വീണ്ടും കൊവിഡ് മരണം: ചികിത്സയിൽ കഴിഞ്ഞ കിളിമാനൂർ സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശി വിജയകുമാറാണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗകൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്നലെ 10 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രാകരം 267 പേരാണ് കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചത്.

Read More

ആര്‍ സി-കെ എസ് കൂടിക്കാഴ്ച: സുധാകരനെ കാണുന്നത് സംതൃപ്തിയെന്ന് രമേശ് ചെന്നിത്തല; ആര്‍സിയുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് കെഎസ്

  രമേശ് ചെന്നിത്തല- കെ സുധാകരന്‍ കൂടിക്കാഴ്ച പൂര്‍ത്തിയായി. എല്ലാ പ്രശ്‌നങ്ങളും വളരെ സമാധാനത്തോടെ പരിഹരിക്കാനായെന്നും കോണ്‍ഗ്രസിന് ഒരു പുതിയ മുഖച്ഛായ കൈവന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നാണ് തന്റെ വിശ്വാസമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. (k sudhakaran meets ramesh chennithala)എങ്ങനെയാണ് പ്രശ്‌നപരിഹാരമുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നര്‍മ്മം ചാലിച്ച മറുപടിയാണ് കെ സുധാകരന്‍ നല്‍കിയത്. ആര്‍ സിയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും പരിഹരിക്കപ്പെട്ടു എന്നാണ് വിശ്വാസം….

Read More

ഋഷിഗംഗ നദിയിൽ ജലനിരപ്പുയർന്നു; ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമലയിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം നിർത്തിവെച്ചു. ഋഷിഗംഗ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത്. മേഖലയിൽ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ നിർദേശം നൽകി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളോടടക്കം രക്ഷാപ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 200 പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇതിൽ 32 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തപോവനിലെ നിർമാണത്തിലിരുന്ന ജലവൈദ്യുത നിലയത്തിന് സമീപമുള്ള തുരങ്കത്തിൽ 30ഓളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടെയും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു  

Read More

‘സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം’; മന്ത്രി വി ശിവൻകുട്ടി

സൂംബയുടെ പേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് സർക്കാരാണ് തീരുമാനിക്കുന്നത് അല്ലാതെ ആജ്ഞാപിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ലോകത്ത് തന്നെ അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. ബോധപൂർവ്വം വർഗീയതയുടെ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത രൂപത്തിൽ അഭിപ്രായം പറഞ്ഞാൽ അത് അംഗീകരിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം സംബന്ധിച്ചും കുട്ടികൾ ഒരുമിച്ച് കളിക്കുന്നതിൽ വരെയും വിവാദമുണ്ടാകുന്നു. സ്കൂളിലെ…

Read More

മംഗലാപുരം ബോട്ടപകടം: മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

  മംഗലാപുരത്ത് ബോട്ട് കപ്പലിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരുടെ മൃതദേഹം അപകടമുണ്ടായ അന്ന് തന്നെ കണ്ടെത്തിയിരുന്നു. നാവികസേനാ ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇനി ആറ് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഏപ്രിൽ 11ന് രാത്രി ബേപ്പൂരിൽ നിന്ന് പോയ ബോട്ടാണ് കപ്പലിൽ ഇടിച്ചത്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

Read More

വാർത്തകൾ വിരൽത്തുമ്പിൽ

  🔳പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വീണ്ടും കേരള ഹൈക്കോടതി. ഇത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ജി.എസ്.ടി കൗണ്‍സിലിനോട് കോടതി നിര്‍ദേശിച്ചു. വിശദീകരണം പത്തുദിവസത്തിനുള്ളില്‍ കോടതി മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 🔳റഫാല്‍ കരാറില്‍ പുതിയ തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്….

Read More

‘രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ല; പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുത്’; കെ മുരളീധരന്‍

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നാല്‍ നേതാക്കളുമായി വേദി പങ്കിടരുത്. പാര്‍ട്ടി നടപടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തെ സഹായിച്ച പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഡോര്‍ ടു ഡോര്‍ ക്യാംപെയ്ന്‍ നടത്തുന്നതില്‍ തടസമൊന്നുമില്ല. പക്ഷേ പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാര്‍ട്ടിയുടെ നടപടിക്രമങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹം…

Read More

കേരളത്തിൽ പനി മരണം കൂടുന്നു; ഒരു മാസത്തിനിടെ 46 പേർ മരിച്ചു

സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർധന. ഒരു മാസത്തിനിടെ 46 പനിമരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് 28 പേരും മരിച്ചു. പനിബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണിത്. അതേസമയം മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക ഏറുകയാണ്. ഉറവിടം വ്യക്തമാകാത്തതാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നിൽ പ്രതിസന്ധിയാകുന്നത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് ഏഴു പേരാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആറു പേരും വയനാട്ടിലെ ഒരാളുമാണ് ചികിത്സയിലുള്ളത്….

Read More

സബ് ട്രഷറി തട്ടിപ്പ് കേസ്: ഒന്നാം പ്രതി ബിജുലാൽ അറസ്റ്റിൽ

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി എം ആർ ബിജുലാൽ അറസ്റ്റിലായി. വഞ്ചിയൂർ കോടതിക്ക് പിന്നിലുള് അഭിഭാഷകന്റെ ഓഫീസിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം ട്രഷറിയിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നുഓൺലൈൻ റമ്മി കളിച്ചു കിട്ടിയ പണമാണ് അക്കൗണ്ടിലുള്ളതെന്നും ബിജുലാൽ പറഞ്ഞു പോലീസിൽ കീഴടങ്ങാനായാണ് ബിജുലാൽ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. എന്നാൽ മാധ്യമങ്ങളുമായി സംസാരിക്കവെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ് വേഡും…

Read More

സംസ്ഥാനത്ത് മാർച്ച് 24 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

  സംസ്ഥാനത്ത് മാർച്ച് 24 മുതൽ സ്വകാര്യ ബസ് പണിമുടക്ക്. അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ അറിയിച്ചു. ചാർജ് വർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം നേരത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസുടമകൾ നോട്ടീസ് നൽകിയിരുന്നു. മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ബസുടമകൾ പറയുന്നു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് 6 രൂപയാക്കണമെന്നും ബസുടമകൾ പറയുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്നും ബസുമടകൾ ആവശ്യപ്പെട്ടു. ഇത് ഉടനടി നടപ്പാക്കണം. ഇല്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും ബസുടമകൾ…

Read More