ

വിവാദമായ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തലുണ്ടായി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനമായത്.   ബിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിഷേധം ഉയരുകയും സമരപ്രക്ഷോഭങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.   ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമാണം നടത്തുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ…

Read More

സംസ്ഥാനം ബാല സുരക്ഷിതമാക്കി മാറ്റും, ബാല ഭിക്ഷാടനം ഒഴിവാക്കും: മന്ത്രി വീണാ ജോർജ്

ഓരോ കുഞ്ഞും വ്യത്യസ്തരായതിനാല്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമുക്ക് മറ്റൊരാളാവാന്‍ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. ഓരോ കഴിവുകളും തിരിച്ചറിയണം. ബാല ഭിക്ഷാടനവും ബാലവേലയും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നിരവധി പരിപാടികള്‍ നടത്തി വരുന്നു. ബാല ഭിക്ഷാടനവും ബാലവേലയും പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്താനാണ് വനിതാ…

Read More

എം.സി ജോസഫൈൻ്റെ സ്ഥാനം തെറിച്ചേക്കും; കടുത്ത നടപടിയെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഏറെ വിവാദമുണ്ടാക്കിയ പ്രസ്താവനയെ തുടര്‍ന്ന് സംസ്ഥാന വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും എം.സി ജോസഫൈനെ മാറ്റുമെന്ന് സൂചന. പരാതി പറയാന്‍ വിളിച്ച യുവതിയോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ച ജോസഫൈന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് വനിത കമ്മിഷന്‍ അദ്ധ്യക്ഷയ്‌ക്കെതിരെ ഉയരുന്നത്.സര്‍ക്കാരിന് നാണക്കേടുണ്ടായ വിഷയത്തില്‍ കടുത്ത നടപടി തന്നെയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുമ്പും ജോസഫൈന്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. സിപിഎം നേതാവും മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ…

Read More

ട്രെയിൻ ഗതാഗതം ഇന്നും തടസ്സപ്പെടും; ഒമ്പത് ട്രെയിനുകൾ പൂർണമായി റദ്ദാക്കി, അഞ്ചെണ്ണം ഭാഗികമായും

  തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണനിലയിൽ പുനസ്ഥാപിക്കാനായില്ല. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ട്രെയിൻ ഓടുന്നത്. ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് ഷൊർണൂർ-എറണാകുളം മെമു കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ് എറണാകുളം-പാലക്കാട് മെമു എറണാകുളം-കണ്ണൂർ ഇന്റർസിറ്റി ഗുരുവായൂർ-എറണാകുളം എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും ഗുരുവായൂർ-തിരുവനന്തപുരം…

Read More

എംഎല്‍എ അല്ലാത്തവര്‍ മുഖ്യമന്ത്രിയാകുമോ എന്ന് ചോദ്യം; ഇല്ലെന്ന് പറയാതെ ഒഴിഞ്ഞുമാറി കെ സി വേണുഗോപാല്‍

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിജയിച്ച എംഎല്‍എമാരില്‍ നിന്നാണോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനാണ് കൃത്യമായി മറുപടി പറയാതെ കെ സി വഴുതി മാറിയത്. ഈ ചോദ്യത്തില്‍ താന്‍ വീഴില്ലെന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കെ സി വേണുഗോപാല്‍ പറഞ്ഞു. (KC Venugopal dodges question on whether non-MLA can become CM)സീറ്റ് കിട്ടുന്നവര്‍ക്ക് മാത്രമല്ല പാര്‍ട്ടി പരിഗണന കൊടുക്കുകയെന്ന്…

Read More