മനുഷ്യക്കടത്ത് ആരോപണം; മലയാളി കന്യാസ്ത്രീകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയും ആണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. ഇവർക്കെതിരെ സെക്ഷൻ 143 ബിഎൻഎസ് (മനുഷ്യക്കടത്ത്) പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് സിബിസിഐയുടെ ആവശ്യം. നാളെ…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾ മാത്രം അനുവദിക്കും

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമേ രണ്ട് ദിവസം അനുമതിയുള്ളു. വെള്ളിയാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയിരുന്നുവെങ്കിലും ഇന്നും നാളെയും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ശനിയും ഞായറും ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ, ടേക്ക് എവേ എന്നിവയുണ്ടാകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുമെങ്കിലും ഇതിന് പോലീസ് സ്‌റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം പഴം, പച്ചക്കറി, മീൻ, മാംസം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം…

Read More

11 ഇരട്ടി പ്രഹരശേഷി, പിടിപെട്ടാല്‍ മരണം ഉറപ്പ്, ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ അമേരിക്കയില്‍ കത്തിപ്പടരുന്നു

ന്യുയോര്‍ക്ക് : ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ വ്യാപിക്കുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അതിവേഗം വ്യാപിക്കുന്നതും, മാരകവുമായ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകളാണ് ന്യുയോര്‍ക്ക് സിറ്റിയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു. എ.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് നവംബറിലാണ് ആദ്യമായി ന്യുയോര്‍ക്കില്‍ കണ്ടെത്തിയത്. ഫെബ്രുവരി പകുതിയോടെ ഇത് 12% വര്‍ധിച്ചതായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ പഠന റിപ്പോര്‍ട്ട് കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും പുറത്തുവിട്ടിരുന്നു. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി…

Read More

കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

  കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് വൻ അപകടം. ഏഴ് അതിഥി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. ഇതിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാൾ മണ്ണിനടിയിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദേഹത്തേക്ക് വീഴുകയായിരുന്നു. വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ വലിയ കരുതലോടെയാണ് രക്ഷാപ്രവർത്തനം തുടരുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്….

Read More

മുംബൈക്ക് തോൽവി; ഡല്‍ഹിക്ക് നാലു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം

  മലയാളികളുടെ സ്വന്തം ബേസില്‍ തമ്പി മൂന്ന് വിക്കറ്റുമായി തിളങ്ങിയിട്ടും ഡല്‍ഹിക്കെതിരെ മുംബൈക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്. 72 ന് അഞ്ച് എന്നനിലയില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ വാലറ്റത്ത് ലളിത് യാദവും അക്സര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തകര്‍പ്പന്‍ വിജയത്തിലെത്തിച്ചത്. അവസാന ഓവറുകളില്‍‌ ആഞ്ഞടിച്ച ലളിത് യാദവും അക്സര്‍ പട്ടേലും ഒരോവറും നാല് പന്തും ശേഷിക്കെ ഡല്‍ഹിയെ വിജയതീരത്തെത്തിച്ചു. ലളിത് യാദവ് 38 പന്തില്‍ രണ്ട് സിക്സറുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 48…

Read More

14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാന്‍ ഭരണഘടനാകോടതികള്‍ക്ക് മാത്രമാണ് അധികാരം.ജസ്റ്റിസ് എ. അമാനുള്ള അധ്യക്ഷനായ ബെഞ്ചിന്റേതാണ് നീരിക്ഷണം.അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊന്ന കേസില്‍ കര്‍ണാടക സ്വദേശിയുടെ അപ്പീലിലാണ് ഉത്തരവ്. കൊലപാതകക്കേസുകളില്‍ പ്രതികള്‍ക്ക് 14 വര്‍ഷത്തില്‍ കൂടുതല്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. അപൂര്‍വ്വം കേസുകളില്‍ 14 വര്‍ഷത്തിലധികമോ ജീവിതാന്ത്യം വരെയോ പ്രതിക്ക് ഇളവില്ലാത്ത ശിക്ഷ വിധിക്കാം. എന്നാല്‍ അത്തരം…

Read More

‘ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ ആക്രമണം തുടരും’; ബെഞ്ചമിന്‍ നെതന്യാഹു

ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കുന്നു. (‘Attacks against Iran’s terrorist regime will continue’; Benjamin Netanyahu)ഇറാനിലെ ജനങ്ങളെ സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിതരാക്കുമെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്. ഇറാന്‍ ജനത ഈ അവസരം നഷ്ടപ്പെടുത്തരുത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിത്. നിഷ്‌ക്രിയരായി ഇരിക്കരുത്. ഭീകര ഭരണകൂടത്തെ അട്ടിമറിക്കാന്‍ തെരുവിലിറങ്ങണം. നിങ്ങളുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളും വെറുതെയാകില്ല. ചരിത്ര ദൗത്യത്തിനായി…

Read More

ഇന്നത്തെ കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്; തിരുവനന്തപുരം രണ്ടാം സ്ഥാനത്ത്

കൊവിഡ് വ്യാപനത്തിൽ മലപ്പുറം ജില്ലയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ. രണ്ട് മാസത്തിനിടെ ഇതാദ്യമായി മലപ്പുറം ജില്ല ദിനംപ്രതിയുടെ കൊവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് 255 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു അഞ്ച് ജില്ലകളിൽ ഇന്ന് രോഗികളുടെ എണ്ണം നൂറ് കടന്നു. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101 എന്നിങ്ങനെയാണ് കേസുകൾ. തിരുവനന്തപുരത്തെ ലാർജ് കമ്മ്യൂണിറ്റി…

Read More

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് വന്‍ തീരുവ ചുമത്തും; ഭീഷണിയുമായി ട്രംപ്

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ഡെന്മാര്‍ക്കുമായി നടന്ന ചര്‍ച്ചയില്‍ ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുവ ഭീഷണി. (Donald Trump Threatens Tariffs On Countries Opposing His Greenland Plan).ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് ഗ്രീന്‍ലന്‍ഡില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍ നോര്‍വെ, ഫിന്‍ലണ്ട്, നെതര്‍ലണ്ട്സ്,…

Read More

ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ 101-മത്; പിന്നിൽ 15 രാജ്യങ്ങൾ മാത്രം

  ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. വ്യാഴാഴ്ച പുറത്ത് വിട്ട് 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. വിശപ്പ് ​ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. പാപ്പുവ ന്യൂഗിനിയ (102), അഫ്ഗാനിസ്ഥാൻ (103), നൈജീരിയ (104), കോംഗോ (105), മൊസാംബിക് (106), സിയേറ ലിയോൺ (107), തിമോർ ലെസ്‌തെ (108), ഹെയ്തി (109), ലൈബീരിയ (110), മഡഗാസ്‌കർ (111),…

Read More