സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നു; കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി: മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സീനേഷന് വേണ്ട വാക്‌സീൻ നൽകേണ്ടത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ആഗോള ടെണ്ടർ വാക്‌സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ വിളിച്ചത്. ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഓരോ…

Read More

അഞ്ചാം ലോക കേരള സഭ: കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്ക് കരുത്തായി പതിനൊന്നംഗ പ്രതിനിധികള്‍

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിലേക്ക് കുവൈറ്റില്‍ നിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചു. 2026 ജനുവരി 29 മുതല്‍ 31 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന ഉന്നതതല സമ്മേളനത്തില്‍ കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വ്യാപാര മേഖലകളില്‍ നിന്നുള്ള പത്ത് പ്രമുഖര്‍ പങ്കെടുക്കും.നാലാം ലോക കേരള സഭയില്‍ അംഗമായിരുന്ന കേരള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം മണിക്കുട്ടന്‍ എടക്കാട്ടിനെ അഞ്ചാം ലോക കേരള സഭയിലേക്കും വീണ്ടും…

Read More

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയേക്കും; നേതാക്കളുമായി സംസാരിച്ചെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയേക്കും. സഭയിൽ വരുന്നതിൽ രാഹുൽ ചില നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ നിലനിൽക്കുകയാണ്. രാഹുൽ സഭയിലേക്ക് എത്തരുതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ ഉറപ്പ് നൽകിയിരുന്നു. കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും.പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ…

Read More

ഗായത്രിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രവീൺ

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ്(24) മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം പരവൂർ സ്വദേശി പ്രവീൺ പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു പോലീസ് ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. വാക്കുതർക്കത്തിനിടെ ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രവീൺ സമ്മതിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അരിസ്‌റ്റോ ജംഗ്ഷനിനുള്ള ഹോട്ടൽ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുരയും പതയും വന്ന…

Read More

വയനാട് ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (21.02.22) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 461 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166034 ആയി. 162796 പേര്‍ രോഗമുക്തരായി. നിലവില്‍ 2245 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 2144 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 900 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 296 പേര്‍ ഉള്‍പ്പെടെ ആകെ 2245…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ രണ്ട് പേർ ലഷ്‌കർ പ്രവർത്തകരാണ്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം റെയ്ഡിനെത്തുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.

Read More

ഹാഥ്രസ് കൂട്ടബലാത്സംഗ കേസ്; അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

ഹാഥ്രസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. എസ്‌ഐടിയിലെ മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് ആണ് ആത്മഹത്യ ചെയ്തത്.   ലക്നൗവിലെ വീട്ടിലെ മുറിയില്‍ പുഷ്പയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 36 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പുഷ്പ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഔദ്യോഗിക വൃത്തം അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്…

Read More

വന്യജീവി -തെരുവുനായ ആക്രമണം: അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം

വന്യജീവി -തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നും ജോസ് കെ മാണി വ്യക്തമാക്കി. നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഉടമസ്ഥരില്ലാത്ത തെരുവു നായകളെ കൂട്ടിലാക്കണം, പക്ഷിപ്പനി വരുമ്പോള്‍ ഒരു പ്രദേശത്തെ പക്ഷികളെ കൊല്ലുന്നത് പോലെ തന്നെ തെരുവുനായ്ക്കളെയും കൊല്ലണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട്…

Read More

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 6988 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു

ചെന്നൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായ തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 6988 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 206737 ആയി. ഇന്ന് 89 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 3409 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 7758 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 151055 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52273 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ ഇന്ന് 1331 കൊവിഡ് പോസിറ്റീവ് കേസുകളും…

Read More