നിരപരാധികളായ കര്‍ഷകരുടെ രക്തം വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം; വരുണ്‍ ഗാന്ധി

  ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകസംഘത്തിനു മേല്‍ വാഹനമിടിച്ചു കയറുന്ന ദൃശ്യങ്ങള്‍ വീണ്ടും ട്വിറ്ററില്‍ പങ്കുവെച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. രണ്ടു ദിവസം മുന്‍പ് ട്വീറ്റ് ചെയ്ത വീഡിയോയുടെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങളാണ് ഇന്ന് വീണ്ടും ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ വ്യക്തമായ വീഡിയോ ആണിത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാകില്ല. നിരപരാധികളായ കര്‍ഷകരുടെ രക്തം വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം. കര്‍ഷകരുടെ മനസ്സില്‍ വിദ്വേഷത്തിന്റെയും ക്രൂരതയുടെയും സന്ദേശം പരക്കും മുന്‍പ് നീതി ലഭ്യമാക്കണമെന്നും വരുണ്‍ ട്വീറ്റ് ചെയ്തു.

Read More

മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പോളിംഗ് ബൂത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം കാണാത്ത വിധത്തിൽ പേന കൊണ്ട് വരച്ച് വ്യക്തമാകാത്ത രീതിയിൽ കണ്ടതായി പരാതി

മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പോളിംഗ് ബൂത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം കാണാത്ത വിധത്തിൽ പേന കൊണ്ട് വരച്ച് വ്യക്തമാകാത്ത രീതിയിൽ കണ്ടതായി പരാതി. ഇവിടെ രണ്ട് പോളിംഗ് സ്റ്റേഷനുകൾ ആണ് ഉള്ളത്. ഒന്നാമത്തെ പോളിംഗ് സ്റ്റേഷനിലാണ് കണ്ടെതെന്നാണ് പരാതി .ബി.ജെ.പിയുടെയും ,യു.ഡി.എഫിൻ്റെയും ചിഹ്നത്തിന് മുകളിലാണ് വരച്ചിട്ടതെന്നാണ് മുന്നണികൾ ആരോപിക്കുന്നത്. ഒടുവിൽ പ്രിസൈഡിംഗ് ഓഫീസറോട് പരാതി ഉന്നയിച്ചപ്പോൾ സാനിറ്റൈസ ർ ഉപയോഗിച്ച് മായ്ച്ച് കളഞ്ഞതായും ഇവർ ആരോപിക്കുന്നു. ഈ സംഭവത്തിൽ യു.ഡി.എഫിൻ്റെ യും ,ബി.ജെ.പിയുടെയും സ്ഥാനാർത്ഥികൾ റിട്ടേണിംഗ് ഓഫീസർക്ക്…

Read More

പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവയ്പ് മാറ്റിവച്ചു

ഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ കുത്തിവയ്പ് മാറ്റിവച്ചു. ജനുവരി 21ലേക്കാണ് വാക്‌സിനേഷന്‍ മാറ്റി വച്ചിരിക്കുന്നത്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതിനാലാണ് വാക്‌സിനേഷന്‍ മാറ്റിവയ്ച്ചത്. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന ലഭിക്കുന്നത്. വാക്സിന്‍റെ പാക്കിംഗ് സങ്കീര്‍ണമായി നിൽക്കുകയാണ്. വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടക്കുകയാണ്.

Read More

‘വാഹനങ്ങൾ കട്ടപ്പുറത്ത്, ജീവനക്കാർക്കുള്ള ശമ്പളം നൽകിയിട്ടില്ല’; സങ്കേതിക സർവകലാശാല പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് വി സി

സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധിയ്ക്ക് മാറ്റമില്ല. ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗം നടക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ഇനിയും വൈകും. കഴിഞ്ഞ 2 മാസമായി ജീവനക്കാരുടെ പെൻഷനും ഈ മാസത്തെ ശമ്പളവും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു.പണം കൈവശമുണ്ടെങ്കിലും നിത്യചിലവിന് പോലും പണം എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളിൽ അടിക്കാനുള്ള ഇന്ധനം വാങ്ങാനുള്ള പണംപോലും ഇല്ല ഡ്രൈവർമാരുടെ നിയമനവും പാതി വഴിയിൽ നിന്നുപോയിരിക്കുകയാണ് . പല വാഹനങ്ങളുടെയും ഇൻഷുറൻസ്…

Read More

കൊച്ചി എംജി റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം എംജി റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എംജി റോഡ് മെട്രോ സ്‌റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. നഗരത്തിൽ കരിക്ക് വിൽപ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. തലയിൽ മുറിവേറ്റ പാടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

‘ഞാന്‍ പ്രസിഡന്റായാല്‍ പഴയ കോളനി മൊത്തം ഭരിച്ചേനെ’; കൊടിക്കുന്നില്‍ സുരേഷ് എംപിയെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്

കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ജാതീയമായി അധിക്ഷേപിച്ച് കെഎംസിസി നേതാവ്. സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനത്തിന്റെ വാര്‍ത്ത പങ്കുവച്ചാണ് യുപി മുസ്തഫയുടെ അധിക്ഷേപം. സിഎച്ച് സെന്റര്‍ റിയാദ് ഘടകത്തിന്റെ നേതാവാണ് മുസ്തഫ. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനേയും ഇപ്പോഴത്തെ അധ്യക്ഷന്‍ സണ്ണി ജോസഫിനേയും താരതമ്യം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് കെപിസിസി നേതൃയോഗത്തില്‍ പറഞ്ഞ പരാമര്‍ശം ഇന്നലെ വിവാദമായിരുന്നു. പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷന്‍ എന്ന വിമര്‍ശനത്തിന് യോഗത്തില്‍ തന്നെ സണ്ണി ജോസഫ് കൃത്യമായി…

Read More

ഇന്ത്യക്കാരുടെ മടങ്ങിവരവ്: താലിബാനുമായി ഇന്ത്യൻ സ്ഥാനപതി ചർച്ച നടത്തി

താലിബാൻ നേതാക്കളുമായി ഇന്ത്യ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ, താലിബാൻ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസ് എന്നിവർ തമ്മിലാണ് ചർച്ച നടന്നത്. താലിബാന്റെ ആവശ്യപ്രകാരമായിരുന്നു ചർച്ചയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യ നടത്തുന്ന ആദ്യ ചർച്ചയാണിത് അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യക്കാരുടെ മടങ്ങിവരവ്…

Read More

കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗം; യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി; തെളിവുകൾ പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ . കാപ്പ കേസ് പ്രതി ജയിലിൽ നിന്ന് ആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തി. തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്. സംഭവത്തിൽ യുവതി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നൽകി. ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ൽ നിന്ന് ഫോൺ പിടികൂടി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക്‌ മാറ്റി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ്…

Read More

മൂവാറ്റുപുഴയിൽ കെ എസ് ആർ ടി സി ജീവനക്കാരൻ നടുറോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

  മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ എസ് ആർ ടി സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തീക്കൊള്ളി പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാർ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ അജയകുമാർ കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Read More