നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.കാട്ടാന ശല്യം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നെയ്ക്കുപ്പയിലെ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ പി ശശികുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതി ഉന്നയിച്ച 4 പ്രധാന ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. ജയിംസ് അഞ്ചുകണ്ടം, പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു. ബ്ലോക്ക് മെമ്പര്‍ അന്ന കുട്ടി ജോസ്, റെയ്ഞ്ച് ഓഫീസര്‍ ടി എസ് ശശികുമാര്‍ , സരിതാ ഇമ്മാനുവല്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു