യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു

വാഷിങ്ടണ്‍: യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു. 84 വയസായിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കറുത്ത വര്‍ഗക്കാരനായ ആദ്യ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു പവല്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തിലും ഈ നൂറ്റാണ്ടിലെ ആദ്യ വര്‍ഷങ്ങളിലുമായി അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിയാണ്. ഇറാഖിലുള്‍പ്പെടെ യു എസ് അധിനിവേശങ്ങള്‍ക്ക് നേതൃത്വമേകിയത് കോളിന്‍ പവലാണ്. സംയുക്ത സേനാധിപനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. റൊണാള്‍ഡ് റീഗന്‍ ഭരണത്തിലെ അവസാനകാലത്ത് പ്രസിഡന്റിന്റെ സൈനികോപദേഷ്ടാവായി നിയമിതനായി. ഏറ്റവും…

Read More

കുട്ടികൾ കള്ളുകുടിച്ചാണ് കരോൾ നടത്തിയത്’; പരാമർശത്തിൽ മലക്കം മറിഞ്ഞ് സി കൃഷ്ണകുമാർ

കുട്ടികൾ കള്ളുകുടിച്ചാണ് കരോൾ നടത്തിയത്’; പരാമർശത്തിൽ മലക്കം മറിഞ്ഞ് സി കൃഷ്ണകുമാർ

Read More

ഇന്ധനവിലയെ ചൊല്ലി സഭയിൽ ബഹളം; അടിയന്തര പ്രമേയാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

  ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം നിയമസഭാ തള്ളി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. ഷാഫി പറമ്പിൽ അവതരിപ്പിച്ച നോട്ടീസിന് മറുപടിയായി യുപിഎ സർക്കാരിന്റെ ചെയ്തികളെ ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തിയതോടെ സഭയിൽ വാഗ്വാദം ശക്തമായി രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ പെട്രോൾ വില 130 കടന്നു. ഇന്ധനവില നിർണയ അധികാരം കമ്പോളത്തിന് വിട്ടു കൊടുത്തത് യുപിഎ സർക്കാരാണ്. അത് എൻഡിഎ തുടർന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തിൽ…

Read More

‘രാഹുല്‍ സുഹൃത്താണ്, മോശമായി പെരുമാറിയിട്ടില്ല’; അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

തനിക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തിക ഉന്നയിച്ച ആരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരോപണം ഉന്നയിച്ച അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഓഗസ്റ്റ് 1ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നല്ല സുഹൃത്താണെന്നും ഉള്‍പ്പെടെ അവന്തിക പറയുന്നതായുള്ള ശബ്ദരേഖയാണ് ലൈവായി പുറത്തുവിട്ടത്. അവന്തിക തന്നെയാണ് തനിക്ക് ഈ ശബ്ദരേഖ അയച്ചുതന്നതെന്ന് രാഹുല്‍ പറയുന്നു. രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായോ എന്നും ജീവന് തന്നെ ഭീഷണി…

Read More

നഷ്ടപ്പെട്ടത് ശ്രദ്ധേയനായ പാർലമെന്റേറിയനെ; പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

  നഷ്ടപ്പെട്ടത് ശ്രദ്ധേയനായ പാർലമെന്റേറിയനെ; പി ടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തി നിയമസഭക്ക് അകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു പി ടി തോമസ്. ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് പിടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനത്തെ…

Read More

ബലാത്സംഗ കേസ്: ശ്രീകാന്ത് വെട്ടിയാർ പോലീസിന് മുന്നിൽ കീഴടങ്ങി

  ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനോടൊപ്പമെത്തി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ശ്രീകാന്ത് വെട്ടിയാർ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഹൈക്കോടതി ശ്രീകാന്തിന് മുൻകൂർ ജാമ്യം നൽകിയിരുന്നു ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും. കൊച്ചിയിലെ ഫ്‌ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഹർജിക്കാരൻ…

Read More

വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി; കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) മരിച്ചത്

ബ്രേക്കിംഗ് .   വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി.   വയനാട് കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) മരിച്ചത്. ഹൃദയസംബന്ധമായ അസുഖവും ഡിമെൻഷ്യ രോഗത്തിനും ചികിത്സയിലായിരുന്നു. സെപ്തംബർ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെൻ്റിലേറ്ററിലായിരുന്ന സദാനന്ദൻ ഇന്നലെ രാത്രിയിലാണ് മരിച്ചത്.

Read More

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്‌ ഇന്ന്‌; വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. 65ൽ അധികം ആനകൾ ആനയൂട്ടിന്റെ ഭാഗമാകും. ആനയൂട്ടിന് 9 തരം പഴവർഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും ഉൾപ്പടെയാണ് തയ്യാറാക്കുന്നത്. എഴുപതിനായിരത്തിൽ അധികം ആളുകളെയാണ് ആനയൂട്ട് ചടങ്ങിലേക്ക് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. മഹാഗണപതിഹോമത്തിനുള്ള വലിയ ഹോമകുണ്ഡവും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ തയ്യാറാക്കിയിട്ടുണ്ട്. 1985 മുതലാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ആരംഭിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് അന്നദാനവും ക്ഷേത്രത്തിൽ ഒരുക്കും. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. പുലർച്ചെ അഷ്ടദ്രവ്യ…

Read More

ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും ലോക്കർ വിവാദത്തിലും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇ പി ജയരാജനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം ഇപി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

55മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനായി ചിദംബരത്തെ തിരഞ്ഞെടുത്തു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിർ അർഹനായി. മികച്ച ഛായ​ഗ്രഹകനായി ഷൈജു ഖാലിദും തിരക്കഥാകൃത്തായി ചിദംബരവും മികച്ച കലാസംവിധായകനായി അജയൻ ചാലിശ്ശേരിയും പുരസ്കാരം നേടി. 128 ചിത്രങ്ങളിൽ നിന്നാണ്…

Read More