വയനാട്ടിൽ 15 പേര്‍ക്ക് കൂടി കോവിഡ്; 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 21 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 339 ആയി. ഇതില്‍ 157 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 181 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു. നാദാപുരത്ത്…

Read More

ഓപ്പറേഷന്‍ റൈഡല്‍; കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

കൊല്ലത്ത് പൊലീസ് പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ 17 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. പിടിയിലായവരില്‍ അഞ്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമുണ്ടെന്ന് ഞെട്ടിക്കുന്ന വിവരം. രണ്ടര മണിക്കൂര്‍ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഇത്രയധികം ഡ്രൈവര്‍മാരെ മദ്യപിച്ചതിന് പിടികൂടിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണിന്റെ നിര്‍ദേശ പ്രകാരം കൊല്ലം സിറ്റി പരിധിയിലായിരുന്നു പരിശോധന. മധ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊല്ലം എസിപി ഷെരീഫിന്റെ…

Read More

വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല, 17കാരൻ പുഴയിൽ ചാടി; തന്നെ നീന്തി രക്ഷപ്പെട്ടു

വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം വീട്ടുകാർ നിരസിച്ചതിനെ തുടർന്ന് പതിനേഴുകാരൻ പുഴയിൽ ചാടി. കൊല്ലം ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് സംഭവം. പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ ആൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാർ കുട്ടിയുടെ വിചിത്രമായ ആവശ്യം നിരസിച്ചതോടെ ബസ് കയറി ഇത്തിക്കരയിൽ എത്തുകയും ആറ്റിൽ ചാടുകയുമായിരുന്നു. എന്നാൽ വെള്ളം കുടിച്ച് തുടങ്ങിയതോടെ കുട്ടി തന്നെ നീന്തി തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും കുട്ടിയെ പിടിച്ച് കരയിൽ കയറ്റി. ഒടുവിൽ പോലീസ് എത്തിയാണ് കുട്ടിയെ വീട്ടുകാർക്കൊപ്പം…

Read More

തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്

കോഴിക്കോട് വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്. വടകര പൊലീസാണ് കേസെടുത്തത്. മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്‌സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.മര്‍ദനത്തിന്റെ…

Read More

പാക്-അഫ്‌ഗാൻ വെടിനിർത്തലിന് ധാരണ; മധ്യസ്ഥത വഹിച്ച് ഖത്തർ

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി ഖത്തർ വിദേശകാര്യമന്ത്രാലയം. ഇന്നലെ ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്. പാകിസ്ഥാനിലെ വർധിച്ചുവരുന്ന ഭീകരവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. വെള്ളിയാഴ്‌ച വൈകിട്ടാണ് അഫ്‌ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ വ്യോമാക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍…

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

  രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം. രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും ചിലർ പറഞ്ഞതനുസരിച്ച് ബോംബ് ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ബാറ്ററി പേരറിവാളൻ വാങ്ങി നൽകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. പേരറിവാളൻ രാജീവ് ഗാന്ധി വധക്കേസിൽ ഉൾപ്പെട്ടത് അറിഞ്ഞുകൊണ്ടല്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും പുറത്തുവന്നിരുന്നു. രാജീവ് വധക്കേസിൽ ജയിലിൽ കഴിയുന്ന ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന ആവശ്യം കഴിഞ്ഞ സർക്കാർ ഗവർണർക്ക് മുന്നിൽ വെച്ചെങ്കിലും…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നേരിട്ട് പരാതി നൽകിയ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത ശേഷം ആയിരിക്കും വെളിപ്പെടുത്തൽ നടത്തിയ ഇരകളിൽ നിന്ന് വിവരങ്ങൾ തേടുക. ഇതുവരെ പത്തിലധികം പരാതികളാണ് എംഎൽഎയ്ക്കെതിരെ ലഭിച്ചത്. എന്നാൽ, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം നടത്തുന്നത്. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികൾ…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് വിവരം ട്വീറ്റ് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞാഴ്ച ഡൽഹിയിൽ സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധനക്ക് വിധേയരാകുകയോ നിരീക്ഷണത്തിൽ പോകുകയോ വേണമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു    

Read More

ഇന്ത്യ‑ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുക. മൂന്നാം ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തായ്യാറായികഴിഞ്ഞെന്ന് നായകന്‍ ജോ റൂട്ട്. ഇന്ത്യ തങ്ങളുടെ ടീം കോമ്പിനേഷനില്‍ എന്തുമാറ്റം വരുത്തിയാലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് റൂട്ട് പറഞ്ഞു. പരമ്പര ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ നേരത്തെ പുറത്താക്കിയാൽ മത്സരം അനിവാര്യമാകുമെന്ന പ്രതീക്ഷയിലാണ് എന്നും മത്സരത്തിന് മുന്നോടിയായി…

Read More

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി

മീനങ്ങാടി:കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 11, 12 അവാർഡുകൾ കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാഭരണകൂടം അറിയിക്കുന്നു.

Read More