Headlines

സിപിഐ(എം) അമ്പലവയൽ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു

അമ്പലവയൽ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശില്പശാലയുടെ ഭാഗമായി അമ്പലവയൽ പഞ്ചായത്ത് തല ശില്പശാല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടേറിയേറ്റംഗം വി വി ബേബി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം വി വി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ ഷമീർ, അമ്പലവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ രാജൻ, തോമാട്ടുചാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗഫൂർ പാമ്പള തുടങ്ങിയവർ സംസാരിച്ചു.

Read More

ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; വാവ സുരേഷിനെ ഐസിയുവിൽ നിന്ന് മാറ്റി

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി. വാവ സുരേഷ് ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കും. വ്യാഴാഴ്ച ബോധം വന്നയുടനെ ഡോക്ടറുമായി സുരേഷ് സംസാരിച്ചിരുന്നു. അദ്ദേഹത്തെ കട്ടിലിൽ ചാരി ഇരുത്തിയ ശേഷം ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ഇതിന് പിന്നാലെയാണ് ഓർമശക്തിയും സംസാരശേഷിയും പൂർണമായി വീണ്ടെടുത്തത്.

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അമ്പലവയല്‍ സെക്ഷനിലെ* മാര്‍ട്ടിന്‍, ആയിരംകൊല്ലി, മൗണ്ട് എവന്യൂ, ചീങ്ങേരി, മട്ടപ്പാറ, കുപ്പക്കൊല്ലി, ആണ്ടിക്കവല, എടക്കല്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം സെക്ഷനിലെ* തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പട്ടി എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. ബത്തേരി സെക്ഷനിലെ 6 ാം മൈല്‍ മുതല്‍ പൊന്‍കുഴി വരെ…

Read More

രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് രണ്ടാം തവണയും സ്വർണവില കൂടി. രണ്ട് തവണയായി പവന് കൂടിയത് 5,450 രൂപയാണ്. സ്വർണവും വെള്ളിയും സർവകാല കുതിപ്പിലാണ്. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി. വെള്ളിവിലയും സർവകാല റെക്കോഡിലെത്തി. വെള്ളി കിലോക്ക് മൂന്നേകാൽ ലക്ഷം രൂപയിലാണ് വിൽപന.ആഗോള ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും ഡോളറിന് കരുത്ത് കുറയുന്നതും സ്വർണക്കുതിപ്പിന് ആക്കം കൂട്ടി. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇപ്പോൾ സ്വർണക്കുതിപ്പിന് വേഗം കൂട്ടിയത്. ആശങ്കയിലായ യൂറോപ്യൻ നിക്ഷേപകർ കയ്യിലുള്ള പെൻഷൻ ഫണ്ടും അമേരിക്കൻ…

Read More

തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകി; ബി രാമൻ പിള്ളക്കെതിരെ ബാർ കൗൺസിലിൽ നടിയുടെ പരാതി

ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളക്കെതിരെ ബാർ കൗൺസിലിൽ പരാതിയുമായി ആക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകനായ രാമൻ പിള്ള നേതൃത്വം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടി പറയുന്നുു ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടി ബാർ കൗൺസിലിനെ സമീപിച്ചിരിക്കുന്നത്. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് പരാതി നൽകിയിട്ടുള്ളത്.

Read More

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: അധികാര തുടർച്ചയെന്ന് എക്‌സിറ്റ് പോളുകൾ; NDAയ്ക്ക് മുന്നേറ്റമെന്ന് പ്രവചനം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ എൻഡിഎയ്ക്ക് മുൻതൂക്കം. അധികാര തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം. എസ്‌ഐആറിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് അനുകൂലമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. മഹാഗഡ്ബന്ധൻ ബിഹാറിൽ എൻഡിഎയ്ക്ക് വെല്ലുവിളി ഉയർത്തില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രവചിക്കുന്നത്. ഏഴ് സർവേകളാണ് പുറത്തുവന്നത്. എൻഡിഎയ്ക്ക് അനുകൂലമയ ഫലങ്ങളാണ് പുറത്തുവന്നത്. എൻഡിഎയ്ക്ക് 130-138 വരെ സീറ്റ് പ്രവചിക്കുന്നതാണ് ചാണക്യയുടെ എക്‌സിറ്റ്…

Read More

കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ ഒരു രൂപ പിഴ അടച്ചു

കോടതി അലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പിഴ അടച്ചു. ഒരുരൂപയാണ് അദ്ദേഹം അടച്ചത്. കേസില്‍ ഈമാസം 15നകം പിഴ അടയ്ക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, പിഴ അടച്ചെന്നു കരുതി കോടതിവിധി താന്‍ അംഗീകരിച്ചെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് അദ്ദേഹം മാദ്ധ്യപ്രവര്‍ത്തകരോട് പറഞ്ഞത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് പിഴചുമത്തിക്കൊണ്ടുളള വിധി പ്രസ്താവം നടത്തിയത്. പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകര്‍ക്കെതിരെയാണ് കോടതി സ്വമേധയാ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ട്വീറ്റുകള്‍…

Read More

ഒമിക്രോൺ കൊവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന

  കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൊവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ ആദ്യമായി സ്ഥിരികരിച്ചത്. നിലവിൽ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്. ബ്രിട്ടനിൽ ഒമിക്രോൺ വ്യാപനം രൂക്ഷമായിരിക്കുകയാണ്. അതേസമയം ഒമിക്രോൺ ബാധിച്ചവരിൽ ഗുരുതര രോഗലക്ഷണങ്ങൾ കുറവാണ്.

Read More

ഓൺലൈൻ പഠന സൗകര്യത്തിന് പത്ത് കോടി; രണ്ട് ലക്ഷം ലാപ്‌ടോപ്പുകൾ വിദ്യാർഥികൾക്ക്

വിദ്യാർഥികളുടെ ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ പത്ത് കോടി രൂപ വകയിരുത്തി. വിദ്യാർഥികൾക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കും. പൊതു ഓൺലൈൻ പഠനസംവിധാനം നടപ്പാക്കും. വിദ്യാർഥികൾക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപീകരിക്കും അധ്യാപകർ തന്നെ ക്ലാസെടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികൾ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ടെലി ഓൺലൈൻ കൗൺസിലിംഗിന് സംവിധാനമുണ്ടാക്കും. കൊവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കൗൺസിലിംഗ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്ക്…

Read More

ജോണ്‍സിന്റെ വിയോഗം, ക്രിക്കറ്റ് ലോകത്ത് ഞെട്ടല്‍; അനുശോചനമറിയിച്ച് പ്രമുഖര്‍

മുംബൈ: ഓസ്‌ട്രേലിയന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് താരങ്ങളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും. ഐപിഎല്‍ കമന്ററി സംഘത്തിനൊപ്പം മുംബൈയിലായിരുന്ന ജോണ്‍സിന് ഇവിടെ വച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. കൊവിഡിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ കമന്ററി സംഘമുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരും ബയോ ബബ്‌ളിന്റെ ഭാഗമായിരുന്നു. യുഎഇയില്‍ ടൂര്‍ണമെന്റ് മികച്ച രീതിയില്‍ പുരോഗമിക്കവെയാണ് ഇടിത്തീ പോലെ ജോണ്‍സിന്റെ വിയോഗ വാര്‍ത്തയെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ മുതല്‍ പല പ്രമുഖ…

Read More