Headlines

മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര സര്‍വീസുകള്‍ക്കു മാത്രമാണിത് ബാധകം. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ ഇളവ് ലഭ്യമാകണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന ആള്‍ മുതിര്‍ന്ന ഇന്ത്യന്‍ പൗരനായിരിക്കണം. കൂടാതെ സ്ഥിരമായി ഇന്ത്യയില്‍ താമസിക്കുന്ന ആളായിരിക്കണം. യാത്ര…

Read More

ദിലീപ് കോടതിക്ക് കൈമാറാത്ത രേഖകൾ സൈബർ വിദഗ്ധന്റെ പക്കൽ; വീട്ടിൽ റെയ്ഡ്

  ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് സംഘം ഉടൻ ചോദ്യം ചെയ്യും. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ സൈബർ വിദഗ്ധർ പരിശോധന നടത്തുകയാണ്. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് രേഖകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ പക്കലുണ്ടെന്നാണ് സൂചന. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ…

Read More

ജോൺ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്

കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസിനെയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി ശിവദാസനും എൽ ഡി എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. വിജു കൃഷ്ണൻ, കെ കെ രാഗേഷ് എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. എന്നാൽ രണ്ട് പുതുമുഖങ്ങൾ വരട്ടെയെന്ന തീരുമാനത്തിലേക്ക് യോഗം എത്തുകയായിരുന്നു. വൈകുന്നേരം നാല് മണിക്ക് ചേരുന്ന എൽ ഡി എഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും ഏപ്രിൽ 30നാണ് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള…

Read More

കണ്ണൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. രണ്ട് കാസർകോട് സ്വദേശികളും നാദാപുരം സ്വദേശിയുമാണ് പിടിയിലായത്. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി സാബിത്തിൽ നിന്നും 56 ലക്ഷം വില മതിക്കുന്ന 552 ഗ്രാം സ്വർണവും 675 ഗ്രാം ആഭരണങ്ങളും പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ നാദാപുരം സ്വദേശിയി നുറൂദ്ദീനിൽ നിന്ന് 72 ലക്ഷം രൂപ വില മതിക്കുന്ന 1472 ഗ്രാം സ്വർണമാണ് പിടികൂടിയത്

Read More

ആസാമിലേക്ക് പോകാൻ ഗത്യന്തരമില്ലാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് സഹായഹസ്തവുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദുരന്തനിവാരണ സേനയും ടീം മിഷൻ ബത്തേരിയും

ആസാമിലേക്ക് പോകാൻ ഗത്യന്തരമില്ലാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് സഹായഹസ്തവുമായി ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ദുരന്തനിവാരണ സേനയും ടീം മിഷൻ ബത്തേരിയും. കൊവിഡ് വ്യാപനത്തെ തുടർന്ന് പണിയില്ലാതായ കുടുംബത്തെയാണ് അവരുടെ നാട്ടിലേക്ക് എത്തിന്നതിനുവേണ്ട സഹായം ചെയ്തു നൽകിയത്. .നിലമ്പൂരിൽ കോഴിഫാമിൽ ജോലിചെയ്തുവന്ന കുടുംബമാണ് തൊഴിൽ നഷ്ട്ടപ്പെട്ടതോടെ നാട്ടിലേക്ക് പോകാൻ ഇറങ്ങിതിരിച്ചത്. നാട്ടിലേക്ക് ബാംഗ്ലൂർ വഴി പോകാമെന്ന് കരുതിയാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നാല് കുട്ടികളുമടങ്ങുന്ന ആസാം കുടുംബം ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോവിൽ ഇന്നലെ കാലത്ത് എത്തിയത്.ഇവിടെ എത്തിയപ്പോഴാണ്…

Read More

പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദത്തെ തുടർന്നല്ല; വിശദീകരണവുമായി കാസർകോട് കലക്ടർ

  കാസർകോട് സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കവെ ജില്ലയിൽ പൊതുപരിപാടിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച നടപടി വിവാദത്തിൽ. പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനുള്ളിലാണ് ജില്ലാ കലക്ടർ ഉത്തരവ് പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നു എന്നാൽ വിശദീകരണവുമായി കലക്ടർ ഭണ്ഡാരി സ്വാഗത് രംഗത്തുവന്നു. ഉത്തരവ് പിൻവലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്‌കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നും കലക്ടർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ…

Read More

22 വിമാനങ്ങൾ കൂടി എത്തും; ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ല: വി മുരളീധരൻ

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 22 വിമാനങ്ങൾ എത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഖാർക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാൻ ശ്രമം തുടരുകയാണ്. 1300 ഇന്ത്യക്കാർ ഇതുവരെ അതിർത്തി കടന്നു. രക്ഷാദൗത്യം വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞ അദേഹം ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. യുക്രൈനിൽ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കാൻ റഷ്യ സമ്മതമറിയിച്ചിരുന്നു. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഖാർക്കീവിൽ…

Read More

ജുനൈദ് കൈപ്പാണി കേരളാ സാംസ്‌കാരിക പരിഷത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരംഃ കേരളാ സാംസ്കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയെ തിരഞ്ഞെടുത്തു. വയനാട്ടിൽ നിന്നുള്ള പരിഷത്തിന്റെ ഏക സംസ്ഥാന ഭാരവാഹികൂടിയാണ് ജുനൈദ് . നിലവിൽ ജനതാദൾ എസ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിർവാഹക സമിതിയംഗവുമാണ്. മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലായ വൈഡ് ലൈവ് ന്യൂസിന്റെ മാനേജിങ് എഡിറ്ററും ജേർണലിസ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യ മെമ്പറുമാണ്. എഴുത്തും പ്രസംഗവും വായനയും സംഘാടനവും ഒരേ സമയം ഒത്തിണങ്ങി വന്ന വ്യക്തിത്വമാണ്. കേരളാ സാംസ്കാരിക പരിഷത്ത് സംസ്‌ഥാന…

Read More

അതിർത്തിയിൽ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കാശ്മീർ അതിർത്തിയിൽ പൂഞ്ചിൽ പാക് സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ, കിർണി, ദാഗ്വാർ സെക്ടറുകളിലാണ് പാക് സേന വെടിയുതിർത്തത്. മോർട്ടോർ ഷെല്ലുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ കരസേന ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. റജൗറിയിൽ കഴിഞ്ഞ ദിവസമുണ്ടായ പാക് വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ മൂന്നാം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്.

Read More

ആര് അറസ്റ്റിലായാലും പ്രശ്നം ഇല്ല; ആരെയും സംരക്ഷിക്കില്ല, എം വി ഗോവിന്ദൻ

ശബരിമല സ്വർണ്ണകവർച്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് എസ്ഐടി എല്ലാം പരിശോധിച്ച് ആരൊക്കെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരും. ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ല. ആര് അറസ്റ്റിൽ ആയാലും പ്രശ്നം ഇല്ല. അയ്യപ്പന്റെ ഒരു തരി സ്വർണം കട്ടെടുക്കാൻ പാടില്ല. ഒരാൾക്ക് വേണ്ടിയും ഒരു അര വർത്തമാനവും പറയില്ലെന്ന് എം വി…

Read More