തലശ്ശേരിയിലും ഗുരുവായൂരിലും വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല: രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരുടെയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മക സമീപനാണ്. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാർഥികളില്ല. ഇരുസ്ഥലത്തും ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു.

Read More

മനുഷ്യത്വത്തിൻ്റെ രാഷ്ട്രീയ മുഖമാണ് ഉമ്മൻ ചാണ്ടി;എ.പ്രഭാകരൻ മാസ്റ്റർ

മാനന്തവാടി: നൂറ്റിമുപ്പത്തഞ്ചു വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അഭിമാന മുഹൂർത്തമാണ് ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന് അതുല്യമായ അമ്പതാണ്ടന്നും മനുഷ്യത്വത്തിൻ്റെ രാഷ്ട്രിയത്തിൻ്റെ മുഖമാണ് ഉമ്മൻ ചാണ്ടിയെന്നും ഒരു മണ്ഡലത്തിൽ നിന്നും പതിനെന്ന് തവണ ജയിച്ച് നിയമസഭായിൽ അമ്പത് വർഷം പൂർത്തിയാകുന്ന നേട്ടം കൈവരിച്ച ഒരു നേതാവ് ദേശിയ തലത്തിൽ പോലും ഇല്ല. ഉമ്മൻ ചാണ്ടിയുടെ സേവനം എന്നും വയനാടിന് ലഭിച്ചിണ്ടുണ്ടന്നും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ടന്നും കെ.പി.സി.സി മെമ്പറും…

Read More

ഏകകണ്ഠമായി കേരള നിയമസഭ, ‘തിടുക്കപ്പെട്ട് കൊണ്ട് വരുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല’; എസ്ഐആറിനെതിരെ പ്രമേയം പാസാക്കി

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്‍റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബിഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും നിയമസഭ ഏകകണ്ഠേന അംഗീകരിച്ച പ്രമേയത്തിൽ…

Read More

ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകനെ കളളനാണെന്നു തെറ്റുദ്ധരിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്‌തു

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകൻ റയാന്‍ കൂഗ്ലറിനെ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് അമേരിക്കയിലെത്തിയ റയാന്‍ കുഗ്ലറിനെ അറ്റ്‌ലാന്റാ പോലീസാണ് അറസ്റ്റ് ചെയ്തത്. മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണ് റയാന്‍ ബാങ്ക് ഓഫ് അമേരിക്കയിലെത്തിയത്. കൗണ്ടറിലെത്തി തൻ്റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്ന് ടെല്ലറോട് റയാന്‍ ആവശ്യപ്പെട്ടു. പണം എണ്ണി തിട്ടപ്പെടുത്തുന്നത് മറ്റുള്ളവര്‍ കാണേണ്ടെന്നും രഹസ്യമായി കൈമാറണമെന്നും അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ റയാൻ്റെ വാക്കുകൾ കേട്ട ടെല്ലര്‍…

Read More

സൽമാൻ രാജാവിൻ്റെ നിർദേശം; കോവിഡ് ബാധിച്ച സൗദി കുടുംബത്തെ ഇന്ത്യയില്‍ നിന്ന് റിയാദിലെത്തിച്ചു

  റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൗദി കുടുംബത്തെ ഇന്ത്യയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ റിയാദിലെത്തിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ വകുപ്പിന്റെ പ്രത്യേക എയര്‍ ആംബുലന്‍സിലാണ് ഇവരെ റിയാദ് കിംഗ് സല്‍മാന്‍ എയര്‍ബേസിലെത്തിച്ചത്. 15 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് എയര്‍ആംബുലന്‍സ് റിയാദിലെത്തിയത്. തുടര്‍ന്ന് ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റി

Read More

അന്വേഷണം വഴിത്തിരിവിലേക്ക്; കരിപ്പൂർ ടെര്‍മിനലിന് വെളിയില്‍ അര്‍ജുന്‍ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ നിർണായക കണ്ടെത്തൽ. അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി എന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിന്റെ ടെര്‍മിനലിന് വെളിയില്‍ അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂരില്‍ നടന്ന സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഒരു വര്‍ഷക്കാലത്ത് റിപ്പോര്‍ട്ട് ചെയ്ത സ്വര്‍ണ്ണക്കടത്തുകളില്‍…

Read More

ബോളിവുഡ് നടൻ ബിക്രംജീത്ത് കൊവിഡ് ബാധിച്ച് അന്തരിച്ചു

  ബോളിവുഡ് സിനിമകളിലും ടി വി ഷോകളിലും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ദിവസങ്ങളായി കൊവിഡിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സൈനികനായിരുന്ന ബിക്രംജീത്ത് 2003ലാണ് അഭിനയ രംഗത്തേക്ക് വരുന്നത്. പേജ് 3, പ്രേംരത്തൻ ധൻ പായോ, 2 സ്‌റ്റേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ദി ഗാസി അറ്റാക്കാണ് അവസാന ചിത്രം

Read More

ചാർജ് വർധന: സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

  ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുമകൾ പണിമുടക്കിലേക്ക്. സർക്കാർ തീരുമാനം രണ്ട് ദിവസത്തിനുള്ളിലുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. മിനിമം ചാർജ് എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തണമെന്ന് നവംബറിൽ നടന്ന ചർച്ചയിൽ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു ബസ് ചാർജ് വർധനവെന്ന ആവശ്യം ന്യായമാണെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. എങ്കിലും മൂന്ന് മാസമാകാറായിട്ടും സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ സ്വകാര്യ ബസുടമകൾ തയ്യാറെടുക്കുന്നത്. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും…

Read More

പ്രഭാത വാർത്തകൾ

  🔳ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം അന്വേഷിക്കുന്ന ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റി. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് തന്നെയാണെന്നും പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ സ്ഥലംമാറ്റമെന്നും യുപി പോലീസ് പ്രതികരിച്ചു. 🔳മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരിലെത്തും. കശ്മീരില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. 🔳സി.ബി.ഐ. അന്വേഷണത്തിന് അനുമതിനല്‍കില്ലെന്ന് പൊതുവായ…

Read More