Headlines

സംസ്ഥാനത്ത് അതിതീവ്ര മഴ, ഉരുള്‍ പൊട്ടലിന് സാധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെപറ്റംബര്‍ 7 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്നതിനാല്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ച മലയോരമേഖലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത…

Read More

മേഘാലയ ഖനി സ്ഫോടനം; മരണം 16 ആയി, അന്വേഷണം പ്രഖ്യാപിച്ചു

മേഘാലയിലെ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 16 ആയി. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ് ഒരാളെ ഷിലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിലാണ് വൈകിട്ടോടെ അപകടമുണ്ടായത്. മരിച്ചവരിലേറെയും അസമിൽ നിന്നുള്ള തൊഴിലാളികൾ എന്നാണ് വിവരം. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൽക്കരി ഖനി അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്നും വിവരം. സംഭവത്തിൽ മേഘാലയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.മേഘാലയയിലെ കൽക്കരി ഖനികളിലെ അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും…

Read More

ലുധിയാന സ്‌ഫോടനം: ലഹരിമരുന്ന് മാഫിയയുടെ പങ്ക് സംശയിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത്

  ലുധിയാന ജില്ലാ കോടതിയിലെ സ്‌ഫോടനത്തിന് പിന്നില്‍ ലഹരി മരുന്ന് മാഫിയക്ക് ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി. എന്നാല്‍ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാകില്ലെന്നും അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റ അഞ്ച് പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ഇയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല

Read More

‘ജിഎസ്ടി വകുപ്പിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം’; ജിഎസ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി

ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷര്‍ക്കെതിരെ കര്‍ശന നിര്‍ദേശവുമായി അഡിഷണല്‍ ചീഫ് സെക്രട്ടറി സി.എ.കബീര്‍. ജിഎസ്ടി വകുപ്പില്‍ നിലനില്‍ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് 24 ലഭിച്ചു. നിലവില്‍ ട്രൈബ്യൂണല്‍ വിധി പ്രകാരം സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യാതൊരു നിയമതടസ്സവുമില്ലെന്നിരിക്കെ ജിഎസ്ടി കമ്മീഷണര്‍ ഫയലില്‍ ഒപ്പിടാത്തതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഒഴിവുള്ള 30ാളം ഡെപ്യൂട്ടി കമ്മീഷണറുമാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും, ഒഴിവ്…

Read More

വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകണമെന്നില്ല; ചെന്നിത്തലയോട് സതീശൻ

പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകണമെന്നില്ല. അത് സാധാരണ കാര്യമാണെന്നും സതീശൻ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിർണായക ഘട്ടത്തിൽ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയിടുന്നവർ എല്ലാ പാർട്ടിയിലുമുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷും പറഞ്ഞു. വിശ്വസ്തരെന്ന് അഭിനയിക്കുന്നവർ എല്ലായിടത്തുമുണ്ട്. ചെന്നിത്തല അത് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. പ്രവർത്തകർ ആഗ്രഹിക്കുന്നത് ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

Read More

ശബരിമല സ്വർണ്ണക്കൊള്ള: ‘ചാക്കിൽ കെട്ടിയ നിലയിൽ ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കൾ കാണിച്ചു’; ഡി മണിയെ കുരുക്കി പ്രവാസി വ്യവസായിയുടെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രവാസി വ്യവസായിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞതായി വ്യവസായി മൊഴി നൽകി. ചാക്കിൽ കെട്ടിയ നിലയിൽ വസ്തുക്കൾ കാണിച്ചു. അമൂല്യ വസ്തുക്കൾ നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയെന്നും ഡി മണി പറഞ്ഞതായി വ്യവസായി എസ്ഐടിയെ അറിയിച്ചു. അമൂല്യ വസ്തുക്കൾക്ക് വില പറഞ്ഞ് ഉറപ്പിച്ചിരുന്നതായും വാങ്ങാൻ കഴിഞ്ഞില്ലെന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി. ഡി മണിയുടെ ഡി ഡയമണ്ട് അല്ലെന്നും ദാവൂദ് എന്നാണ്. ലോഹ കച്ചവടക്കാർക്കിടയിൽ ഇയാളുടെ പേര് ദാവൂദ്…

Read More

2016ല്‍ ആസ്തി 14.38 കോടി; 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു; ആസ്തി വര്‍ധനവ് എങ്ങനെ എന്നതില്‍ വിശദീകരണമില്ല; റെയ്ഡില്‍ ഇഡി

പി വി അന്‍വറിനെതിരായ അന്വേഷണം പുരോഗമിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കി. വാര്‍ത്താകുറിപ്പിലാണ് വിശദീകരണം. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ തിരുത്തണം, സജീവമാകണം’; കെ.സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ നടപടി തന്റെ അറിവോടെ അല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. തീരുമാനം എടുത്ത മീറ്റിങിൽ താൻ ഉണ്ടായിരുന്നില്ല. രാഹുൽ തിരുത്തണമെന്നും സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ നേതാക്കൾക്ക് ഓരോ അഭിപ്രായം ഉണ്ടാകുമെന്നും തന്റെ അഭിപ്രായം താൻ പറയുമെന്നും കെ സുധാകരൻ പ്രതികരിച്ചു. രാഹുലിന്റെ വിഷയത്തെക്കുറിച്ച് താന്‍ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയാണെന്നും കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം…

Read More

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍…

Read More

ചരമം: ഉമ്മത്തകുട്ടി

ചരമം ഉമ്മത്തകുട്ടി മീനങ്ങാടി: മീനങ്ങാടി ചെണ്ണാളി പാലാമ്പടിയൻ പരേതനായ മായിൻ്റെ ഉമ്മത്തകുട്ടി (90) നിര്യാതയായി. സംസ്കാരം നടത്തി. . മക്കളില്ല.    

Read More