നേരിട്ട് പച്ചക്കറി എത്തിക്കും; രണ്ടാഴ്ചക്കുള്ളിൽ വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി

  രണ്ട് ആഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട് പച്ചക്കറി എത്തിക്കാൻ സർക്കാർ നോക്കുന്നുണ്ട്. തെങ്കാശിയിൽ ചർച്ച നടത്തിയിരുന്നു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി വാങ്ങുക. ഹോർട്ടികോർപ്പിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി. തദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിലുള്ളത്. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില…

Read More

തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറുമ്മൂടാണ് സംഭവം. ബിജുവിന്റെ ഭാര്യ കുന്നുമ്മൽ സ്വദേശി ശ്രീജ(26)യാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒമ്പതും ഏഴും വയസ്സുള്ള പെൺകുട്ടികൾക്കും മൂന്നര വയസ്സുള്ള ആൺകുട്ടിക്കും വിഷയം നൽകിയ ശേഷം ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീജയുടെ ഭർത്താവ് ബിജു പൂനെയിലാണ് ജോലി ചെയ്യുന്നത് കുടുംബവുമായി കുറച്ചുകാലമായി ബിജു പിണങ്ങിക്കഴിയുകയാണ്. ഇതാണോ ആത്മഹത്യക്ക് കാരണമായതെന്ന കാര്യം പോലീസ്…

Read More

ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം: പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഏറ്റവും അപകടകരമായ വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര യോഗം വിളിച്ചു. വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചത്. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും ലോകാരോഗ്യ സംഘടന ഈ വകഭേദത്തിന് ഒമിക്രോൺ എന്നാണ് പേരിട്ടിരിക്കുന്നത്. അതിവേഗ ഘടനമാറ്റവും തീവ്രവ്യാപന ശേഷിയുമുള്ള വകഭേദമാണിത്. ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമെ യൂറോപ്പിലും ഹോങ്കോംഗിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,07,871 ആയി ഉയർന്നു. 279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,47,901 പേർ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 21,131 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 97,82,669 ആയി ഉയർന്നു 95.83 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 2,77,301 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ലോകത്ത് 8.11 കോടി ആളുകൾക്കാണ്…

Read More

ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

  30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കൽ കോളജുകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലാവധി…

Read More

ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണം; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും. ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് നൽകുന്നത്. സ്വപ്‌നയുടെ ആരോപണങ്ങൾ റിപ്പോർട്ടിൽ തള്ളുന്നതായാണ് സൂചന മൊഴി നൽകാതിരിക്കാൻ നവംബർ 25ന് ചില ഉദ്യോഗസ്ഥർ ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ജയിൽ വകുപ്പ് പറയുന്നു. ഒക്ടോബർ 14 മുതൽ സ്വപ്നയെ ജയിലിൽ എത്തിച്ചതു മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ജയിൽ…

Read More

ഗവർണറുടേത് ബാലിശമായ നടപടി; പ്രതിപക്ഷം ഭരണപ്രതിസന്ധിയുണ്ടാകുമെന്ന് കരുതി: എ കെ ബാലൻ

  പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി മുൻമന്ത്രി എ കെ ബാലൻ. ഗവർണറുടേത് ബാലിശമായ നടപടിയായി മാത്രം കണ്ടാൽ മതിയെന്നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം എ കെ ബാലൻ പ്രതികരിച്ചത്. ഇടയ്ക്കിടെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണുക എന്നത് ഗവർണറുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനേയും ഗവർണറേയും രണ്ട് തട്ടിലാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും തങ്ങൾ അതെല്ലാം പൊളിച്ച് കൈയ്യിൽ കൊടുത്തിരുന്നെന്ന് എ കെ ബാലൻ പറഞ്ഞു. സർക്കാരും ഗവർണറുമായി പ്രശ്നമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗവർണറുമായി എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കുമെന്നും എ കെ…

Read More

അധികാരത്തിലെത്തിയാൽ പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്ക

അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രിയങ്ക ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം നൽകും. എല്ലാ വീടുകളിലും 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകും. തേയില തൊഴിലാളികളുടെ വേതനം വർധിപ്പിക്കും. യുവാക്കൾക്കായി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രിയങ്ക പറഞ്ഞു നടക്കാത്ത വാഗ്ദാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകില്ല. 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ബിജെപി അധികാരത്തിൽ കയറിയത്….

Read More

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വിലവര്‍ധിപ്പിച്ചു

  തിരുവനന്തപുരം: 52 ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് മദ്യഷാപ്പുകൾ തുറന്നിരിക്കുകയാണ്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു ഉത്തരവായി. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വിലയിൽ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കനാണ് വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയിലും വർദ്ധനവ് ഉണ്ടാകും. നീണ്ട നാളുകൾക്ക് ശേഷം ബാറുകൾ തുറന്നപ്പോൾ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് മദ്യ വില്‍പനയാണ്…

Read More

രണ്ട് പതിറ്റാണ്ടിനു ശേഷം മീരാ ജാസ്മിന്‍, ജയറാം, സത്യന്‍ അന്തിക്കാട് ഒന്നിക്കുന്നു

കോഴിക്കോട്: 23 വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുന്നു. വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന മീരാജാസ്മിന്റെ തിരിച്ചുവരവ് ജയറാം നായകനാകുന്ന ചിത്രത്തിലാണ്. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ സത്യന്‍ അന്തിക്കാടാണ് ഇക്കാര്യം അറിയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’…

Read More