ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രവാസി വ്യവസായിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞതായി വ്യവസായി മൊഴി നൽകി. ചാക്കിൽ കെട്ടിയ നിലയിൽ വസ്തുക്കൾ കാണിച്ചു. അമൂല്യ വസ്തുക്കൾ നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയെന്നും ഡി മണി പറഞ്ഞതായി വ്യവസായി എസ്ഐടിയെ അറിയിച്ചു.
അമൂല്യ വസ്തുക്കൾക്ക് വില പറഞ്ഞ് ഉറപ്പിച്ചിരുന്നതായും വാങ്ങാൻ കഴിഞ്ഞില്ലെന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി. ഡി മണിയുടെ ഡി ഡയമണ്ട് അല്ലെന്നും ദാവൂദ് എന്നാണ്. ലോഹ കച്ചവടക്കാർക്കിടയിൽ ഇയാളുടെ പേര് ദാവൂദ് എന്നും വ്യവസായിയുടെ മൊഴി. വിദേശ വ്യവസായിയുടെ മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും.
അതേസമയം പുരാവസ്തു കടത്ത് ആരോപണത്തിൽ തെളിവ് ലഭിച്ചാൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഡി.മണിക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുണ്ട്. മണിക്ക് പുറമെ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവർക്കും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ജയിലിൽ കഴിയുന്ന പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കൂടുതൽ ചോദ്യംചെയ്യാൻ കോടതിയിൽ എസ്ഐടി നാളെ കസ്റ്റഡി അപേക്ഷ നൽകും.







