കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകൻ അറസ്റ്റിൽ

  കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. കൊടുങ്ങാനൂർ സ്വദേശി ഷെറിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

Read More

അതി ശക്തമായ മഴ; മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും അതിശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍പ് നല്‍കിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുതുക്കി. 6 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉച്ചയോടെ ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…

Read More

പുരുഷന്മാരിലെ വന്ധ്യത; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍…

  പല പഠനങ്ങളും പ്രകാരം ആഗോളതലത്തില്‍ തന്നെ വന്ധ്യത വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലാണെങ്കില്‍ അഞ്ച് ദമ്പതികളില്‍ ഒരു ജോഡിയെങ്കിലും വന്ധ്യത നേരിടുന്നുവെന്നാണ് പുതിയ കണക്ക്. വന്ധ്യത, നമുക്കറിയാം, സ്ത്രീയിലോ പുരുഷനിലോ ആകാം. എന്നാല്‍ താരതമ്യേന പുരുഷന്മാരിലെ വന്ധ്യതയാണത്രേ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കാറ്. പാരിസ്ഥിതികമായ ഘടകങ്ങള്‍, ജീവിതരീതിയുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ സംഗതികള്‍, അസുഖങ്ങള്‍ എന്നിവയുടെയെല്ലാം ഭാഗമായി പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകാം. വന്ധ്യതയുള്ള പുരുഷന്മാരില്‍ ഇത് മാത്രമായിരിക്കില്ല, മറിച്ച് ആരോഗ്യപരമായി പല പ്രശ്‌നങ്ങളും കണ്ടേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. അമിതവണ്ണം, ഉയര്‍ന്ന…

Read More

വിപ‌ഞ്ചികയുടെ മരണം; കുടുംബം നൽകിയ ഹർജി തീർപ്പാക്കി, നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് നിർദേശം

കൊച്ചി: ഷാർജയിൽ മരിച്ച വിപ‌ഞ്ചികയുടെ മരണത്തിൽ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാനും മകള്‍ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കുമെന്നും ധാരണയായെന്ന് കുടുംബം കോടതിയെ അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം രാജ്യത്തെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് കോടതി നിർദേശം നൽകി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ ദുബായ് ഇന്ത്യൻ കോൺസുലറ്റിൽ നടന്ന ചർച്ചയിലാണ് കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ…

Read More

എല്ലാം തീരുമാനിച്ചത് ശിവശങ്കർ, മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല; സ്പ്രിംക്ലർ കരാറിൽ അന്വേഷണ റിപ്പോർട്ട്

സ്പ്രിംക്ലർ കരാറിന്റെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറാണ് എല്ലാം തീരുമാനിച്ചതെന്നും മാധവൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കറിനെതിരെ രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത് കൊവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള കമ്പനിക്ക് മറിച്ചു നൽകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടർന്നാണ് മാധവൻ നായർ കമ്മിറ്റിയെ വെച്ച് സർക്കാർ അന്വേഷണം നടത്തിയത്. കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ…

Read More

ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. കെ.എസ്.ആർ.ടി.സി പരിമിത സർവീസായിരിക്കും നടത്തുക. കൊവിസ് കേസുകൾ കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക് ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചത്. ഇന്നും നാളെയും കർശന പരിശോധന ഉണ്ടായിരിക്കും. പ്രഭാത സായാഹ്ന സവാരി അനുവദിക്കില്ല. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവീസ് വിഭാഗത്തിൽ…

Read More

‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കായി വോട്ടുകൾ മോഷ്ടിച്ചു; തെളിവുകളുടെ ആറ്റം ബോംബ് എന്റെ കയ്യിലുണ്ട്’; രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷണത്തിൽ പങ്കാളിയാണെന്നതിന് തെളിവുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുകയാണെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനത് പറയുന്നതെന്നും താന്‍ ഈ അണുബോംബ് പൊട്ടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാക്കിയുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എത്ര ഉന്നതനായാലും വെറുതെ വിടില്ലെന്നും നടപടികൾ രാജ്യദ്രോഹത്തിന് തുല്യമാണെന്നും താൻ വിരമിച്ചാലും ഉത്തരവാദിയെ വെറുതെ…

Read More

നെയ്മറിനെതിരായ വംശീയ പരാമര്‍ശം; ഗോണ്‍സാലസിന് വധഭീഷണി

പാരിസ്: പിഎസ്ജി സൂപ്പര്‍ താരം നെയ്മറിനെതിരേ വംശീയപരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് വിധേയനായ മാര്‍സിലെ താരം അല്‍വാരോ ഗോണ്‍സാലസിന് വധഭീഷണി. മാര്‍സിലെ കോച്ച് ആന്ദ്രേ വില്ലാസ് ബോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗോണ്‍സാലസിന് നിരവധി തലങ്ങളില്‍നിന്ന് വധഭീഷണിയുണ്ടെന്ന് കോച്ച് അറിയിച്ചു. ഇക്കാര്യം പോലിസിനെ അറിയിച്ചിട്ടുണ്ട്. വധഭീഷണി നടത്തിയവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദവിഷയത്തില്‍ പിഎസ്ജിയും ബ്രസീലും നെയ്മറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് ലീഗ് വണ്ണില്‍ മാര്‍സിലെയ്ക്കെതിരായി നടന്ന മല്‍സരത്തിലാണ് വിവാദസംഭവം അരങ്ങേറിയത്….

Read More

കണ്ണൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂരിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലഘട്ടത്തിൽ അച്ഛൻ തന്നെ പീഡിപ്പിച്ചതായി മജിസ്‌ട്രേറ്റിനാണ് കുട്ടി മൊഴി നൽകിയത് പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് കുട്ടിയെ 19 പേർ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പിതാവും തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി സിജി ഘോഷാണ് ശിക്ഷ വിധിച്ചത്. അതേസമയം കുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന 18 കേസുകളിൽ വിചാരണ…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 240 രൂപയുടെ കുറവ്

  സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4480 രൂപയിലെത്തി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1787.11 ഡോളറായി. ഡോളർ ദുർബലമായതാണ് ആഗോളവിപണിയിൽ സ്വർണവില ഉയരാനിടയാക്കിയത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 0.32 ശതമാനം വർധനവുണ്ടായി. നിലവിൽ 47,927 രൂപയാണ്.

Read More