Headlines

SIRനെതിരെ ഹർജി നൽകേണ്ടത് സുപ്രിംകോടതിയിൽ; സംസ്ഥാന സർക്കാരിനോട് ​ഹൈക്കോടതി

തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന് എതിരെ സംസ്ഥാന സർക്കാർ ഹർജി നൽകേണ്ടത് സുപ്രിംകോടതിയിൽ എന്ന് ഹൈക്കോടതി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും.

തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നത്. ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിട്ടും മറുപടി ലഭിച്ചില്ല. ഇതിന് പിന്നലയാണ് ഹൈക്കോടതി സമീപിച്ചത് എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. എസ്ഐആറിന് അടിയന്തര പ്രാധാന്യമില്ലെന്ന് സർക്കാർ ഹർജിയിൽ പറയുന്നു. നടപടികൾ നീട്ടിവെക്കണം എന്നാൽ, പരോക്ഷമായി എസ്ഐആർ തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻവാദിച്ചു. നടപടികൾ 55 % പൂർത്തിയായി ഇ ഘട്ടത്തിൽ നിർത്തിവെക്കുന്നത് പ്രയോഗികമല്ല.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് എസ്ഐആർ പൂർത്തിയാക്കേണ്ടത് ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരും കേരളത്തിന്റെ ആവശ്യത്തെ എതിർത്തു. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ട്. അതുകൊണ്ട് തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയാണെന്ന നിലപാടാണ് ഹൈകോടതി സ്വീകരിച്ചത്. സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് വി അരുണിന്റെ ബെഞ്ച് നാളെ വിധിപറയും. ‌