ആലപ്പുഴയിൽ ഗുണ്ടാനേതാവ് പുന്നമട അഭിലാഷ് മർദനമേറ്റ് മരിച്ചു

  ആലപ്പുഴയിൽ ഗുണ്ടാനേതാവ് മർദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്നയാളാണ് മരിച്ചത്. കൊലപാതക കേസുകളടക്കം ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാൾ. അഭിലാഷിന്റെ ശത്രുക്കൾ ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് വെച്ച് മർദിക്കുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ അർധരാത്രിയോടെ മരിച്ചു.  

Read More

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂർ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിൽ എത്തുന്നത്.ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരിക്കും രാഷ്ട്രപതിയെ സ്വീകരിക്കുക. പോളോ പ്രദർശന മത്സരം കാണാനായി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങ് സന്ദർശിക്കും. അതേ ദിവസം വൈകുന്നേരം, ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന ഒരു പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഡിസംബർ 12 ന്…

Read More

‘അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയ്യാറെന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ’; നാളെ കേസ് വീണ്ടും പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വരിന്റെ ജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേൾക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്ഐആർ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കേസുകളുടെ എഫ് .ഐ .ആർ എങ്ങനെ പബ്ലിക് ഡോക്യുമെൻ്റാകുമെന്ന് കോടതി ചോദിച്ചു. എഫ്ഐആർ വായിച്ചതിൽ അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നൽകി. അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ…

Read More

മൊഴികളിൽ വസ്തുതാവിരുദ്ധം: മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കെ സുരേന്ദ്രൻ നൽകിയ മൊഴികൾ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി. നേരത്തെ സുരേന്ദ്രനെ സെപ്റ്റംബർ 16ന് ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു….

Read More

24 മണിക്കൂറിനിടെ 53,480 പേർക്ക് കൂടി കൊവിഡ്; 354 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷത്തിലും മുകളിലാണ് ഇതിനോടകം 1,21,49,335 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,14,34,301 പേർ രോഗമുക്തി നേടി. 5,52,566 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് 41,280 പേർക്ക് കഴിഞ്ഞ ദിവസം രോഗം ഭേദമായി. 354 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,62,468 ആയി ഉയർന്നു

Read More

തെരഞ്ഞെടുപ്പ് ചുമതലകളിൽ ശശി തരൂർ; പത്രിക തയ്യാറാക്കാൻ കേരള പര്യടനം നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂർ എംപിക്ക് നിർണായക ചുമതലകൾ നൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോഗ് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലായിരുന്നു യോഗം പ്രകടന പത്രിക തയ്യാറാക്കാനും യുവാക്കളുമായി സംസാരിക്കാനുമായി തരൂരിനെ ചുമതലപ്പെടുത്തി. പ്രകടന പത്രിക തയ്യാറാക്കാൻ തരൂർ കേരള പര്യടനം നടത്തും. വിജയസാധ്യതയുള്ളവരെ മാത്രമേ സ്ഥാനാർഥികളായി നിർത്തുവെന്നും എഐസിസി നേതാക്കൾ അറിയിച്ചു ഗ്രൂപ്പ് അടക്കമുള്ള പരിഗണനകളൊന്നും സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡമാക്കില്ല. സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്ന തീരുമാനവും മേൽനോട്ട…

Read More

1000 ടൺ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ…

Read More

വിദ്യാർഥിനികൾക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസ്; പ്രതികൾക്കെതിരെ പോക്‌സോ ചുമത്തി ​​​​​​​

  എറണാകുളം നോർത്തിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ചുരുളഴിയുന്നത് പീഡനക്കേസ്. രണ്ട് യുവാക്കളും രണ്ട് സ്‌കൂൾ വിദ്യാർഥിനികളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ മയക്കുമരുന്ന് നൽകി തങ്ങളെ പീഡിപ്പിച്ചിരുന്ന വിവരം പുറത്തുപറയുന്നത്. ഇതോടെ പ്രതികൾക്കെതിരെ പോലീസ് പോക്‌സോ ചുമത്തി കാറിന്റെ ഡിക്കിയിൽ നിന്ന് കഞ്ചാവും കണ്ടെത്തിയിരുന്നു. പെൺകുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിന് ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ യുവാക്കൾ പെൺകുട്ടികൾക്ക് എംഡിഎംഎയും എൽ എസ് ഡി സ്റ്റാമ്പും നൽകിയിരുന്നു. തൃപ്പുണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റിയൻ,…

Read More

‘3 BHK വേണം, നല്ല സ്പേസ് ഉണ്ടാകും’; ഫ്ലാറ്റ് വാങ്ങുന്നതിനായി പരാതിക്കാരിയുമായി രാഹുൽ നടത്തിയ ചാറ്റ് പുറത്ത്

രാഹുൽ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങൾ പുറത്ത്. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 20ന് നടന്ന ‌ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങാൻ പണം ചോദിച്ചെങ്കിലും യുവതി നൽകിയില്ല.ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി തിരികെ ചോദിക്കുന്നതും ചാറ്റിൽ കാണാം. വാങ്ങുമ്പോൾ ത്രീ ബിഎച്ച്‌കെ വേണമെന്നും അതിൽ…

Read More

നാടിനെ തകർക്കാനുള്ള ആരോപണങ്ങൾ തള്ളിക്കളയും; സാബുവിന് മറുപടിയുമായി മന്ത്രി പി രാജീവ്

കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളെ തള്ളിക്കളയുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റെക്‌സ് എംഡിയുടെ ശ്രമം. സംവാദം തുടർച്ചയായി കൊണ്ടുപോകുന്നത് നാടിന്റെ താത്പര്യത്തിനല്ല. സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യും. എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു  

Read More