Headlines

ദേവസ്വം ബോർഡിലെ ഇടപെടൽ: കോടതികൾ ദന്തഗോപുരമല്ലെന്ന് മന്ത്രി രാധാകൃഷ്ണൻ

  ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിർമാണ പ്രവർത്തനങ്ങൾ പോലും കോടതി തടസ്സപ്പെടുത്തുകയാണ്. കോടതി ഇടപെടലുകൾ ശരിയാണോയെന്ന് തോന്നിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ കോടതിയുടെ ഇടപെടലുണ്ടാകുന്നു കോടതി നിയോഗിച്ച എക്‌സ്‌പേർട്ട് കമ്മിറ്റികളുടെ പ്രവർത്തനം ശരിയാണോയെന്ന് കോടതി തന്നെ പരിശോധിക്കണം. കോടതികൾ ദന്തഗോപുരങ്ങളല്ല. സ്ഥായിയായി നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കണം. കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണ്. ചിലത് ബോധ്യപ്പെടുന്നുണ്ട്. എന്നാൽ മറ്റ് ചിലത് ബോധ്യപ്പെടുന്നില്ല ്…

Read More

കരിപ്പൂര്‍- ദോഹ: എയര്‍ ഇന്ത്യ വിമാനം രാത്രി 10-ന് പുറപ്പെടും

കൊച്ചി: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം രാത്രി 10 ന് പുറപ്പെടുമെന്ന് അധികൃതര്‍. ഇന്ന് രാവിലെ ആറ് മണിയ്ക്ക് റദ്ദാക്കിയ വിമാനമാണ് രാത്രി 10 ന് പുറപ്പെടുന്നത്. ഖത്തറുമായുള്ള എയര്‍ ബബ്ള്‍ കരാര്‍ പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. കോഴിക്കോട് നിന്ന് രാവിലെ ആറ് മണിയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് റദ്ദാക്കിയത്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട്…

Read More

ഫോർട്ട് കൊച്ചി ഹോം സ്‌റ്റേയിൽ അമേരിക്കൻ പൗരൻ തൂങ്ങിമരിച്ച നിലയിൽ

ഫോർട്ട് കൊച്ചിയിലുള്ള ഹോം സ്‌റ്റേയിൽ അമേരിക്കൻ പൗരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇൻ ഹോം സ്‌റ്റേയിലാണ് യുഎസ് പൗരനായ ഡേവിഡ് എം പിയേഴ്‌സണെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഇവിടെയാണ് താമസിക്കുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡേവിഡിന്റെ മരണം അമേരിക്കൻ എംബസിയെ അറിയിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

സ്വപ്‌നയും റമീസും ആശുപത്രിയിൽ; റിപ്പോർട്ട് തേടി ജയിൽ മേധാവി

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ രണ്ട് പേരുടെയും ആരോഗ്യ നില സംബന്ധിച്ച് ജയിൽ മേധാവി റിപ്പോർട്ട് തേടി. ഡോക്ടർമാരിൽ നിന്നും വിവരം തേടി റിപ്പോർട്ട് നൽകാനാണ് തൃശ്ശൂരിലെ സുരക്ഷാ ജയിൽ സൂപ്രണ്ടിനും വനിതാ ജയിൽ സൂപ്രണ്ടിനുമാണ് നിർദേശം പ്രതികളുടെ ആശുപത്രിവാസം സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് റിപ്പോർട്ട് നൽകാൻ ജയിൽ മേധാവിയുടെ നിർദേശം. നെഞ്ച് വേദനയെ തുടർന്ന് ഇത് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പച്ചത്. ആറ്…

Read More

തുടർ ഭരണം കേരളാ ചരിത്രത്തിലെ സമുജ്ജ്വലമായ തുടക്കം; ചെയ്തതും ചെയ്യാനുള്ളതും വിശദീകരിച്ച് മുഖ്യമന്ത്രി

  തുടർ ഭരണം കേരളാ ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുന്നോട്ടുള്ള യാത്രയിൽ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് കഴിഞ്ഞ അഞ്ച് വർഷം എല്ലാ പ്രതിസന്ധികളെയും നരേിട്ട് സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നത്. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ബില്ലും അധികാര വികേന്ദ്രീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ഇടപെടലും ഇടതുപക്ഷം നയിച്ച സർക്കാരുകളാണ് നടത്തിയത്. ആ അടിത്തറയിൽ നിന്ന് കേരള വികസനത്തിന്റെ പുതിയ പ്രശ്‌നങ്ങളെ…

Read More

നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വി.കെ.ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വില്പനയിൽ കേസെടുത്തു. നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് മിൽ വാങ്ങിയതിനാണ് കേസ്. കാഞ്ചീപുരത്തെ പദ്മദേവി മില്ല് ആണ് ശശികല വാങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെ ആയിരുന്നു വില്പന. 450 കോടി രൂപയുടെ പഴയ കറൻസി നോട്ടുകൾ ആണ് നൽകിയത്. മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. AIADMK യിലെ ഐക്യനീക്കങ്ങൾക്ക് പിന്നാലെ ആണ് വിവരങ്ങൾ പുറത്തുവന്നത് 2017 ൽ മില്ല് മാനേജർ ഹിതേഷ് പട്ടേൽ കേസുമായി ബന്ധപ്പെട്ട് മൊഴി…

Read More

തിരുവനന്തപുരം പാങ്ങപ്പാറയില്‍ എണ്‍പതുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം. അഞ്ചു വര്‍ഷത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന. മകന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല, എത്രയും വേഗം രാജിവെപ്പിക്കണം’; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും എത്രയും വേഗം രാജിവെപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്ക. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് ….

Read More

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ രാജ്ഭവന്റെ പേര് ഇന്നലെ മാറ്റിയിരുന്നു. രാജ്യത്തെ എല്ലാ രാജഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഗവർണർ രാജേന്ദ്ര അർലേക്കർ മടങ്ങിയെത്തിയ ശേഷം നാളെ വിജ്ഞാപനം ഇറക്കും. ഇതോടെ ഔദ്യോഗിക വിലാസം ലോക്ഭവൻ കേരള എന്നാകും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന…

Read More

ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു; സുഹൃത്തിന്റെ ഫാം ഹൗസിലേക്ക് താമസം മാറിയെന്ന് വിവരം

മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാറ്റം. ഐഎന്‍എല്‍ഡി അധ്യക്ഷനും കുടുംബ സുഹൃത്തുമായ അഭയ് സിംഗ് ചൗട്ടാലയുടെ ഛത്തര്‍പൂറിലെ ഫാം ഹൗസിലേക്കാണ് താമസം മാറുന്നത്. ചൗട്ടാല ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറിയത്. ജൂലൈ 21ന് സ്ഥാനം രാജിവച്ച ശേഷം ഇന്ന് ഡല്‍ഹി സൈനിക ആശുപത്രിയിലേക്ക് പോകാനാണ് ധന്‍കര്‍ ആദ്യമായി പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് മാറിയത്. സര്‍ക്കാര്‍ വസതി…

Read More