ചരക്ക്​ ട്രെയിനിടിച്ച്​ രണ്ടു റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം

ചെ​ന്നൈ: ആ​മ്പൂ​രി​ൽ റെ​യി​ൽ​പാ​ള​ത്തി​ലെ സി​ഗ്​​ന​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ മ​ട​ങ്ങ​വേ ച​ര​ക്ക്​ ട്രെ​യി​നി​ടി​ച്ച്​ ര​ണ്ട്​ ജീ​വ​ന​ക്കാ​ർക്ക് ദാരുണാന്ത്യം. തി​രു​പ്പ​ത്തൂ​ർ എ​ൻ​ജി​നീ​യ​ർ മു​രു​കേ​ശ​ൻ (40), ടെ​ക്​​നീ​ഷ്യ​ൻ ബി​ഹാ​ർ സ്വ​ദേ​ശി പ​ർ​വേ​ഷ്​ കു​മാ​ർ (32) എ​ന്നി​വ​രാ​ണ്​ അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ്​ ഞെട്ടിക്കുന്ന ദാരുണ സം​ഭ​വം ഉണ്ടായിരിക്കുന്നത്. തി​രു​പ്പ​ത്തൂ​ർ ആ​മ്പൂ​ർ ക​ന്യ​കാ​പു​ര​ത്തി​ന്​ സ​മീ​പ​ത്തെ റെ​യി​ൽ​വേ സി​ഗ്​​ന​ലാ​ണ്​ ത​ക​രാ​റി​ലാ​യി​രു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ​യാ​ണ്​ ജോ​ലാ​ർ​പേ​ട്ട​യി​ൽ​നി​ന്ന്​ റ​നി​ഗു​ണ്ട​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക്​ ട്രെ​യി​ൻ ഇ​ടി​ച്ച​ത്.

Read More

ഇനിയൊരു മടക്കമില്ല; തലസ്ഥാനത്തോട് ലാൽസലാം പറഞ്ഞ് വി എസ്

ഇനിയൊരു മടങ്ങി വരവില്ല. തലസ്ഥാനം വി എസ് അച്യുതാനന്ദന്, കേരളത്തിന്റെ സമര നായകന് വിട പറയുകയാണ്. വി എസിനെ കാണാൻ തടിച്ചു കൂടി നിന്ന ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മുഷ്ടി ചുരുട്ടി കണ്ഠമിടറി വിളിക്കുകയാണ് കണ്ണേ കരളേ വി എസ്സേ… ഇല്ല ഇല്ല മരിക്കില്ല. എത്ര തലമുറകൾക്കാണ് വി എസ് ഊർജം പകർന്നതെന്ന് മനസിലാക്കിത്തരുകയാണ് തടിച്ചുകൂടിയ ഒരു പറ്റം ജനക്കൂട്ടം. രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോ​ഗിക…

Read More

ശരീരത്തിൽ പച്ച കുത്താൻ നിർബന്ധിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് മർദനം: മൊഫിയ നേരിട്ടത് വലിയ പീഡനങ്ങൾ

ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത മൊഫിയ പർവീൺ കൊടിയ പീഠനങ്ങൾക്ക് ഇരയായിരുന്നുവെന്ന് സഹപാഠിയായ ജോവിൻ. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സുഹൈലും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. സുഹൈലിന് ഗൾഫിൽ ജോലിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. വിവാഹശേഷം ഗൾഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. സിനിമക്ക് തിരക്കഥ എഴുതാൻ പോകുകയാണെന്ന് പറഞ്ഞപ്പോഴും മൊഫിയ പിന്തുണച്ചു. എന്നാൽ ഒരു ജോലിക്കും ഇയാൾ പോയിരുന്നില്ല മൊഫിയയുടെ ശരീരത്തിൽ പച്ച കുത്തണമെന്ന് ഇയാൾ നിർബന്ധിച്ചു. പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നുവെന്നും…

Read More

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More

‘ഹൃദയം നുറുങ്ങുന്നു, കരൂരിൽ പൊലിഞ്ഞത് നിരപരാധികളുടെ ജീവൻ’; അനുശോചിച്ച് രജനികാന്തും കമൽഹാസനും

ടിവികെ അധ്യക്ഷൻ വിജയ്‌യുടെടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ അനുശോചനം അറിയിച്ച് കമൽഹാസനും രജനികാന്തും രംഗത്തെത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അ​ഗാധമായ അനുശോചനം രേഖപ്പെടുത്തിയ ഇരുവരും കരൂരിൽ നിന്നും വരുന്ന ഓരോ വർത്തകളും ഹൃദയം നുറുക്കുന്നുവെന്ന് കുറിച്ചു. “എൻ്റെ ഹൃദയം നുറുങ്ങുന്നു. കരൂരിൽ നിന്ന് വരുന്ന വാർത്ത ഞെട്ടലും സങ്കടവും നൽകുന്നതാണ്. ജനത്തിരക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നിരപരാധികളോട് എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് ശരിയായ…

Read More

പരിചയസമ്പത്തും ആര്‍എസ്എസ് പിന്തുണയും മുതല്‍ പാര്‍ട്ടിയിലെ ഉന്നത സ്ഥാനം വരെ; തിരുവനന്തപുരത്ത് വി വി രാജേഷിനെ തുണച്ചത് എന്തൊക്കെ?

ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുമ്പോള്‍ മേയര്‍ ആകാന്‍ വി വി രാജേഷിനെയും ഡെപ്യൂട്ടി മേയര്‍ ആകാന്‍ ആശാനാഥയമാണ് പാര്‍ട്ടി നിയോഗിക്കുന്നത്. പ്രധാനപ്പെട്ട പല പേരുകളും ചര്‍ച്ചചെയ്‌തെങ്കിലും ആര്‍എസ്എസുമായുള്ള അടുപ്പമാണ് അന്തിമ തീരുമാനത്തിന് നിര്‍ണായകം ആയത്. സിപിഐഎം മൂന്ന് ഏരിയ സെക്രട്ടറിമാരും മുന്‍ എംഎല്‍എ ശബരിനാഥടക്കമുള്ള കരുത്തുറ്റ പ്രതിപക്ഷ നിരയെയാകും ഇരുവര്‍ക്കും നേരിടേണ്ടി വരിക. തലസ്ഥാനത്തെ ബിജെപിയുടെ സൗമ്യ മുഖവും കോര്‍പ്പറേഷനിലെ പ്രതിപക്ഷ സമരങ്ങളുടെ നായകനും ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വി വി രാജേഷ്…

Read More

ഓസ്‌ട്രേലിയക്ക് തകർപ്പൻ തുടക്കം; വാഡെക്ക് അർധ സെഞ്ച്വറി, രണ്ട് വിക്കറ്റുകൾ വീണു

ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. മത്സരം 11 ഓവർ പൂർത്തിയാകുമ്പോൾ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ്. ഓപണർ മാത്യു വാഡെ അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട് ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 14ൽ നിൽക്കെ ഫിഞ്ച് പൂജ്യത്തിന് പുറത്തായെങ്കിലും സ്മിത്തുമൊന്നിച്ച് വാഡെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്‌കോർ 79ൽ സ്മിത്ത് വീണു. 23 പന്തിൽ 24 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം 36 പന്തിൽ ഏഴ് ഫോറുകൾ…

Read More

പ്രതിഷേധക്കാരെ പേടിച്ച് മോദി പാലത്തിൽ കുടുങ്ങിയ സംഭവം: സുരക്ഷാ വീഴ്ച അന്വേഷിക്കാൻ പ്രത്യേക സമിതി

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. ജസ്റ്റിസ് എം എസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. സുരക്ഷാ വീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജി എത്തിയിട്ടുണ്ട്. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിരീക്ഷിച്ചു. ഹർജി നാളെ പരിഗണിക്കും. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൈമാറാനും കോടതി നിർദേശിച്ചു. ഇതിനിടെ ബിജെപി നേതാക്കൾ പരാതിയുമായി പഞ്ചാബ് ഗവർണറെ കണ്ടു. കർഷകരുടെ…

Read More

വൃക്കകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്

  മാറി വരുന്ന ജീവിതശൈലി നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. അത് പ്രധാനമായി ബാധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയാകും.വൃക്കകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. പ്രമേഹം ബാധിച്ചാൽ അത് പിന്നീട് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതാണ് മറ്റൊരു കാരണം. കല്ലുകളുടെ എണ്ണം വർധിക്കുന്നതിലൂടെ മൂത്രതടസം…

Read More

ഇന്ന് 1298 പേർക്ക് കൊവിഡ്, 1017 പേർക്ക് സമ്പർക്കത്തിലൂടെ; 800 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 46…

Read More