പിറ്റ് NDPS ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റ്; ബുള്ളറ്റ് ലേഡി പിടിയിൽ

കണ്ണൂരിലെ ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂർ സ്വദേശി നിഖിലയെ അറസ്റ്റ് ചെയ്തു. പിറ്റ് എൻഡിപിഎസ് ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റാണിത്. ലഹരി കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായിട്ടാണ് അറസ്റ്റ് ചെയ്തത്. ബെം​ഗളൂരുവിൽ നിന്നാണ് നിഖിലയെ പിടികൂടിയത്. നിഖിലയെ അട്ടകുളങ്ങര ജയിലിൽ എത്തിക്കും. പിറ്റ് എൻഡിപിഎസ് നിയമപ്രകാരം സ്ഥിരമായി ലഹരി കടത്തുന്നവരെ ആറ് മാസം വരെ കരുതൽ‌ തടങ്കലിൽ വെക്കാം. ഈ വർഷം ഫെബ്രുവരിയിൽ നാല് ​ഗ്രാം മെത്താഫിറ്റമിനുമായി…

Read More

24 മണിക്കൂറിനിടെ 3.26 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3890 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആയി ഉയർന്നു 3890 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 2,66,207 പേരാണ് ഇന്ത്യയിൽ ഇതിനോടകം കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 3,53,299 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി 2,04,32,898 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവിൽ 36,73,802 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 18.04 കോടി…

Read More

പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പുലിയൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാർഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.  

Read More

രാജ്യത്തെ കോവിഡ് വ്യാപനം അതീവ ഗുരുതര അവസ്ഥയിൽ; സുപ്രീംകോടതി

കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതര അവസ്ഥയിലെന്ന് സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയിൽ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു. കൊവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സ്വീകരിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കുന്ന മാർഗ്ഗനിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Read More

‘ശിവ പാർവതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്, എന്നെ ഒറ്റപ്പെടുത്താൻ ശ്രമം’: ബഹാവുദ്ദീൻ നദ്‌വി

ഉമർ ഫൈസിയ്ക്ക് എതിരെ ആഞ്ഞടിച്ച് സമസ്‌ത നേതാവ് ബഹാവുദ്ദീൻ നദ്‌വി. ശിവപാർവ്വതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്. അത് തള്ളികളയുന്നു. എന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു. അത് നിർഭയമായി കാണുന്നു താൻ പുത്തൻ പ്രസ്താനത്തിന്‍റെ സഹചാരിയാണെന്ന് മുശാവറയിൽ ഉമര്‍ ഫൈസി പറഞ്ഞു. താൻ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചു. എന്നാൽ, മുസ്‌ലിം സംഘടന യോഗത്തിൽ പങ്കെടുത്തു എന്നാണ് അതിന് ഉമർ ഫൈസി ന്യായം പറഞ്ഞത്. കൂടുതൽ പങ്കെടുത്തത് താനാകാം. സമസ്ത നിയോഗിച്ച ആളായത് കൊണ്ടല്ലേ പോകുന്നതെന്നും പറയുന്നത്…

Read More

ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. എസ്ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. VSSC യിൽ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയിൽ ഹാജരാക്കും. അന്വേഷണം ശരിയായ ദിശയിൽ തന്നെയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്.അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പരിഗണിക്കും. ദ്വാരപാലക ശില്പ കേസിലെയും കട്ടിളപ്പാളി കേസിലെയും ജാമ്യാപേക്ഷകൾ ഒരുമിച്ചായിരിക്കും പരിഗണിക്കുക….

Read More

പോക്‌സോ കേസ്: മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമെന്ന് പോലീസ്

  നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേസിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും റോയി വയലാട്ട്, പെൺകുട്ടികളെ എത്തിച്ചു നൽകിയിരുന്ന അഞ്ജലി റീമാ ദേവ്, റോയിയുടെ സഹായി സൈജു തങ്കച്ചൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക തന്നെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയതായി…

Read More

കുതിപ്പിന് അവധി; ഇപ്പോഴും സ്വര്‍ണം താങ്ങാവുന്ന വിലയിലെത്തിയോ? അറിയാം ഇന്നത്തെ നിരക്കുകള്‍

സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 10 രൂപ വീതവും ഇടിഞ്ഞു. പവന് 81000 രൂപയില്‍ നിന്ന് ഇന്നും താഴ്ചയുണ്ടായിട്ടില്ല. പവന് 81520 രൂപ എന്ന നിരക്കില്‍ തന്നെയാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് ഇന്ന് 10,190 രൂപയും നല്‍കേണ്ടി വരും നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,000 കടന്നത്. കുറച്ച് അധികം നാളുകളായി…

Read More

RALS Hypermarket Jobs In Dubai

RALS Hypermarket Dubai Jobs RALS Hypermarket Careers UAE are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light…

Read More

ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; കോടതി മുറിക്കുള്ളില്‍ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ…

Read More