Headlines

ജന്തർ മന്തറിലെ പൊലീസ് വേട്ട: സഭയിൽ കടുപ്പിക്കാൻ പ്രതിപക്ഷം; പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് അവതരിപ്പിക്കും

 

ന്യൂഡൽഹി∙പരീക്ഷാ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ധർമേന്ദ്ര പ്രധാൻ രാജിവച്ച സാഹചര്യത്തിൽ പ്രതിപക്ഷം ബില്ലിനെ അനുകൂലിക്കും. ജിതേന്ദ്ര സിങ്ങാണ് പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് സഭയിൽ അവതരിപ്പിക്കുക. എന്നാൽ സമരത്തിനെത്തിയ വിദ്യാർഥികൾക്കു നേരെ അക്രമം അഴിച്ചുവിട്ട പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധമുയർത്തും. അമിത് ഷായുടെ രാജി ആവശ്യം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അയോധ്യ സംഭാവനക്കൊള്ള വിഷയവും ഇന്ന് സഭയിൽ ഉയരാൻ സാധ്യതയുണ്ട‍്.ഇ20 വിഷയവും അതിലെ അഴിമതിയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ധർമേന്ദ്ര പ്രാധാന് പിന്നാലെ ഗഡ്‌ഗരിയെ ലക്ഷ്യംവെച്ച് ഇ20 ജനതാ പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു.