Headlines

കോഴിക്കോട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസിനുള്ളിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

  കോഴിക്കോട് ചേവായൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. കേസിൽ കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി വീട്ടുകാരോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. യുവതി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട പ്രതികൾ സംസാരിച്ച് ബസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ കയറ്റി യുവതിയെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനം നടന്നത് അറിഞ്ഞത്. കേസിലെ മറ്റൊരു പ്രതിക്കായി…

Read More

‘എയിംസ് വിഷയത്തിൽ എനിക്ക് ഒറ്റ നിലപാട്, പറയാനുള്ളതെല്ലാം കേന്ദ്രം പറഞ്ഞിട്ടുണ്ട്’: കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

എയിംസ് വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. പറയാനുള്ളതെല്ലാം കേന്ദ്രം പറഞ്ഞിട്ടുണ്ട്. 2016 മുതൽ ഇതേ കാര്യം പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതിയോട് സുരേഷ് ഗോപി പ്രതികരിച്ചില്ല. കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്നതടക്കം കലുങ്ക് സംവാദത്തിൽ നിരവധി തവണയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എയിംസ് വിഷയം ഉയർത്തിയത്. എയിംസ് ആലപ്പുഴ ജില്ലയിൽ വേണമെന്ന അഭിപ്രായമാണ് സുരേഷ് ഗോപി വിവിധ സ്ഥലങ്ങളിൽ പറഞ്ഞത്. എയിംസ് ആലപ്പുഴയിൽ…

Read More

തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കനത്ത മഴയിൽ കാസർകോട് ജില്ലയിൽ തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു. കയ്യൂർ, കരിന്തളം, ചെറുവത്തൂർ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭിലെയും പുഴയുടെ കരകളിൽ വെള്ളം കയറി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റി   ജില്ലയിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഉയരുകയാണ്. ചെറുപുഴ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടോടി ടൗൺ വെള്ളത്തിനടിയിലായി. ചൈത്രവാഹിനി കരകവിഞ്ഞതിനെ തുടർന്ന് പെരുമ്പട്ട, ഭീമനടി മേഖലകളിലെ താഴ്ന്ന…

Read More

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ അമ്പത് ശതമാനം കാണികളെ അനുവദിക്കും

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അമ്പത് ശതമാനം കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികളെ അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ഇടപെടൽ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയിലാണ്. ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. രണ്ടാം മത്സരത്തിൽ 15,000 കാണികളെ വരെ അുവദിച്ചേക്കും. ഫെബ്രുവരി 5നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 13നും…

Read More

യുപി രണ്ടാംഘട്ടത്തിന്റെയും ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യുപിയിലെ കനൗജിൽ നടക്കുന്ന പ്രചാരണത്തിൽ വൈകുന്നേരം മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബറേലിയിൽ ഇന്ന് റോഡ് ഷോ നടക്കും ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ യുപിയിലെ 9 ജില്ലകളിലായി 55 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗോവയിൽ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഫെബ്രുവരി 14ന് വോട്ടെടുപ്പ്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 34,457 കൊവിഡ് കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 34,457 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 375 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 3,61,340 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതിനകം 3,23,93,286 കേസുകളും 4,33,964 മരണങ്ങളുമാണ് രാജ്യത്ത് ആകെയുണ്ടായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 20,224 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ കോവിഡ് മൂലം ഒരു മരണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിപിആര്‍ 0.08…

Read More

കോവിഡ്: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷമുണ്ടാവില്ല

സഞ്ചാരികള്‍ക്ക് കോവിഡ് ഇല്ലാതാക്കിയ സന്തോഷങ്ങള്‍ ഒരുപാടുണ്ട്. ആഘോഷങ്ങളും മേളകളും യാത്രകളും എല്ലാമായി ആ ലിസ്റ്റ് അങ്ങനെ നീണ്ടു കിടക്കുകയാണ്. അതിലേക്ക് ഏറ്റവും പുതിയതായി കടന്നു വരികയാണ് നാഗാലാന്‍ഡിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഹോൺബിൽ ഫെസ്റ്റിവൽ നടക്കുവാൻ സാധ്യതയില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്തിന് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് നാഗാലാൻഡിലെ ടൂറിസം ഉപദേഷ്ടാവ് എച്ച് ഖെഹോവി യെപ്‌തോമി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത്…

Read More

ജിഎസ്ടിയിൽ അഴിച്ചുപണി; ഇനി ഉണ്ടാകുക 5 %, 18% സ്ലാബുകൾ മാത്രം, സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും

പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 5 %, 18% സ്ലാബുകൾ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം 28 ശതമാനം സ്ലാബുകളാണ് നികുതി ഘടനയിൽ നിന്ന് ഒഴിവാക്കിയത്. ഇരട്ട നികുതി ഘടന സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. 2017 ൽ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോൾ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളെ…

Read More

ഓക്സിജന്‍ കിട്ടാതെ രോഗികളുടെ മരണസംഖ്യ വർധിക്കുന്നു; തമിഴ്നാട്ടിൽ 11 മരണം

  ചെന്നൈ: വീണ്ടും ഓക്സിജന്‍ കിട്ടാതെ രോഗികളുടെ മരണസംഖ്യ വർധിക്കുന്നു .തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലുമായി പത്തിനുമേൽ രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. തമിഴ്നാട്ടില്‍ 11 രോഗികളും,ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 രോഗികളും മരിച്ചു. ചെന്നൈ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളാണ് മരിച്ചത്. രോഗികള്‍ക്ക് അധിക ഓക്സിജന്‍ ഉപയോഗിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ അറിയിച്ചു.റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂര്‍ ഓക്സിജന്‍ തടസപ്പെട്ടതായി അധികൃതര്‍.മണിക്കൂറോളം ഓക്സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

2016ന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു; ഓസീസ് മുന്നിലെത്തി

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. മൂന്ന് വർഷത്തിലധികമായി ഒന്നാം റാങ്കിൽ തുടർന്നിരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി ഓസ്‌ട്രേലിയ മുന്നിലെത്തി. പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. 2016 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒന്നാം റാങ്കിൽ നിന്ന് പുറത്താകുന്നത്. 116 പോയിന്റാണ് ഒന്നാം റാങ്കിലുള്ള ഓസ്‌ട്രേലിയക്കുള്ളത്. 115 പോയിന്റുമായി ന്യൂസിലാൻഡ്…

Read More