‘മുജ്തബ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; അങ്ങനെ അല്ലെങ്കിൽ ഇറാൻ കളിക്കുന്നത് നാടകം’

വാഷിങ്ടൻ ∙ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്. എന്നാൽ പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറ് മാസമായി ഒരിക്കൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങൾ പുറത്തുവരുകയോ ചെയ്യാത്തത് അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രതികരണം…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ഉന്നതരെ ചോദ്യം ചെയ്യും? പങ്കജില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപെടലുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘം. സിഇഒ പങ്കജ് ഭണ്ടാരിയുടെ അറസ്റ്റിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അറസ്റ്റിലായ പങ്കജ് ഭണ്ടാരിക്കും ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക പങ്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊളള നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സ് ശബരിമലയില്‍ എത്തുന്നത് 2009ലാണെന്ന് അവര്‍ തന്നെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചിരുന്നു. ശബരിമലയിലെ ഉപക്ഷേത്രങ്ങളില്‍ സ്വര്‍ണം പൂശിയതായും അവകാശ വാദം…

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കൻ തീരുമാനമായി

സുൽത്താൻ ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കാൻ തിരുമാനമായി. നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഫോറൻസിക് സർജനായി സ്ഥലം മാറിപോയതോടെ ഇവിടെ പകരം ഡോക്ടറില്ലായിരുന്നു. ഡോക്ടറുടെ അഭാവം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഡോക്ടറെ നിയമിക്കാൻ മന്ത്രി തീരുമാനമെടുത്തത്. നിലവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന സർജൻ ഉടൻ ചാർജെടുക്കുമെന്നാണ് അറിയുന്നത്.

Read More

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം. (high temperature warnings have been withdrawn in kerala) സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോൺസോയി(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക്, വിബോയ് ചാബിയ എന്നിവരെ കാണാതായിട്ടുണ്ട് മരിച്ച ഷാരോൺസോയിയും കാണാതായ രണ്ട് പേരും 23ന് രാത്രി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഇന്നലെ മുതൽ മൂന്ന് പേരെയും കാണാതായി. അന്വേഷണം നടത്തുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് ഷാരോൺസോയിയുടെ മൃതദേഹം കണ്ടത്. ദേഹത്ത് നിരവധി പരുക്കുകളുമുണ്ട്.    

Read More

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടത്തിൽ മരണം 4 ആയി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. നട്ടെല്ലിനും, തലക്കും ഗുരുതര പരിക്കേറ്റിരുന്നു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാര്‍, ബഷീര്‍, അഷ്റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോണ്‍ക്രീറ്റ് പാളികള്‍ ശരീരത്തില്‍ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ 11.30 ഓടെയാണ് കോഴിക്കോട് വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ളാബുകള്‍…

Read More

രാഗം തിയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയത് തൃശ്ശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണ്. ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന പച്ച സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്. ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്. അതേസമയം,…

Read More

Farnek Facilities Management Hiring Staff In Dubai

Farnek Careers Every one of you are mentioned to adhere to this post in the event that you have an unmistakable fascination to join open enrollment day on Saturday by applying for Farnek Careers Walk in Interview. Countless applications are being welcomed by the honor winning and the best UAE’s offices the executives organization called…

Read More

ഗസ്സ സിറ്റിയിൽ കരയാക്രമണവും ബോംബിങും കടുപ്പിച്ച് ഇസ്രയേൽ; പലായനം ചെയ്യുന്നത് നാല് ലക്ഷത്തോളം പേർ

ഗസ്സ സിറ്റിയിൽ‌ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണവും കനത്ത ബോംബിങുമാണ് നടക്കുന്നത്. ​ഗസ്സയുടെ തെക്കൻ ഭാഗത്തേയ്ക്ക് ഇതിനകം നാല് ലക്ഷത്തോളം പേരാണ് പലായനം ചെയ്യുന്നത്. എന്നാൽ രക്ഷപ്പെട്ട് ഓടുന്ന ജനം രണ്ട് ഭാഗത്ത് നിന്നുമെത്തുന്ന ഇസ്രയേൽ സൈന്യത്തിനിടയിൽപ്പെട്ട് കൂടുതൽ ദുരിതത്തിലാകുകയാണ്. ആക്രമണത്തിൽ പലയാനം ചെയ്യുന്ന പലർക്കും ജീവൻ നഷ്ടമായി. പലരും ഗസ്സയിൽ നിന്ന് പല തവണ ഇങ്ങനെ നിർബന്ധിതമായി പലായനം ചെയ്യേണ്ടി വന്നവരുമാണ്. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് തെക്കൻ ഗസ്സയിലെത്തിയാലും ദുരിതത്തിന് മാറ്റമില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. പട്ടിണിയും…

Read More

കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് നടക്കേണ്ട കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകുകയായിരുന്നു. യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു അധ്യക്ഷൻ ആകേണ്ടിയിരുന്നത്. ഈ മാസം 25നാണ് സംഘാടകസമിതി രൂപീകരണ യോഗം നടക്കുന്നത്. മന്ത്രി എം ബി രാജേഷ് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. പാലക്കാടാണ് ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം നടക്കേണ്ടത്. അതേസമയം കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ…

Read More