Headlines

ഇടമലയാര്‍ കേസ്, പാമോയില്‍ കേസ്.. വിഎസ് നടത്തിയ നിയമയുദ്ധങ്ങള്‍

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കോടതി വ്യവഹാരങ്ങള്‍ വി.എസിന്റെ രാഷ്ട്രീയ യുദ്ധത്തിലെ നിര്‍ണ്ണായകമായ ഒരു വശമായിരുന്നു. ഗ്രാഫൈറ്റ് കേസിലും ഇടമലയാര്‍ കേസിലും തുടര്‍നടപടികളിലൂടെ ആര്‍.ബാലകൃഷ്ണപിള്ളയെ കുരുക്കി തടവുശിക്ഷ വാങ്ങിക്കൊടുത്തതില്‍ വി.എസ്.അച്യുതാനന്ദനുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ദീര്‍ഘമായ നിയമ പോരാട്ടത്തിനുശേഷമാണ് ഈ കേസുകളില്‍ വി.എസ് രാഷ്ട്രീയ എതിരാളിയ്ക്കെതിരെ വിജയപീഠമേറിയത്. 1982-87 കാലയളവിലാണ് ഇടമലയാര്‍, ഗ്രാഫൈറ്റ് അഴിമതികളുണ്ടായത്. ടണല്‍ നിര്‍മാണത്തിനും ഷാഫ്റ്റ് നിര്‍മാണത്തിനും ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് ഇടമലയാര്‍ കേസ്. ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി…

Read More

രാഹുൽ ഈശ്വറിനെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു, വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും

അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. ഇന്ന് 11 മണിക്ക് കസ്റ്റഡി കാലാവധി അവസാനിക്കും. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു സൈബർ പൊലീസിന്റെ ആവശ്യം. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പാസ്‌വേഡ് നൽകാത്തതിനാൽ ലാപ്ടോപ്പ് പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി….

Read More

നമീബിയയെ 41 റൺസിന് തകർത്തു; സെമിയിലേക്ക് മാർച്ച് ചെയ്ത് പാക്കിസ്ഥാൻ

  ടി20 ലോകകപ്പിൽ നമീബിയയെ തകർത്ത് പാക്കിസ്ഥാൻ സെമിയിലെത്തി. സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമാണ് പാക്കിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 189 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ നമീബിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിലൊതുങ്ങി. അർധ സെഞ്ച്വറികൾ നേടിയ മുഹമ്മദ് റിസ്വാന്റെയും ബാബർ അസമിന്റെയും മികവിലാണ് പാക്കിസ്ഥാൻ സ്‌കോർ ഉയർത്തിയത്. റിസ്വാൻ 79 റൺസുമായി പുറത്താകാതെ നിന്നു. ബാബർ അസം 70 റൺസെടുത്ത് പുറത്തായി….

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തി ഹൈക്കോടതി

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തി ഹൈക്കോടതി. നിലവിലെ ഭരണസമിതിയുടെ മിനിറ്റ്‌സില്‍ ഗുരുതര ക്രമക്കേടുകള്‍ എന്നാണ് കണ്ടെത്തല്‍. 2025ല്‍ കോടതി അനുമതി തേടാതെ ദ്വാരപാലകപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തുവിട്ടത് 2019ലെ ക്രമകേട് മറച്ചുവെക്കാനെന്നും ഹൈകോടതി. ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യം വെച്ചത് രാജ്യാന്തര വിഗ്രഹ കടത്ത് എന്ന സംശയവും ദേവസ്വം ബെഞ്ച് പ്രകടിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നല്ലയാണ് കോടതിയുടെ വിമര്‍ശനം. 2025 ല്‍ ഉണ്ണികൃഷ്ണനെപ്പോറ്റിക്ക് ദ്വാരപാലക പാളി കൊടുത്തുവിട്ടത് മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയില്ല….

Read More

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുകൾ എറിഞ്ഞുനൽകുന്ന സംഭവം; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എറിഞ്ഞു നൽകുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലിൽ എത്തിക്കാൻ പുറത്ത് വലിയ സംഘമാണ് പ്രവർത്തിക്കുന്നത്. ജയിലും പരിസരവും നന്നായി അറിയുന്ന ഇവർ കടത്തിനായി വ്യക്തമായ പ്ലാനുണ്ടാക്കും. തടവുകാരുടെ വിസിറ്റേഴ്സായി ജയിലിൽ എത്തി സാധനങ്ങൾ എറിഞ്ഞു നൽകേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടർന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനൽകുന്നവർക്ക് കൈമാറും….

Read More

‘വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ’; പുകഴ്ത്തി മന്ത്രി വി.എൻ. വാസവൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി. എൻ. വാസവൻ. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണ്. വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരു ദർശനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി. എൻ. വാസവൻ പറഞ്ഞു. ഇതിനിടെ തന്നെ കുറ്റം പറയാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും,…

Read More

എസ്പാന്യോളിനെ 1-0ന് തകർത്ത് ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം

എസ്പാന്യോളിനെ 1-0ന് തകർത്ത് ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം ഈ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനും റയലിന് സാധിച്ചു. ബാഴ്സലോണയെ പിന്തള്ളിയാണ് റയൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.ലീഗിൽ റയലിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബെൻസേമയുടെ പാസിൽ നിന്ന് കാസമിറോയാണ് റയലിന്റെ വിജയ ഗോൾ നേടിയത്. 32 കളികളിൽ നിന്ന് 71 പോയിന്റാണ് റയലിനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 69 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ…

Read More

കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു

  പാവറട്ടി: കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു.ഏനാമാക്കൽ റേഷൻകടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടിൽ ഉമ്മറിന്റെ മകൻ ഷിയാസാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഷിയാസിന്റെ അനുജനെ കിടത്തുവാനാണ് തൊട്ടിൽ കെട്ടിയിരുന്നത്. കളിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് ഷമീന വന്ന് നോക്കിയപ്പോൾ ഷിയാസിന്റെ കഴുത്ത് സ്പ്രിങ്ങിൽ കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. പാടൂർ വാണീവിലാസം യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.      

Read More

ഡോ. ഹാരിസ് ഹസനെതിരായ ആരോപണം പൊളിഞ്ഞു; ഓഫീസിൽ നിന്ന് കണ്ടെത്തിയത് ബില്ല് അല്ല ഡെലിവറി ചലാനെന്ന് ക്യാപ്സ്യൂൾ ഗ്ലോബൽ സൊല്യൂഷൻ

ഡോ. ഹാരിസ് ഹസനെ സംശയ നിഴലിലാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഉന്നയിച്ച ആരോപണങ്ങൾ പൊളിയുന്നു. ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയിൽ നിന്ന് കണ്ടെത്തിയ ബിൽ നെഫ്രോസ്കോപ്പുകളുടെ ഡെലിവറി ചലാൻ എന്ന് വ്യക്തമായി. ഹാരിസിന്റെ വിശദീകരണം ശരിവച്ച് ഉപകരണം റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷൻ മാനേജിങ് പാട്നർ സുനിൽ കുമാർ വാസുദേവിന്റെതാണ് വിശദീകരണം. ചലാനിൽ നെഫ്രോസ്കോപ്പിന് പകരം മോസിലോസ്കോപ്പ് എന്ന് രേഖപ്പെടുത്തിയത് ഓഫീസ് സ്റ്റാഫിന്റെ വീഴ്ചയെന്നും സുനിൽ കുമാർ വാസുദേവ് പറഞ്ഞു….

Read More

ജാമ്യക്കാരൻ പിൻമാറി; ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്‌. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകി. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകൾ അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞു പോയതിനാൽ…

Read More