അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും; ഡൽഹി വിമാനത്താവളത്തിൽ പൊട്ടിക്കരഞ്ഞ് അഫ്ഗാനി യുവതി

  അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ ഡൽഹിയിലേക്ക് എത്തിയ അഫ്ഗാൻ വനിത പ്രതികരിച്ചത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലം, എനിക്ക് പേടിയാകുന്നു എന്നായിരുന്നു അഫ്ഗാനി യുവതി കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞായറാഴ്ച രാത്രി കാബൂളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ഡൽഹിയിലെത്തിയത്. എന്റെ രാജ്യത്തെ ലോകം ഒറ്റപ്പെടുത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുക്കളെ കൊല്ലും. ഞങ്ങളെയും കൊല്ലും. ഞങ്ങളുടെ സ്ത്രീകൾക്ക് ഒരവകാശവും ഇനിയാ രാജ്യത്തുണ്ടാകില്ലെന്നും ഇവർ പറഞ്ഞു.

Read More

ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം; 51 കോടി രൂപ നൽകുമെന്ന് ബിസിസിഐ

ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 51 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. ടൂർണമെന്റ് ജേതാക്കളയതിൽ ഐസിസി യിൽ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി ലോകകപ്പ് കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി….

Read More

‘യാത്രക്കാർക്ക് രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് തിരികെ നൽകണം’; ഇൻഡിഗോക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം

രാജ്യവാപകമായി സർവീസ് റദ്ദാക്കുന്നതിനിടെ , ഇൻഡിഗോയ്ക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം. യാത്രക്കാർക്ക് രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് തിരികെ നൽകണം. പണം തിരികെ നൽകാൻ വൈകിയാൽ കർശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനിടെ വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകി. സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം…

Read More

വയനാട്ടിൽ പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ പ്രതി അറസ്റ്റിൽ

കൽപ്പറ്റ:പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.ഒരാഴ്ച്ച മുൻപാണ് ഇരുളം ചുണ്ടകുന്ന് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കാട്ട് നായ്ക്ക വിഭാഗത്തിലെ പെൺകുട്ടിയെ പ്രലോഭിച്ച് തട്ടികൊണ്ട് പോയത്. സംഭവത്തിൽ പ്രദേശത്തെ വെളുത്തുരികുന്നിലെ ശരത് ( 24 ) നെ കേണിച്ചിറ പോലീസ് കഴിഞ്ഞ ദിവസം ഉച്ചയോടെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബത്തേരി ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസറെ വിവരം അറിയിച്ചിട്ടും പ്രമോട്ടറെ കോളനിയിൽ വിട്ടെങ്കിലും വിവരം പോലീസിൽ അറിയിക്കാതെ ഒതുക്കുകയായിരുന്നു. പ്രദേശത്തെ അങ്കൺവാടി വർക്കർ , ആശ വർക്കർ…

Read More

‘ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കും’: ഭീഷണിയുമായി ട്രംപ്

ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപിന്റെ ഭീഷണി. നേരത്തെ ജർമ്മനിയിൽ വിന്യസിച്ച യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഖ്യകക്ഷികൾ നാവികസേനയെ അയയ്ക്കാത്തതിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുഎസ് വിമാനങ്ങൾക്ക് സിസിലിയിലെ വ്യോമതാവളം ഉപയോഗിക്കാൻ ഇറ്റലി വിസമ്മതിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചു. അതേസമയം ഇറാനെതിരെ വീണ്ടും ആക്രമണത്തിന് അമേരിക്കയും ഇസ്രയേലും തയ്യാറെടുക്കുന്നെന്ന് അഭ്യൂഹം. യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. നാവിക ഉപരോധം തുടരുന്നത്…

Read More

തമിഴകത്തിൻ്റെ ആദരവായി ‘വീരവണക്ക’ത്തിലെ ഗാനം; വിഎസിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനിൽ വിനാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റിൽ ഗാനം തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രിയപ്പെട്ട നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ സ്മരണകൾക്ക് മുന്നിൽ സമർപ്പിച്ച് കൊണ്ട് ചെന്നൈയിൽ പ്രകാശനം ചെയ്തു. കേരളമൊട്ടുക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കാനായി ഒളിവിലും തെളിവിലും പ്രവർത്തിച്ചിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിൽ നിന്നും കണ്ടെത്തിയ നിശ്ചയദാർഢ്യവും വിപ്ലവവീര്യവുമുള്ള യുവാവായിരുന്നു, വി.എസ്. അച്യുതാനന്ദൻ. പുന്നപ്ര – വയലാർ സമരം ഉൾപ്പെടെയുള്ള തൊഴിലാളിവർഗ്ഗ…

Read More

വയനാട് ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ്;117 പേര്‍ക്ക് രോഗമുക്തി, 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (5.03.21) 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 117 പേര്‍ രോഗമുക്തി നേടി. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27251 ആയി. 25741 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1264 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1135 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മുട്ടില്‍ സ്വദേശികള്‍ 10, പൊഴുതന 7, മാനന്തവാടി 6, വെള്ളമുണ്ട…

Read More

ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടു; കൊച്ചിയിൽ 18കാരൻ വെഹിക്കിൾ ഇൻസ്‌പെക്ടറെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി

ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ കൊച്ചിയിൽ 18കാരൻ വെഹിക്കിൾ ഇൻസ്‌പെക്ടറെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തു. എറണാകുളം ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ ടി കിഷോർകുമാറാണ് സംഭവത്തിൽ പരാതി നൽകിയത്   ഡ്രൈവിംഗ് ടെസ്റ്റിൽ പാസായ യുവാവ് റോഡ് ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ ലഭിച്ചയാൾ ഭീഷണിയുമായി വന്നതോടെയാണ് കിഷോർകുമാർ പോലീസിൽ പരാതി നൽകിയത്.

Read More

രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതൽ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ കുറവായതിനാൽ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു രോഗതീവ്രതയുള്ള സ്ഥലങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണ്ടി വരും. സമ്പൂർണ ലോക്ക് ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവൻ മാത്രമല്ല, ജീവിത ഉപാധി കൂടി സംരക്ഷിക്കേണ്ടതുണ്ട്. 50 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും അതിന്റെ പുകിത പോലും ലഭ്യമായിട്ടില്ല. കൂടുതൽ വാക്‌സിൻ നൽകാൻ കേന്ദ്രം തയ്യാറാകണം. വാക്‌സിൻ…

Read More

ജന്തർ മന്തറിലെ പൊലീസ് വേട്ട: സഭയിൽ കടുപ്പിക്കാൻ പ്രതിപക്ഷം; പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് അവതരിപ്പിക്കും

  ന്യൂഡൽഹി∙പരീക്ഷാ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ധർമേന്ദ്ര പ്രധാൻ രാജിവച്ച സാഹചര്യത്തിൽ പ്രതിപക്ഷം ബില്ലിനെ അനുകൂലിക്കും. ജിതേന്ദ്ര സിങ്ങാണ് പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് സഭയിൽ അവതരിപ്പിക്കുക. എന്നാൽ സമരത്തിനെത്തിയ വിദ്യാർഥികൾക്കു നേരെ അക്രമം അഴിച്ചുവിട്ട പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധമുയർത്തും. അമിത് ഷായുടെ രാജി ആവശ്യം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അയോധ്യ സംഭാവനക്കൊള്ള വിഷയവും ഇന്ന് സഭയിൽ ഉയരാൻ സാധ്യതയുണ്ട‍്.ഇ20 വിഷയവും അതിലെ അഴിമതിയും…

Read More