നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.കാട്ടാന ശല്യം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നെയ്ക്കുപ്പയിലെ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ പി ശശികുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതി ഉന്നയിച്ച 4 പ്രധാന ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. ജയിംസ് അഞ്ചുകണ്ടം, പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു. ബ്ലോക്ക് മെമ്പര്‍ അന്ന കുട്ടി ജോസ്, റെയ്ഞ്ച് ഓഫീസര്‍ ടി എസ് ശശികുമാര്‍ ,…

Read More

പു​തി​യ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

തിരുവന്തപുരം: പു​തി​യ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാ​മ​ത് നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 10 മു​ത​ൽ മേ​യ് 20 വ​രെ​യാ​ണ് പു​തി​യ ക​ർ​മ്മ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. 1557 പ​ദ്ധ​തി​ക​ളാ​ണ് നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം പു​തി​യ തൊ​ഴി​ല​വ​സ​മാ​ണ് ഇ​തി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ കൊ​ണ്ടു​വ​രും….

Read More

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. പൈലറ്റിന്റെ നില ഗുരുതരമെന്നാണ് വിവരം. വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. എച്ച്എഎൽ പ്രാദേശികമായി നിർമിച്ച യുദ്ധവിമാനമാണ് തേജസ്. കഴിഞ്ഞദിവസം തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന സോഷ്യൽ മീഡിയാ…

Read More

സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നല്‍ മുന്നറിയിപ്പ്; രണ്ട് മണി മുതല്‍ രാത്രി 10 വരെ അതീവ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ…

Read More

കൈറ്റിൻറെ പോർട്ടലും ‘സഫലം 2020’ മൊബൈൽ ആപ്പും ഉപയോഗിച്ച് എസ്.എസ്.എൽ.സി ഫലമറിയാം

എസ്എസ്എൽസി ഫലം അറിയാൻ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ- കൈറ്റ്, സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ…

Read More

കെ സുധാകരനെ മുഖ്യമന്ത്രിക്ക് പേടി; ശത്രുവായി കണ്ട് സുധാകരനെ ആക്രമിക്കുന്നുവെന്നും ചെന്നിത്തല

  കെ സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്ന് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റായതിന് പിന്നാലെ സുധാകരനെതിരെ പിണറായി ആരോപണവുമായി വരുന്നത്. കെ സുധാകരനും പിണറായിയും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത് പിണറായിയാണ്. അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായിക്കാണ്. വിവാദം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല സുധാകരൻ. എന്നാൽ സുധാകരനെ ശത്രുവായി കണ്ട് പിണറായി ആക്രമിക്കാൻ ശ്രമിക്കുകയാണ്. നേതാക്കൾ വ്യക്തിപരമായി ആക്ഷേം നടത്തുന്നതിനെ അംഗീകരിക്കുന്ന ആളല്ല താൻ. രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണെന്നും…

Read More

കാസർകോട് 13കാരി പീഡനത്തിന് ഇരയായ കേസ്: മാതാവും പിതാവും അറസ്റ്റിൽ

  കാസർകോട് ഉളിയത്തടുക്കയിൽ 13കാരി പീഡനത്തിന് ഇരയായ സംഭവത്തിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ്. നേരത്തെ കേസിൽ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ജൂൺ 26ന് റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് കുട്ടി പീഡനത്തിന് ഇരയായെന്നാണ് ആദ്യ കേസ്. പിന്നീടാണ് കൂടുതൽ പീഡന വിവരങ്ങൾ കുട്ടി അറിയിക്കുന്നത്. നിലവിൽ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Read More

വഖഫ് നിയമന വിവാദം: ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി, തീരുമാനം മരവിപ്പിച്ചു; പ്രതീക്ഷയുണ്ടെന്ന് സമസ്ത

വഖഫ് ബോർഡ് നിയമന വിവാദത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തി…

Read More

വയനാട്ടിൽ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

  കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ചെങ്കുറ്റി കോളനി , നെന്മേനി അമ്പലക്കുന്നു കോളനി, തവിഞ്ഞാൽ കൈപ്പഞ്ചേരി കോളനി, മേപ്പാടി കുപ്പാച്ചി കോളനി, കണിയാമ്പറ്റ പടികുന്നു കോളനി, വെള്ളമുണ്ട കൂവാനാ കോളനി, ചെന്നലോട് മടംകപ്പിൽ കോളനി, പനമരം നെല്ലിയമ്പം കോളനി എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണം പനമരം കൊക്രാമൂച്ചിക്കൽ ഗ്യാസ് ഏജൻസിയിൽ മെയ് 11 വരെ…

Read More

ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം: പിണറായി

വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു. എൽഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു കോൺഗ്രസ് ക്ഷയിച്ചു വരികയാണ്. നേതാക്കൾ വലിയ രീതിയിൽ ബിജെപിയിലേക്ക് പോകുന്നു. കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാർട്ടി വിട്ടത് സ്ത്രീവിരുദ്ധതയെ തുടർന്നാണ്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് തല മുണ്ഡനം ചെയ്ത് ആരോപണങ്ങളുന്നയിച്ച് ഇറങ്ങിപ്പോയതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു

Read More