അമ്മ മരിച്ചതായി സ്വപ്‌നം കണ്ടു: ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ കൊവിഡ് രോഗിയുടെ ശ്രമം

  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ കൊവിഡ് രോഗിയുടെ ശ്രമം. അറുപതുകാരനായ രോഗിയാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. ഫയർഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേർന്ന് ഇയാളെ താഴെയിറക്കുകയായിരുന്നു. വീട്ടിൽ പോകാനായാണ് ഇയാൾ രക്ഷപ്പെടാൻ നോക്കിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അമ്മ മരിച്ചതായി സ്വപ്‌നം കാണുകയും ഇതോടെ പരിഭ്രാന്തനായി എങ്ങനെയും വീട്ടിലേക്ക് പോകാൻ ശ്രമിക്കുകയുമായിരുന്നു.

Read More

വാഹനങ്ങളുടെയും, യാത്രക്കാരുടെയും നടുവൊടിക്കുന്ന പുല്ലാഞ്ഞിമേട് വളവ്

താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്കൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് വളവിലാണ് റോഡിൻ്റെ ഇരുവശവും പൂർണമായും തകർന്നത്. തകർച്ചയാരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. റോഡിൻ്റെ തകർച്ച മൂലം ഇരുചക്ര വാഹനങ്ങളടക്കം നിരവധി അപകടങ്ങളാണ് ദിവസേനയുണ്ടാവുന്നത്.. ദേശീയപാത വികസനത്തിനായി സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും, പ്രവർത്തി ആരംഭിക്കുമ്പോൾ ഇവിടം ഇൻ്റർലോക്ക് പാകുമെന്നുമാണ് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്ന്. എന്നാൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി തുടങ്ങാൻ കാലതാമസം നേരിടുമെന്നത് വ്യക്തമാണ്. നിലവിലെ അവസ്ഥക്ക് അടിയന്തിര പരിഹാരം കാണാൻ റോഡിൻ്റെ അറ്റകുറ്റപണി…

Read More

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല; റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ”കേന്ദ്ര വാട്ടര്‍ റിസോര്‍സ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ലെ സുപ്രീം കോടതി പരാമര്‍ശം പ്രകാരം 139.5 അടിയില്‍ കൂടാന്‍ പാടില്ലെന്ന് പരാമര്‍ശമുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടു. ഇന്‍ഫ്‌ളോയുടെ അളവില്‍ നിലവില്‍ ആശങ്കപ്പെടേണ്ട. ഇതിലും കൂടുതല്‍…

Read More

അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; ബുഷെഹർ ആണവ നിലയത്തിനുനേരെ ആക്രമണം

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.അലി ലാരിജാനിയുടെ പിൻഗാമിയായി മൊഹ്‌സെൻ റെസായിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേശകനാണ് റെസായി….

Read More

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇന്നലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടു. ഇന്നലെ ഉക്രുലിൽ നാഗ വില്ലേജ് ഗാർഡ് അംഗം കൊല്ലപ്പെട്ടിരുന്നു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശി ഹോർഷാക്മി ജമാങ് (29) ആണ് കൊല്ലപ്പെട്ടത്.സിനകൈതൈയിൽ പട്രോളിംഗ് ഓപ്പറേഷനിടയിലായിരുന്നു സംഭവം. 2023 മേയ് 3നാണ് മണിപ്പൂരിൽ ‌മെയ്തി -കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വർഷം പിന്നിടുമ്പോഴും സമാധാനം…

Read More

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടത. പദ്ധതി റദ്ദാക്കണമെന്നും പാരിസ്ഥിതിക അനുമതി നേടിയ നടപടിക്രമങ്ങളും ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി പദ്ധതി നിയമപരമായി നിലനില്‍ക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന, ദിനേസ് മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി ഇതില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ മറ്റ് രണ്ട് ജഡ്ജിമാരും…

Read More

ആശ്വസിപ്പിക്കാനായി ഇനി ആരും മന്നത്തിലേക്ക് വരണ്ട; താരങ്ങളോട് ഷാരൂഖ് ഖാൻ

  ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ സല്‍മാന്‍ ഖാന്‍ അടക്കം നിരവധി താരങ്ങളാണ് നടനെ ആശ്വസിപ്പിക്കാനായി മന്നത്തിലേക്ക് എത്തിയത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ദീപികാ പദുക്കോണ്‍, കജോള്‍, കരണ്‍ ജോഹര്‍, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേര്‍ ഇതിനോടകം ഷാരൂഖിന്റെ വീട്ടില്‍ എത്തികഴിഞ്ഞു. നിരവധി താരങ്ങള്‍ ആര്യന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും എത്തിയിട്ടുണ്ട്. കൂടാതെ നിരവധി മെസേജുകളും കോളുകളുമാണ് ഷാരൂഖിന് ലഭിക്കുന്നത്. ഇതോടെ കുറച്ചു ദിവസത്തേക്ക് വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് താരം….

Read More

കേരള സര്‍ക്കാറി​ന്റെ അധികാരത്തിൽ ഇടപെടേണ്ട: കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി

  തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വൈദ്യുതി നിയമ ഭേദഗതി ഫെഡറല്‍ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്​ഥാന സര്‍ക്കാറി​ന്റെ അധികാര പരിധിയിലേക്ക്​ കടന്നുകയറുന്ന ​പ്രവണത ശക്തിപ്പെടുന്നു. കാര്‍ഷിക നിയമദേഭഗതിക്ക്​ സമാന സ്​ഥിതി വൈദ്യുതി മേഖലയില്‍ ഉണ്ടാകാതിരിക്കാനാണ്​ അതീവ ജാഗ്രതയോടെ സംസ്​ഥാനം ഇടപെടുന്നത്​. സ്വകാര്യവത്​കരണ പ്രവണത അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ വേണ്ടിവരും’- കെ.എസ്​.ഇ.ബി ഓഫിസേഴ്​സ്​ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്​താക്കള്‍ക്ക്​ മികച്ച…

Read More

മാഞ്ചസ്റ്റർ ടെസ്റ്റിൽ 10 വർഷത്തിനിടെ ആദ്യമായി 500 റൺസ് വഴങ്ങി ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർക്ക് കടുപ്പമേറിയ ദിവസമായിരുന്നു. 2015 ന് ശേഷം ആദ്യമായി ഇന്ത്യ ഒരു വിദേശ ടെസ്റ്റ് മത്സരത്തിൽ 500 റൺസ് വഴങ്ങി. 10 വർഷം മുൻപ് സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ 572 റൺസ് വഴങ്ങിയതായിരുന്നു അവസാനത്തേത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട് റെക്കോർഡുകൾ കുറിച്ചുകൊണ്ട് 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോൾ, ഓലി പോപ്പും ബെൻ സ്റ്റോക്സും അർദ്ധ സെഞ്ച്വറികളുമായി തിളങ്ങി. മൂന്നാം ദിനം രണ്ട് വിക്കറ്റിന് 225 എന്ന…

Read More

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണു തീരുമാനം.   ബാറുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്, പോലീസ്, റവന്യൂ വിഭാഗങ്ങള്‍ പരിശോധന നടത്തും. ലോക്ഡൗണ്‍ ആംരംഭിച്ചപ്പോള്‍ പൂട്ടിയ ബാറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നവംബര്‍ ആദ്യവാരം തുറക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാല്‍…

Read More