ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ. പരിശോധനക്ക് കുറഞ്ഞത് 1500 രൂപയെങ്കിലും ആക്കണമെന്നാണ് സ്വകാര്യ ലാബുകാർ ആവശ്യപ്പെടുന്നത്.
ഇതോടെ സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകൾ ആർ ടി പി സി ആർ പരിശോധന നിർത്തിവെച്ചു. സർക്കാർ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നാണ് ലാബുടമകൾ പറയുന്നത്.
സർക്കാർ ആശുപത്രികളിൽ ആർടിപിസിആർ പരിശോധന സൗജന്യമാണ്. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നിരിക്കെ സ്വകാര്യ മേഖലയിൽ പരിശോധനാ സൗകര്യം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.