റെഡ് അലേർട്ടുകൾ പിൻവലിച്ചു, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദത്തെ തുടർന്ന് കേരളത്തിൽ അതി തീവ്ര മഴ…

Read More

ഒപ്പം താമസിച്ച യുവതിയോട് യുവമോര്‍ച്ച നേതാവിന്റെ ക്രൂരത; ചാര്‍ജര്‍ കേബിള്‍ പൊട്ടുന്നതുവരെ അടിച്ചു; ശരീരം മുഴുവന്‍ ചുവന്ന പാടുകള്‍

കൊച്ചി മരടില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ കസ്റ്റഡിയില്‍. മൊബൈലിന്റെ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുടെ മുതുകിലും തുടയിലും അടിയേറ്റ പാടുകളുണ്ട്. മര്‍ദനമേറ്റ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേഷനിലെത്തിയ യുവതി ഗോപുവില്‍ നിന്ന് തനിക്ക് നേരിട്ട കൊടിയ മര്‍ദനത്തിന്റെ വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക്…

Read More

‘സർക്കാരിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണം, ഉത്തരേന്ത്യയിൽ ബജരംഗ്ദൾ എപ്രകാരമാണോ അതുപോലെ കേരളത്തിലും പ്രവർത്തിക്കും’; കേരള വിശ്വ ഹിന്ദു പരിഷത്ത്

രാജ്യമെമ്പാടുമായി മതപരിവർത്തന നിയമം വരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് മതപരിവർത്തനം നിരോധന നിയമം ഉള്ളത്. മതപരിവർത്തനത്തിനെതിരെ രാജ്യമാകെ ഏകീകൃത നിയമം വരണമെന്നും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ആവശ്യപ്പെട്ടു. കേരളവും അതിൻറെ പരിധിയിൽ വരണം. ഘർ വാപ്പസി കേരളത്തിൽ വ്യാപിപ്പിക്കും. ബജരംഗ്ദൾ ദുർഗ വാഹിനി പ്രവർത്തനവും കേരളത്തിൽ വ്യാപകമാക്കും. കേരളത്തിൽ 70 താലൂക്കുകളിൽ മതപരിവർത്തനം നടക്കുന്നുണ്ട്. 70 താലൂക്കുകളിൽ VHP പ്രതിനിധികളെ നിയോഗിക്കുമെന്നും അനിൽ വിളയിൽ ആവശ്യപ്പെട്ടു….

Read More

കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ സുധാകരൻ; ദേശീയ നേതാക്കളെ നിലപാട് അറിയിച്ചു

കെപിസിസി അധ്യക്ഷനാകൻ താത്പര്യം പ്രകടിപ്പിച്ച് കെ സുധാകരൻ. അധ്യക്ഷ സ്ഥാനത്തിരിക്കാൻ താത്പര്യമുണ്ട്. ദേശീയ നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു കെ വി തോമസിനെ പാർട്ടി നഷ്ടപ്പെടുത്തില്ലെന്നും സുധാകരൻ പറഞ്ഞു. കെവി തോമസ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്നവരിൽ രമേശ് ചെന്നിത്തലയും ഉണ്ടെന്നും സുധാകരൻ പറഞ്ഞു തദ്ദേശ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്…

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസത്തേത് 23 മുതല്‍ ആരംഭിക്കും

ഒക്ടോബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന( മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനുള്ള കിറ്റ് ആയിരിക്കും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുക.

Read More

Applications are invited for teaching vacancies in major colleges in Kerala

Kozhikode St. Joseph’s College, Devagiri English / Functional English, Malayalam, Hindi, Commerce, Business Administration Management, Economics, Statistics, Mathematics, Computer Science / Application, Mass Communication, Social Work Law (Business & Media), Animation and Graphic Design, Sport There are vacancies for teachers in the following subjects. Technical Office Assistant, H.R. Requires Admin, Placement Officer, Software Programmer, and…

Read More

മാനന്തവാടി ചെറ്റപ്പാലം തയ്യുള്ളതിൽ ഷറഫുദ്ദീൻ (43) നിര്യാതനായി

ചെറ്റപ്പാലം: മാനന്തവാടി ചെറ്റപ്പാലം തയ്യുള്ളതിൽ ഷറഫുദ്ദീൻ (43) നിര്യാതനായി. ദീർഘ കാലമായി അസുഖ ബാധിതനായിരുന്നു.ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ് സ്വലാഹ്, ഹനീന ഫാത്തിമ, മുഹമ്മദ് ത്വയ്യിബ് . ഖബറടക്കം ചെറ്റപ്പാലം ഖബർസ്ഥാനിൽ നടക്കും.  

Read More

ഇഡി ക്ലീൻ ചിറ്റ് നൽകിയാലും ജലീലിനെതിരായ സമരം തുടരുമെന്ന് പികെ ഫിറോസ്

മന്ത്രി കെ ടി ജലീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയിട്ടും പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഇ ഡി ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു യൂത്ത് ലീഗ് സമരം ആരംഭിച്ചത്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടും സമരം തുടരുമെന്ന് പറയുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം മാത്രമേ സമരത്തിന് പിന്നിലുള്ളുവെന്ന് വ്യക്തമാക്കുകയാണ് യൂത്ത് ലീഗ് കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന സംശയം ബലപ്പെടുന്നുവെന്ന വാദമാണ് പി കെ ഫിറോസ് ഉന്നയിക്കുന്നത്. സ്വത്ത് വിവരവുമായി…

Read More

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സർവകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ-രാജ്ഭവൻ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നില്ല. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. നേരത്തെ രാജ്ഭവനിൽ അടുത്തിടെ നടന്ന പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച സാഹചര്യത്തിൽ പരിപാടികൾ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാർ കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല വിഷയങ്ങളിൽ സർക്കാർ-ഗവർണർ…

Read More

മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ജയിലിലെത്തി

ലഹരിപ്പാർട്ടിയിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. പലവട്ടം ഹരജി നൽകിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. മുംബൈ ലഹരിക്കേസിൽ ആര്യൻ ഖാന്റെ സുഹൃത്തുക്കളായ അർബാസ് മർച്ചൻറിനും മുൻ മുൻ ധമേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻസിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻസിബി…

Read More