ഇനി ക്രിക്കറ്റ് പൂരം ഓസ്‌ട്രേലിയയിൽ; ഇന്ത്യൻ ടീം യാത്ര തിരിച്ചു

നവംബർ 27ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു. രണ്ട് മാസം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളാണുള്ളത്. ഐപിഎൽ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ദുബൈയിൽ നിന്ന് ടീം യാത്ര തിരിച്ചത്. പ്രത്യേക പിപിഇ കിറ്റുകൾ ധരിച്ച് നിൽക്കുന്ന താരങ്ങളുടെ ചിത്രം ബിസിസിഐ പുറത്തുവിട്ടു ഓസ്‌ട്രേലിയയിൽ എത്തുന്ന ടീം ക്വാറന്റൈനിൽ പ്രവേശിക്കും. നവംബർ 27ന് സിഡ്‌നിയിലെ ആദ്യ ഏകദിനത്തോടെയാണ് പര്യടനത്തിന് തുടക്കമാകുക. മൂന്ന് ഏകദിനവും മൂന്ന് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.

Read More

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂർ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിൽ എത്തുന്നത്.ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരിക്കും രാഷ്ട്രപതിയെ സ്വീകരിക്കുക. പോളോ പ്രദർശന മത്സരം കാണാനായി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങ് സന്ദർശിക്കും. അതേ ദിവസം വൈകുന്നേരം, ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന ഒരു പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഡിസംബർ 12 ന്…

Read More

നിയമസഭാ കയ്യാങ്കളി: മന്ത്രിമാരായ ജലീലും ഇ പി ജയരാജനും വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

2015ലെ നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാർ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. മന്ത്രിമാരായ ഇപി ജയരാജനും കെ ടി ജലീലും നാളെ വിചാരണ കോടതിയിൽ എത്തണം. നേരിട്ട് ഹാജരാകണമെന്ന വിചാരണ കോടതി നിർദേശം സ്‌റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി കേസിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഇരുവർക്കുമെതിരെ ഉള്ളത്. കേസ് റദ്ദാക്കാനാകില്ലെന്ന വിചാരണ കോടതി ഉത്തരവിനെതിരെയും സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇത് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും….

Read More

ചടയമംഗലത്തും പൊട്ടിത്തെറി; ചിഞ്ചുറാണിക്കെതിരെ സിപിഐ പ്രവർത്തകരുടെ പ്രകടനം

സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചടയമംഗലം എൽ ഡി എഫിലും തർക്കം. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം സിപിഐ പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ത്രീകളടക്കം നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് സിപിഐ സംസ്ഥാന സമിതി അംഗമായ ചിഞ്ചുറാണിയെ സിപിഐ ചടയമംഗലത്ത് സ്ഥാനാർഥിയാക്കിയത്. എ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നതായിരുന്നു പ്രാദേശിക ഘടകത്തിന്റെ ആവശ്യം.

Read More

Nakheel Group Jobs vacancies In Dubai

Nakheel Group Dubai Jobs Get ready to grab these Outstanding In Nakheel Careers Dubai opportunity that may take your career beyond your expectation in case you get hired by Nakheel Careers UAE. Therefore, you are requested to stick to this post and give yourself a chance by applying for Dubai Careers For Nakheel Group & Properties…

Read More

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍ പരിശോധന മാത്രം മതി; നിര്‍ദേശവുമായി ഐസിഎംആര്‍

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് ആന്റിജന്‍ പരിശോധന മതിയെന്ന് ഐസിഎംആര്‍. ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാന്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം എന്നാണ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ആന്റിജന്‍ പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ അയച്ച കത്തിലാണ് പുതിയ നിര്‍ദേശമുള്ളത്. ചുമ, തൊണ്ടവേദന, പനി എന്നിവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഉള്ളവരിലാണ് ആന്റിജന്‍ നെഗറ്റീവ് ആയാലും കോവിഡ് പരിശോധന നടത്തേണ്ടത്. ആന്റിജന്‍ പരിശോധന ഫലം പോസിറ്റിവ് ആയാല്‍…

Read More

വധക്കേസ് പ്രതി കൊടി സുനിയുടെ മദ്യപാനം; പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തം

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ മദ്യപാനത്തിൽ പൊലീസ് കേസെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊടി സുനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കണ്ണൂർ എസ് പിക്ക് പരാതി നൽകി. മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാർ നോക്കിനിൽക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാൽ നടപടിയെടുക്കും എന്നായിരുന്നു സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പ്രതികരണം….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.30 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂർ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂർ 1502, കാസർഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ഈ വർഷത്തെ സാഹിത്യ നൊബേൽ അബ്ദുൾറസാഖിന്

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം താൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാഖ് ഗുർണയ്ക്ക്. സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. താൻസാനിയയിലെ സാൻസിബർ ദ്വീപ് സ്വദേശിയായ അബ്ദുൾറസാഖ് ഗുർണ, 1960 ൽ അഭയാർത്ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. പത്ത് നോവലുകളും നിരവധി ചെറുകഥകളും ഇതിനോടകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘മെമറി ഓഫ് ഡിപാർചർ’ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആഫ്ടർലൈവ്‌സിൽ വരെ കിഴക്കൻ ആഫ്രിക്കയെ കുറിച്ച് ലോകമറിഞ്ഞിരുന്ന സ്ഥിരരൂപത്തെ ഉടച്ച് വാർത്ത്…

Read More

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണു. കോൺഗ്രസ് എംപിമാരും രാഹുലിനൊപ്പം ഉണ്ടാകും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർഷിക ബില്ലുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് സമാഹരിച്ച ഒപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് നിവേദനം. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി പ്രതിപക്ഷ സംഘത്തെയും രാഹുൽ ഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് നയിച്ചിരുന്നു. കർഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സർക്കാർ കാർഷിക ബിൽ കൊണ്ടുവന്നതെന്നും ഇത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി…

Read More