എൻഡിആർഎഫ് സംഘം സന്നിധാനത്ത് എത്തി, ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
എൻ ഡി ആർ എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശ്ശൂരിൽ നിന്നുള്ള 35 അംഗ സംഘം ആണ് സന്നിധാനത്ത് എത്തിയത്. എൻ ഡി ആർ എഫ് ടീം ഇന്ന്പുലർച്ചയോടെയാണ് എത്തിയത്. രാവിലെയോടെ സംഘം സന്നിധാനത്ത് ജോലി തുടങ്ങും. എൻ ഡി ആർ എഫിന്റെ രണ്ടാം സംഘവും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. ചെന്നൈയിൽ നിന്നുള്ള ഈ സംഘം രാത്രിയോടെ പമ്പയിൽ എത്തും. ചെന്നൈയിൽനിന്ന് നാല്പതംഗ സംഘമാണ് എത്തുന്നത്. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ…
