മാധ്യമപ്രവർത്തകനെ മർദിച്ച സംഭവം; തിരൂർ സിഐക്ക് സ്ഥലംമാറ്റം

മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ തിരൂർ സിഐ ടിപി ഹർഷാദിനെ സ്ഥലം മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. ഹർഷാദിനോട് മലപ്പുറം ജില്ലാ പോലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് മാധ്യമപ്രവർത്തകൻ കെപിഎം റിയാസിന് മർദനമേറ്റത്.

Read More

ലോകായുക്ത ഓർഡിനൻസ്: സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും, മുന്നോട്ടുപോകാൻ സിപിഎം

  ലോകായുക്ത ഭേദഗതി ഓർഡിനൻസുമായി മുന്നോട്ടുപോകാൻ സിപിഎം തീരുമാനം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലുള്ള എതിർപ്പുകൾ കണക്കിലെടുക്കില്ല. സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു സിപിഐ നേരത്തെ ഓർഡിനൻസിനെതിരെ രംഗത്തുവന്നിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു. സിപിഐ മന്ത്രിമാർക്ക് ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും കാനം സിപിഐ യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഓർഡിനൻസിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാകും…

Read More

സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ് ; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു

സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു.ഡിപ്പോ അണുവിമുക്തമാക്കിയ ശേഷമാണ് തുറക്കുക. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു ബന്ധു വിദേശത്ത് നിന്നുവന്നിരുന്നു. അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവർ കൊണ്ടുവന്ന ബാഗുകൾ എത്തിച്ചത് ഇദ്ദേഹമായിരുന്നു. ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവരോട് ആരോഗ്യവകുപ്പ്…

Read More

ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് ന്യൂ നോര്‍മല്‍ കേരളമാണ് എന്നും മന്ത്രി പറഞ്ഞു.ഇത് സ്വപ്ന ബജറ്റല്ല.യാഥാർഥ്യ ബജറ്റാണെന്നത് മന്ത്രി പറയുകതയും ചെയ്തതാണ്. കുട്ടികളേയും വയോജനങ്ങളേയും വിദ്യാർഥികളേയും എല്ലാം ഒരു പോലെ പരിഗണിക്കുന്നതാണ് ബജറ്റ്. വിദ്യാർത്ഥികൾക്കായി വലിയ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ പദ്ധതിയാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്….

Read More

മടവൂർ സി.എം.മഖാം മഹല്ല് ഖാളി സി.എം കുഞ്ഞിമാഹിൻ മുസ്ലിയാർ നിര്യാതനായി

കോഴിക്കോട്: മടവൂർ സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) നിര്യാതനായി. സി എം വലിയുല്ലാഹിയുടെ സഹോദര പുത്രനാണ്. ഖബറടക്കം ഇന്ന് (16-07-2020-വ്യാഴം)രാത്രി 10:30-നു സിഎം മഖാം മസ്ജിദ് ഖബർസ്ഥാനിൽ.

Read More

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; നാട്ടിലുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ സൗദിയിലേക്ക് മടങ്ങി വരാന്‍ അനുമതി

റിയാദ്: സൗദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കൊവിഡ് പ്രതിസന്ധിയില്‍ സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കും തിരികെ വരാനുള്ള അവസരമൊരുങ്ങി. സെപ്തംബര്‍ 15 ന് രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ വിസയും റീഎന്‍ട്രി വിസയും സാധുവായുള്ളവര്‍ക്കുമാത്രമാണ് തിരികെ സൗദിയില്‍ പ്രവേശിക്കാനാവുക. റീ എന്‍ട്രിയില്‍ സൗദിയില്‍നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും…

Read More

ഗൂഗിള്‍ മീറ്റ്: സൗജന്യ ഉപയോഗം ഇനി 60 മിനുട്ടുമാത്രം

വര്‍ക്ക്ഫ്രംഹോം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്ന ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി കമ്പനി.സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടുവരെയമാത്രമെ പരമാവധി സൗജന്യമായി ഉപോയിഗിക്കാന്‍ കഴിയൂ. പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈന്‍ ഉപയോഗിച്ച് 10,000ലേറെപ്പേര്‍ക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേര്‍ഷനിലുണ്ട്. സേവനത്തിനായി ഒരാള്‍ക്ക്…

Read More

ടോക്യോ ഒളിമ്പിക്സ് ; ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി ഡിസ്‌ക് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

  ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കു വീണ്ടും മെഡല്‍ പ്രതീക്ഷ ഏകി വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി കമല്‍പ്രീത് കൗര്‍. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ അവസാന ശ്രമത്തിലാണ് കമല്‍പ്രീത് 64 മീറ്റര്‍ എറിഞ്ഞത്. ആദ്യ ശ്രമത്തില്‍ 60.29 മീറ്റര്‍ എറിഞ്ഞ താരം രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ കണ്ടെത്തി.   ആദ്യ 12 പേര്‍ക്കാണ് ഫൈനലിന് യോഗ്യത. തിങ്കളാഴ്ചയാണ്…

Read More

ഒരു തുള്ളി പോലും പാഴാക്കാതെ: സംസ്ഥാനത്ത് ഇതുവരെ നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിൻ

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ രണ്ട് കോടിയും പിന്നിട്ടു. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ജനസംഖ്യാപ്രകാരം സംസ്ഥാനത്തെ 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകി. 18 വയസ്സിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക്…

Read More

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; വിവാദങ്ങളും ആരോപണങ്ങളും ആയുധമാവും,ശബരിമല ഉയര്‍ത്താന്‍ യു ഡി എഫ്

കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം, സീറ്റ് വിഭജനം തുടങ്ങിയ ചര്‍ച്ചകളിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വഴിമാറി. തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി വന്നത് രാഷ്ട്രീയ കാലാവസ്ഥയ്ക്ക് കൂടുതല്‍ ചൂടുപകരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുകയെന്ന എ ഐ സി സിയുടെ നിര്‍ദേശം നടപ്പാക്കാനായി അരയും തലയും മുറുക്കി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കയാണ്.കഴിഞ്ഞ രണ്ടുദിവസങ്ങളായി വയനാട് നടന്ന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ നിന്നും ഐക്യസന്ദേശം ഉയര്‍ന്നതോടെ ഒറ്റക്കെട്ടായി…

Read More