കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ല; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

  കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ-കൊവിഡ് പ്രോട്ടോകോൾ എന്നീ 5 കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. പുതിയ വകഭേദങ്ങൾ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണം. വാക്സിനേഷൻ്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്, ശേഷിക്കുന്നവർക്കും വാക്‌സിൻ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. INSACOG നെറ്റ്‌വർക്കിലേക്ക് മതിയായ സാമ്പിളുകൾ…

Read More

ഞായർ വെടിക്കെട്ടുമായി ഡിവില്ലിയേഴ്‌സും മാക്‌സ്വെല്ലും; ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ

  ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചതെങ്കിലും പിന്നീട് മാക്‌സ് വെല്ലും, അവസാന ഓവറുകളിൽ ഡിവില്ലിയേഴ്‌സും നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ തുണച്ചത്. സ്‌കോർ 9ൽ എത്തുമ്പോഴേക്കും വിരാട് കോഹ്ലിയെയും രജത് പാടിദാറിനെയും ബാംഗ്ലൂരിന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ദേവ്ദത്ത് പടിക്കലും മാക്‌സ് വെല്ലും ചേർന്ന് സ്‌കോർ ഉയർത്തി. 25 റൺസെടുത്ത ദേവ്ദത്ത് പുറത്തായതിന്…

Read More

ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ലാലു ജയിലിൽ നിന്നിറങ്ങില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ലാലു പ്രസാദ് യാദവിനെ ജയിലിൽ നിന്ന് പുറത്തിറക്കാമെന്ന ആർ ജെ ഡിയുടെ മോഹങ്ങൾക്ക് തിരിച്ചടി. ലാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി ഈ മാസം 27ലേക്ക് മാറ്റി. കേസിൽ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ടാണ് ലാലു ജയിലിൽ കഴിയുന്നത്. നവംബർ 9ന് ലാലു പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷ. തെരഞ്ഞെടുപ്പ് ഫലം വരുന്നത് നവംബർ 10നാണ്. ലാലുവിന്റെ പുറത്തിറങ്ങൽ നിതീഷ്…

Read More

റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദത്തെ തുടർന്ന് കേരളത്തിൽ അതി തീവ്ര മഴ…

Read More

അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാലും അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന്റെ വിലയിൽ നിന്നും വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 4455 രൂപയായി രണ്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1801.82 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,478 രൂപയായി.

Read More

ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു

ഹിസ്ബുല്ലയുടെ സായുധ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലെബനൻ. ആയുധങ്ങൾ കൈമാറണമെന്ന് പ്രധാനമന്ത്രി നവാഫ് സലാം ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് ലബനൺ സർക്കാർ പറഞ്ഞു. 2024-ൽ ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിർത്തലിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത സലാം വീണ്ടും ഉറപ്പിച്ചു.ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പ്രസ്താവന. ലബനണിൽ നിന്നുള്ള ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തടയാൻ സുരക്ഷാ സേനയോട് ധാനമന്ത്രി നവാഫ് സലാം നിർദേശിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ സൈനിക താവളത്തിലേക്ക് ഹിസ്ബുള്ള മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതിനെത്തുടർന്ന് ലബനൺ…

Read More

മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും. ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും. ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട്…

Read More

വയനാട് ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ്;30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (15.04.21) 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 30 പേര്‍ രോഗമുക്തി നേടി. 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30495 ആയി. 28350 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1669 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി 24 പേര്‍,…

Read More

ഇസാക് ഹെര്‍സോഗിനെ ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു

ടെല്‍ അവീവ്: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇസാക് ഹെര്‍സോഗിനെ ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ലമെന്റിലെ രഹസ്യ ബാലറ്റിലൂടെയാണ് ഹെര്‍സോഗിനെ തെരഞ്ഞെടുത്തത്. 60-കാനായ ഹെര്‍സോഗ് ലേബര്‍ പാര്‍ട്ടി നേതാവാണ്. 1983 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രസിഡന്റായ ചെയിം ഹെര്‍സോഗിന്റെ മകനാണ് ഇസാഖ്. 120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയോടെയാണ് ഹെര്‍സോഗ് എതിരാളിയായ മിറിയം പെരട്‌സിനെ തോല്‍പ്പിച്ചത്.

Read More