ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ; സ്ഥിരീകരിച്ചത് 883 പേർക്ക്

  സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. 883 പേർക്കാണ് കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ സ്ഥിരീകരിച്ച കേസിൽ 820 എണ്ണവും സമ്പർക്ക രോഗികളാണ്. കൊല്ലത്ത് ഇന്ന് ആദ്യമായി രോഗബാധ 500 കടന്നു. പത്തനംതിട്ടയിൽ 440 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഇന്ന് 763 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 707 കേസുകളും സമ്പർക്കമാണ്. കാസർകോട് ഈ മാസം 23 വരെ 3765 പേർക്കാണ് കൊവിഡ്…

Read More

ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള കൊവിഡ് കേസുകളിൽ 46 ശതമാനവും മരണത്തിൽ 25 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്നേമുക്കാൽ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേർ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ…

Read More

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1400 ഗ്രാം സ്വർണം പിടികൂടി. നാദാപുരം സ്വദേശി കുമ്മങ്കോട് ചിറയിൽ റമീസിൽ നിന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റ്, എയർ കസ്റ്റംസ്, ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. ഇതിന് വിപണിയിൽ 68 ലക്ഷം രൂപ വിലമതിക്കും. അബൂദബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് റമീസ് എത്തിയത്. സ്വർണം 12 പ്ലേറ്റുകളായി എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Read More

പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും; കരുതലോടെ പരീക്ഷ നടത്താൻ സർക്കാർ

  പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ പ്രഖ്യാപിക്കും. സുപ്രീം കോടതി നിർദേശിച്ച ക്രമീകരണങ്ങൾ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്‌കൂൾ തുറക്കലിലും വൈകാതെ തീരുമാനം വരും. സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടെങ്കിലും കരുതലോടെ പ്ലസ് വൺ പരീക്ഷ നടത്താനാണ് ശ്രമം സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉറപ്പ് പരിഗണിച്ചാണ് സുപ്രീം കോടതി പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള അനുമതി നൽകിയത്. ചെറിയ പാളിച്ചയുണ്ടായാൽ പോലും തിരിച്ചടിയുണ്ടാകുമെന്ന് സർക്കാരിനറിയാം. ഇടവേളകൾ നൽകിയാകും പരീക്ഷകൾ…

Read More

ലൈഫ്മിഷൻ പദ്ധതി : മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ. ജയലക്ഷ്മി

മാനന്തവാടി: ലൈഫ്മിഷൻ പദ്ധതി നടത്തിപ്പിൻ്റെ മറവിൽ നടന്ന തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എ.ഐ.സി.സി. മെംബറും കെ. പി.സി.സി.ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ പി.കെ.ജയലക്ഷമി അവശ്യപ്പെട്ടു . കെ.പി.സി. സി. യുടെ ആഹ്വാന പ്രകാരം കേരളത്തിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ മുന്നിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ ജന പ്രതിനിധികളുടെ നേതൃത്യത്തിൽ നടത്തുന്ന നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. . കോൺസുലേറ്റ് ജനറലിൻ്റെ പാസ്പ്പോർട്ട് അടിച്ചുമാറ്റി കേരളത്തിലേക്ക് കടത്തിയ നയതന്ത്ര ബാഗേജുകളെ സംബന്ധിച്ചും പ്രളയ ഫണ്ട്…

Read More

പത്തനംതിട്ട റാന്നിയിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട റാന്നിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കുറുമ്പൻമൂഴിയിലാണ് സംഭവം. വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. നാട്ടുകാരനായി സാബുവാണ് ജോളിയെ കുത്തിയത്. സംഘർഷം തടയാൻ ശ്രമിച്ച സമീപവാസിയായ ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായത്. സാബുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.

Read More

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രാവില മറ്റൊരു പ്രതിയായ അബ്ദുൽ സലാമും കീഴടങ്ങിയിരുന്നു. ഇതോടെ ആറ് പ്രതികള്‍ കേസില്‍ പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ നാല് യുവതികള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കി. ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതൽ പേർ…

Read More

അശ്ലീല വീഡിയോ കാണിച്ച് 12കാരിയെ 2022 മുതൽ 2023 വരെ പീഡിപ്പിച്ചു; മലപ്പുറത്ത് 60കാരൻ കൃഷ്ണന് 145 വർഷം കഠിന തടവ് ശിക്ഷ

12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് 145 വർഷം കഠിന തടവ് ശിക്ഷ. മലപ്പുറം അരീക്കോട് കാവനൂർ സ്വദേശി പള്ളിയാളിതൊടി കൃഷ്ണൻ (60) ന് എതിരെ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. തടവിന് പുറമെ 8.77 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകണം. അശ്ലീല വീഡിയോ കാണിച്ചാണ് ഗുരുതര പീഡനത്തിനാണ് കുട്ടിയെ ഇരയാക്കിയത്. 2022 മുതൽ 2023 വരെ ഒരു വർഷമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്….

Read More

760 ഗോളുകളുമായി ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; സൂപ്പർ കപ്പ് യുവന്റസിന്

ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം യുവന്റസിന്. നാപോളിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് യുവന്റസ് സൂപ്പർ കപ്പ് ജേതാക്കളായത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ആൽവാരോ മൊറാട്ട എന്നിവരാണ് യുവന്റസിനായി സ്‌കോർ ചെയ്തത്. ഈ ഗോളോടെ അന്താര്ഷ്ട്ര കരിയറിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 760 ആയി ഉയർന്നു രാജ്യത്തിനും വിവിധ ക്ലബ്ബുകൾക്കുമായാണ് റൊണാൾഡോ 760 ഗോളുകൾ സ്വന്തമാക്കിയത്. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളെന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. 757 ഗോളെന്ന പെലെയുടെ റെക്കോർഡ് നേരത്തെ…

Read More