ബാല്‍ക്കെണിയില്‍ നിന്ന് കുഞ്ഞു മറിയത്തിന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. ”ഉപ്പൂപ്പാന്റെ ക്ലിക്കിലെ ജിന്നിന്റെ മാലാഖ” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
കൊച്ചിയിലെ പുതിയ വീട്ടിലാണ് കോവിഡ് കാലത്ത് മമ്മൂട്ടിയും കുടുംബവും ചിലവഴിക്കുന്നത്. ലോക്ഡൗണില്‍ വീട്ടിലിരുന്ന് പക്ഷികളുടെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലാണ് മമ്മൂട്ടിയുടെ പുതിയ വീട്.
നേരത്തെ മമ്മൂട്ടിയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദാ ഫാസിലും എത്തിയ ചിത്രങ്ങളും പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാന്‍ പേജുകളിലാണ് ഈ ചിത്രങ്ങള്‍ എത്തിത്.