ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടുന്ന ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജപ്പാന്റെ വടക്കൻ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സാൻറികുവിന് സമീപം പസഫിക്കിൽ ഏകദേശം 10 കിലോമീറ്റർ താഴ്ചയിലാണ്. ഏകദേശം 1 മീറ്റർ (3 അടി, 3 ഇഞ്ച്) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഎച്ച്കെ അറിയിച്ചു.
The Best Online Portal in Malayalam






