പഞ്ചാബിന് നിർണായകം: ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും കിംഗ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബിന് വിജയം അനിവാര്യമാണ്. അതേസമയം ടൂർണമെന്റിൽ നിന്നും പുറത്തായ ചെന്നൈ പഞ്ചാബിന്റെ വഴി മുടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് 13 കളികളിൽ നിന്ന് 12 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. 13 കളികളിൽ നിന്ന് പത്ത് പോയിന്റാണ് ചെന്നൈക്കുള്ളത്. ഇന്ന് ജയിച്ചാൽ പഞ്ചാബിന് 14…

Read More

രാജ്യത്ത് 26,041 പേര്‍ക്ക് കൂടി കൊവിഡ്; 276 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,041 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,36,78,786 ആയി. കൊവിഡ് മൂലം 276 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,47,194. ഒറ്റ ദിവസം കൊണ്ട് 29,621 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,29,31,972 ആണ്. നിലവില്‍ 2,99,620 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.94%) കഴിഞ്ഞ…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയാക് ഐസിയുവിലെത്തിച്ച പ്രതി രക്ഷപ്പെട്ടു; മുങ്ങിയത് ഇഡി ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് തട്ടിപ്പ് കേസ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച പ്രതിയാണ് രക്ഷപ്പെട്ടത്. കൊല്ലത്ത് വച്ച് പൊലീസ് നടപടിക്രമങ്ങള്‍ക്കിടെ തനിക്ക് ദേഹാസ്ഥാസ്ഥ്യമുണ്ടായെന്ന് പ്രതി പറഞ്ഞത് പ്രകാരമാണ് പൊലീസ് ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇഡി ഉദ്യോഗസ്ഥന്‍…

Read More

ഇത്തരം നിലപാട് ഭരണഘടനാവിരുദ്ധം: ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവർണറെ ചാൻസലർ പദവി ഏൽപ്പിച്ചത്. നിയമസഭക്ക് മാത്രമാണ് അദ്ദേഹത്തെ മാറ്റാനുള്ള അധികാരമുള്ളത് സർക്കാരിന്റെ അനാവശ്യമായുള്ള ഇടപെടലുകളാണ് ഗവർണറുടെ പ്രതിഷേധത്തിന് കാരണം. പക്ഷേ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിയമസഭ നിയമനിർമാണം നടത്തി ഏൽപ്പിച്ച ദൗത്യം അദ്ദേഹത്തിന് ഒഴിയാനാകില്ല. ഓരോരുത്തരുടെ ഇഷ്ടം പോലെ…

Read More

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം; ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് ട്രംപ്

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം തുടരുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല. അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്….

Read More

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

കണ്ണൂരില്‍ ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയില്‍ മാറ്റം ജയില്‍ വകുപ്പ് തീരുമാന പ്രകാരമാണ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു ജയില്‍ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴി. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്‌ളോക്ക് ബിയിലാണ്…

Read More

ബോളിവുഡ് നടൻ ധർമേന്ദ്രയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

ബോളിവുഡ് നടൻ ധർമേന്ദ്രയുടെ നില അതീവ ഗുരുതരം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് താരം. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. ബോളിവുഡിലെ ‘ഹി മാൻ’ എന്നറിയപ്പെടുന്ന അദ്ദേഹം 60-കളിലും 70-കളിലും ഹിറ്റ് ആക്ഷൻ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയമായത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ഷാഹിദ്…

Read More

ഇടുക്കിയിൽ 17കാരിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടർന്ന്; ഇളയച്ഛനെ തേടി പോലീസ്

ഇടുക്കി പള്ളിവാസലിൽ പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടർന്നെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പോലീസ് കണ്ടെടുത്തു. പ്രണയത്തിൽ നിന്ന് പിൻമാറിയ രേഷ്മയെ കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. രേഷ്മയുടെ പിതാവിന്റെ അർധ സഹോദരൻ കൂടിയാണ് അനു ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അനുവിനായി കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണം തുടരുകയാണ്. രേഷ്മയുമായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിർപ്പ് മൂലം ഇതിൽ നിന്ന് പിൻമാറിയ കുട്ടിയെ താൻ കൊല്ലുമെന്നുമാണ് കത്തിൽ പറയുന്നത്. സംഭവദിവസം വൈകുന്നേരം രേഷ്മയെ അനു…

Read More

മയക്കുമരുന്ന് കേസ്: റാണ ദഗുബട്ടിയെയും രാകുൽ പ്രീത് സിംഗിനെയും ഇഡി ചോദ്യം ചെയ്യും

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ റാണാ ദഗുബട്ടി, രവി തേജ, രാകുൽ പ്രീത് സിംഗ് അടക്കം 12 പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. രാകുലിനോട് സെപ്തംബർ ആറിനും റാണയോട് എട്ടിനും രവി തേജയോട് ഒൻപതിനും ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. സംവിധായകൻ പുരി ജനന്നാഥിനോട് സെപ്തംബർ 31നും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടു. 2017ലെ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ. 30 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് അന്ന് പിടിച്ചെടുത്തത്. എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണ വെളുപ്പിക്കൽ…

Read More

ഹിന്ദി ദിവസ് 2020; ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും തുല്യ ബഹുമാനം നല്‍ണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഹിന്ദി ദിവസ് 2020 നോടനുബന്ധിച്ച് മധുബന്‍ എജ്യൂക്കേഷണല്‍ ബുക്ക്സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ എല്ലാ ഭാഷകള്‍ക്കും സമ്പന്നമായ ചരിത്രമുണ്ട്. നമ്മുടെ ഭാഷാ വൈവിധ്യത്തിലും സാംസ്‌കാരിക പൈതൃകത്തിലും നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 1918 ല്‍ മഹാത്മാഗാന്ധി ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ സ്ഥാപിച്ചത് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, ഹിന്ദിയെയും…

Read More