Headlines

മാതൃക ഭവനം 30 ലക്ഷം രൂപയ്ക്കുള്ള വീട് ആണെന്ന് തോന്നില്ല; യൂത്ത് കോൺഗ്രസ് പണിത് നൽകുന്ന വീടിന് 8 ലക്ഷം മാത്രം’ ; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

സർക്കാരിന്റെ വയനാട് ഭവന പദ്ധതിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഒരു വീട് പോലും സർക്കാർ പണിത് നൽകിയില്ല. വീട് നിർമ്മിക്കുന്നത് ഊരാളുങ്കൽ സോസൈറ്റിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. മാതൃക ഭവനത്തെ പോസിറ്റിവ് ആയി കാണുന്നു. പക്ഷെ, 30 ലക്ഷം രൂപയ്ക്കുള്ള വീട് ആണെന്ന് തോന്നുന്നില്ല. യൂത്ത് കോൺഗ്രസിന്റെ ഭവനനിർമാണം ഉടൻ ആരംഭിക്കും. യൂത്ത് കോൺഗ്രസ്സ് പണിത് നൽകുന്ന വീടിന് 8 ലക്ഷം രൂപ മാത്രമാണ്. ജനപ്രതിനിധി എന്ന നിലയിൽ പാലക്കാട്‌ നൽകുന്ന വീടുകൾക്കും ചെലവ് 8 ലക്ഷം…

Read More

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന ഉത്തരവിന് സ്റ്റേ

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിന് സ്റ്റേ. ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹര്‍ജി അടുത്തഴ്ച്ച പരിഗണിക്കും. ദൗര്‍ഭാഗ്യകരമെന്നാണ് കോടതി ഈ ഉത്തരവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്തിന് ഇത്തരം ഉത്തരവിറക്കിയെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ ,സര്‍ക്കാര്‍ എന്നീ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ക്ഷേത്ര ട്രസ്റ്റിമാരുടെയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും, ക്ഷേത്ര ജീവനക്കാരുടെയും യാത്ര, ഭക്ഷണം, വാഹനങ്ങള്‍…

Read More

തിരുവനന്തപുരത്ത് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല. സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു കൊലപാതകമെന്നാണ് സംശയിക്കുന്നത്. മുറി പൂട്ടി പുറത്ത് പോയ പ്രവീൺ തന്നെയാണ് മുറിക്കുള്ളിൽ മൃതദേഹമുള്ളതായി ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. ഇരുവരും നഗരത്തിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരായിരുന്നു. പ്രവീണിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു

Read More

ഇന്ധന വില ഇന്നും കൂട്ടി; പത്ത് ദിവസത്തിനിടെ കൂട്ടിയത് എട്ട് തവണ

  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചി പെട്രോളിന് – 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസ. സെപ്റ്റംബര്‍ 24ന് ശേഷം ഒരു മാസത്തിനിടെ ഡീസലിന് 7…

Read More

മയക്കുമരുന്ന് കേസ് മലയാള സിനിമയിലേക്കും: നാല് സിനിമാ താരങ്ങളെ എൻ സി ബി ചോദ്യം ചെയ്തു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് എൻ സി ബി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിബി കൊച്ചി യൂനിറ്റ് അന്വേഷണം ആരംഭിച്ചു നാല് സിനിമാ താരങ്ങളെ എൻസിബി ചോദ്യം ചെയ്തു. അനൂപിന്റെ സിനിമാ ഇടപാടുകൾക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളും അന്വേഷണ വിധേയമാക്കും. കേസിൽ ബിനീഷിനെയും പ്രതി ചേർക്കാൻ എൻ സി ബി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ എൻ സി…

Read More

ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് തോണിയിൽ യാത്ര ചെയ്തിരുന്ന 16 പേർ മരിച്ചു

ബംഗ്ലാദേശിൽ വിവാഹത്തിന് പോകുകയായിരുന്ന 16 പേർ ഇടിമിന്നലേറ്റ് മരിച്ചു. ബംഗ്ലാദേശിലെ ചപെയ്ൻ നവാബ്ഗഞ്ചിലാണ് സംഭവം. വരൻ അടക്കം 15 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നദിയിലൂടെ തോണിയിൽ പോകുകയായിരുന്നു വരനും കൂട്ടരും. കനത്ത മഴയുണ്ടായിരുന്നു. ശക്തിയായ ഇടിമിന്നൽ കൂടിയുണ്ടായതോടെ സംഘം വഞ്ചി കരയ്ക്കടുപ്പിച്ചു. ഇതിനിടയിലാണ് ഇടിമിന്നലേറ്റത്.

Read More

കുതിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് 1400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും വർധനവ്. പവന് ഒറ്റയടിക്ക് 1400 രൂപയാണ് കൂടിയത്. ഇന്ന് 97,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവന്‍ വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ…

Read More

യുഎന്നിലെ സ്വതന്ത്ര പലസ്തീൻ പ്രമേയം, ഇന്ത്യൻ നിലപാട് മനുഷ്യത്വപരം’: എ.പി. അബൂബക്കർ മുസ്‌ലിയാർ

പലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന യുഎൻ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. യുദ്ധക്കെടുതിയിൽ സർവവും നഷ്ടപ്പെട്ട ജനതക്കൊപ്പം നിൽക്കാൻ ലോകമാകെ മുന്നോട്ടുവരേണ്ടതുണ്ട്. ഗസക്ക് പുറമെ ഖത്തർ, യമൻ, ലബനാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അശാന്തി പടർത്തുന്ന ഇസ്രായേൽനടപടി ഒരിക്കലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നബിദിനാഘോഷങ്ങളുടെ ഭാഗമായി മർകസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന…

Read More

സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. പരാതികൾ പറയേണ്ട വേദിയിൽ പറയും. സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും രാമചന്ദ്രൻ പറഞ്ഞു യുഡിഎഫ് ഇത്തവണ നൂറ് സീറ്റെങ്കിലും നേടും. വടകരയിൽ രമയുടെ സ്ഥാനാർഥിത്വത്തിൽ ഒരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. രമ സ്ഥാനാർഥിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതാണ്. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

Read More

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച്കയറി; സ്ത്രീ മരിച്ചു

  തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ ചെമ്പഴന്തി ഉദയഗിരിയിലാണ് സംഭവം. ഉദയഗിരിയില്‍ വാടകക്ക് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. കാര്‍ ചന്ദ്രികയുടെ ദേഹത്ത് കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More