നാട്ടികയിൽ സി സി മുകുന്ദന് പിന്തുണയില്ല; സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്

നാട്ടികയിൽ സി സി മുകുന്ദനെ പിന്തുണയ്ക്കാതെ സ്വന്തം സ്ഥാനാർഥിയുമായി മുന്നോട്ടു പോകാൻ യുഡിഎഫ്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പാണ് കാരണം. സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഡിസിസിക്കും ഇതുവരെ നിർദേശങ്ങൾ ഒന്നും ലഭിച്ചില്ല.മുകുന്ദനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി. പി. ഐയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പകരം മുൻ എം. എൽ. എ ഗീതാ ഗോപിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം…

Read More

പാകിസ്താനിലെ പ്രതിരോധ ആയുധ നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനവും പൊട്ടിത്തെറിയും

ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രതിരോധ ആയുധ നിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനവും പൊട്ടിത്തെറിയും. മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റാവല്‍പിണ്ടിയിലാണ് സംഭവം. പാകിസ്താന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ പ്ലാന്റുകളില്‍ ഒന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. സാങ്കേതിക പിഴവാണ് സംഭവത്തിന് പിന്നില്‍ എന്ന് സൈന്യം അറിയിച്ചു. പ്ലാന്റിലെ തീ പൂര്‍ണമായും അണച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവ സമയത്ത് പ്ലാന്റില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇതിനു മുന്‍പും പ്ലാന്റില്‍…

Read More

‘സാമ്പത്തിക രംഗത്ത് രാജ്യം കുതിക്കുന്നു, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; പ്രധാനമന്ത്രി

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്സഭയിലും, രാജ്യസഭയിലും രാജ്യത്തിൻ്റെ യശസ് ഉയർത്താൻ ഒരേ രീതിയിൽ ശബ്ദം ഉയരണം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം. വികസനത്തിൽ ഒന്നിച്ച് നിൽക്കാം. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കട്ടെ. പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി…

Read More

കേരളം ഒന്നാകെ രാഹുൽ രാജിവെക്കണമെന്ന് പറയുന്നു, ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു; പിന്നിൽ ഷാഫി – രാഹുൽ – സതീശൻ ത്രിമൂർത്തികൾ; എം വി ഗോവിന്ദൻ

കേരളം ഒന്നാകെ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് പറയുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നല്ലെങ്കിൽ നാളെ രാജിവെക്കേണ്ടി വരും. ഉയർന്ന് വന്നത് ആരോപണം അല്ല. തെളിവുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു. ഷാഫി – രാഹുൽ – സതീശൻ ത്രിമൂർത്തികളാണ് പിന്നിൽ. രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണം. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല….

Read More

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

  തൃശ്ശൂരിൽ നാല് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 43 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ കുഴിങ്ങര കൈതവായിൽ ജിതിനെയാണ്(29) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ൽ വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ.

Read More

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; അതിശക്തമായ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തില്‍ ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തില്‍ അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു…

Read More

നവംബര്‍ വിന്‍ഡോയിലെ ഏക മത്സരത്തിനായി അര്‍ജന്റീന ഇന്ന് കളത്തില്‍; അംഗോള എതിരാളികള്‍

നവംബര്‍ വിന്‍ഡോയിലെ ഏക മത്സരത്തിനായി അര്‍ജന്റീന ഇന്ന് കളത്തില്‍. രാത്രി ഒന്‍പതരയ്ക്ക് നടക്കുന്ന മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ ടീമുകളും കളത്തിലെത്തും. രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യദിനഘോഷങ്ങള്‍ കളറാക്കാനാണ് 115 കോടി രൂപ കൊടുത്ത് അംഗോള അര്‍ജന്റീനയെ ലുവാണ്ടയില്‍ എത്തിക്കുന്നത്. നല്ല സ്റ്റേഡിയമൊരുക്കി, ഫിഫയില്‍ കൃത്യമായി നിന്ന് അനുമതിയും വാങ്ങിയാണ് അംഗോള മത്സരം നടത്തുന്നത്. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന എത്തുന്നതോടെ അംഗോള ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമായി മത്സരം മാറുന്നു. കേരളത്തിലെ…

Read More

നാടാർ സമുദായം പൂർണമായും ഇനി ഒബിസി വിഭാഗത്തിൽ; പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയും മന്ത്രിസഭാ തീരുമാനം

നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. നേരത്തെ ഹിന്ദു നാടാർ, എസ് ഐ യു സി വിഭാഗങ്ങൾക്ക് മാത്രമുണ്ടായിരുന്ന സംവരണമാണ് മൊത്തത്തിലാക്കുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മറ്റ് വിഭാഗങ്ങളിലുമായി ഉൾപ്പെടുന്ന നാടാർ വിഭാഗക്കാർക്കെല്ലാം ഇനി സംവരണം ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ നിർണായക നീക്കം. നാടാർ വോട്ടുകൾ അപ്പാടെ ഉറപ്പിക്കാനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നത്. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടുകയും സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ…

Read More

ഭർത്താവിനെ വിട്ട് മൂന്ന് മാസം മുമ്പ് ഒളിച്ചോടിയ യുവതിയെ കാമുകൻ കുത്തിക്കൊന്നു

ആന്ധ്രപ്രദേശിലെ പുലിവെണ്ടുലയിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹർഷവർധനാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ വിട്ട് യുവതി അടുത്തിടെ ഭർത്താവിന്റെ പക്കലേക്ക് തിരിച്ചെത്തിയ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയത് അഞ്ച് വർഷം മുമ്പാണ് റിസ്വാനയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുണ്ട്. എന്നാൽ വിവാഹത്തിന് മുമ്പുണ്ടായിരുന്ന കാമുകനൊപ്പം ഇവർ മൂന്ന് മാസം മുമ്പ് ഒളിച്ചോടി. എന്നാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും തിരികെ ഭർത്താവിന്റെ കൂടെ അയക്കുകയും…

Read More

വയനാട് ജില്ലയില്‍ 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ,32 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ സൗദിയില്‍ നിന്നും 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1393 ആയി. ഇതില്‍ 1132 പേര്‍ രോഗമുക്തരായി. 253 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 243 പേര്‍ ജില്ലയിലും 10…

Read More