Headlines

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ തീരത്ത് നിന്ന് 29 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി.  

Read More

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം

രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ്‌ഐആര്‍ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടുദിവസമായാണ് ഡല്‍ഹിയില്‍ യോഗം നടക്കുന്നത്. അതേസമയം, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക്

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. തട്ടിപ്പിന് ഇരയായവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശദമായ റിപോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. മൂവായിരത്തിലേറെ പരാതികളാണ് പോപ്പുലർ ഫിനാൻസിനെതിരെ വന്നിരിക്കുന്നത്. അതേസമയം, പോപ്പുലർ ഉടമകളുടെ കസ്റ്റഡി നീട്ടാൻ പൊലീസ് അപേക്ഷ നൽകും. തെളിവെടുപ്പ് തുടരുന്ന സാഹചര്യത്തിൽ പ്രതികളെ…

Read More

ജെഇഇ-നീറ്റ് പരീക്ഷകള്‍ക്കായി പ്രത്യേക തീവണ്ടി സര്‍വീസ്

ന്യൂഡല്‍ഹി: ജെഇഇ-നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബീഹാറില്‍ ജെഇഇ നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് 40 ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സര്‍വീസുകള്‍. കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവര്‍ക്കായി പ്രത്യേക സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പുറമേ, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കും സര്‍വീസ് ഉപകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. സെപ്റ്റംബര്‍ 13നാണ് നീറ്റ് പരീക്ഷ. അതേസമയം…

Read More

ഏഴ് വിക്കറ്റുകളുമായി ഷാർദൂൽ താക്കൂർ; വാണ്ടറേഴ്‌സിൽ നിർണായകമായി മൂന്നാം ദിനം

  വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിലാണ്. 42 പന്തിൽ 35 റൺസുമായി ചേതേശ്വർ പൂജാരയും 11 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. ഇന്ത്യക്ക് നിലവിൽ 58 റൺസിന്റെ ലീഡുണ്ട്. മൂന്നാം ദിനമായ ഇന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ പ്രകടനമാകും ടെസ്റ്റിന്റെ ഫലത്തെ തീരുമാനിക്കുക നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 229 റൺസിന് പുറത്തായിരുന്നു. 27 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് അവർ നേടിയത്….

Read More

നോബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാനിയൻ സുരക്ഷാ സേന

2023 നോബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണചടങ്ങിൽ പങ്കെടുക്കവേയാണ് നർഗീസിനെ ഇറാൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. 53 കാരിയായ മുഹമ്മദിയെ മറ്റ് ആക്ടിവിസ്റ്റുകളോടൊപ്പം കിഴക്കൻ നഗരമായ മഷാദിൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് നർഗസ് ഫൗണ്ടേഷൻ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ 2024 ഡിസംബറിൽ താൽക്കാലികമായി ജയിൽ മോചിതയായ നർഗീസ് മുഹമ്മദി ഇസ്രയേലുമായുള്ള വെടിനിർത്തലിനുശേഷം ഇറാൻ അധികാരികൾ അടിച്ചമർത്തൽ ശക്തമാക്കുകയാണെന്ന്…

Read More

യുക്രൈന്റെ തീര നഗരങ്ങൾ ഓരോന്നായി കീഴടക്കി റഷ്യ; നാറ്റോയ്ക്കും ഭീഷണി

  യുക്രൈനിലെ പ്രധാന തീരനഗരങ്ങളിൽ റഷ്യൻ ആധിപത്യം. പ്രധാന നദികളിലൊന്നായ നീപ്പർ നദിയുടെ കിഴക്കൻ പകുതി പൂർണമായി റഷ്യ പിടിച്ചു. അതിർത്തി തുറമുഖങ്ങൾ പിടിച്ച് യുക്രൈന്റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിർത്തികൾ അടച്ച് കൈക്കലാക്കാനാണ് റഷ്യയുടെ നീക്കം. റൊമാനിയൻ തീരം വരെയുള്ള സമുദ്രാതിർത്തിയുടെ നിയന്ത്രണം റഷ്യയുടെ മുമ്പേയുള്ള ആഗ്രഹമാണ് പ്രധാന തുറമുഖ നഗരമായ കേഴ്‌സൻ റഷ്യ നേരത്തെ പിടിച്ചിരുന്നു. നീപ്പർ നദിയുടെ ഡെൽറ്റ മേഖല യുക്രൈന്റെ ഭക്ഷ്യ അറയായാണ് അറിയപ്പെടുന്നത്. തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാൽ…

Read More

World wide language learning mobile application

The Importance of Learning a New Language Learning a new language can bring a range of benefits, both personally and professionally. In today’s globalized world, being multilingual can be a valuable asset in many careers, but there are also many other reasons why studying a new language is important. Enhances Communication One of the most…

Read More

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതി; അന്വേഷണം അട്ടിമറിക്കാന്‍ മോന്‍സണ്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

  ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതില്‍ അന്വേഷണം അട്ടിമറിക്കാന്‍ മോന്‍സണ്‍ മാവുങ്കല്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ലീസ് തുക തട്ടിയെന്ന പരാതിയില്‍ തുടക്കത്തില്‍ ഏകപക്ഷീയമായ അന്വേഷണം നടന്നുവെന്ന് ആലപ്പുഴ ജില്ല മുന്‍ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു. മോന്‍സണിന്റെ പരാതിയില്‍ തനിക്കെതിരെ വകുപ്പുതല അന്വേഷണം നടന്നുവെന്നും സാബു വെളിപ്പെടുത്തി. താന്‍ എസ്.പിയായിരുന്ന സമയത്താണ് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോന്‍സണ്‍ കേസ് ഫയല്‍ ചെയ്തതെന്ന് പി. എസ് സാബു പറഞ്ഞു. ആ കേസില്‍ സി.ഐയെ സ്വാധീനിച്ച് ഏകപക്ഷീയമായ അന്വേഷണം നടത്താന്‍…

Read More