2019-ൽ കൈമാറിയത് സ്വർണം പൊതിഞ്ഞ പാളി തന്നെ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലൻസ്
സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലൻസ്. 2019ൽ കൈമാറിയത് സ്വർണം പൊതിഞ്ഞ പാളി തന്നെയെന്ന് മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ മൊഴി. ശബരിമലയുടെ പേരിലുള്ള പണപ്പിരിവ് ദേവസ്വം ബോർഡ് നേരത്തെ അറിഞ്ഞതിന് തെളിവുകൾ. പരാതി ലഭിച്ചതോടെ ഔദ്യോഗിക സ്പോൺസർഷിപ്പ് കോഡിനേറ്റർമാരായി രണ്ട് പേരെ നിയമിച്ചു. ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട്…
