Headlines

മകളുടെ ചിലവിൽ ജീവിക്കുന്നെന്ന പരിഹാസം; ടെന്നീസ് താരത്തിന്‍റെ കൊലയിൽ പിതാവിന്‍റെ സാമ്പത്തിക ഇടപാടും അന്വേഷിക്കും

ഹരിയാനയിലെ ടെന്നീസ് താരമായ രാധിക യാദവിന്‍റെ (25) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കൊലപാതക കാരണം മകളുടെ ചിലവിൽ അച്ഛൻ ജീവിക്കുന്നെന്ന പരിഹാസത്തെ തുടർന്നാണെന്ന് മൊഴി. കൊല നടത്തിയ രാധികയുടെ പിതാവ് ദീപക്കിന്‍റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. മകൾ രാധിക യാദവ് ടെന്നീസ് അക്കാദമി നടത്തുന്നത് പിതാവ് എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാധികയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെയാണ് 25കാരിയായ ടെന്നീസ് താരത്തെ അച്ഛൻ വെടിവച്ചു കൊലപ്പെടുത്തിത്. പിതാവ്…

Read More

2 കോടി തട്ടിയെടുത്തെന്ന പരാതി; നിവിൻ പോളിക്ക് ഹൈക്കോടതി താത്ക്കാലിക സ്റ്റേ

വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്ക് ആശ്വാസം. കേസിൽ ഹൈക്കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചു. നിവിൻ പോളി ,സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള കേസിന്റെ നടപടികളിലാണ് സ്റ്റേ. രണ്ട് കോടി രൂപ നിവിൻ പോളിയും എബ്രിഡ് ഷൈനും യുവതിയിൽ നിന്ന് വഞ്ചിച്ച് തട്ടിയെടുത്തു എന്നതാണ് പരാതി. ഈ പരാതിയിന്മേൽ വൈക്കം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവിൻ പോളി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം…

Read More

നാളെ കൂറ്റന്‍ തിരമാലയ്ക്ക്‌ സാധ്യത; 5 ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

തിരുവനന്തപുരം: അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസത്തേക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇതുകൂടാതെ 19.07.2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു.

Read More

‘ വിജയന്‍ എന്നാല്‍ വിജയിക്കാന്‍ ജനിച്ചവന്‍ എന്നാണ് അര്‍ഥം; അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കും’; വെള്ളാപ്പള്ളി

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണമാണെന്നും ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയില്‍ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി തള്ളി. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഈഴവനായതിനാല്‍ എന്നാണ് വിചിത്ര വാദം. കേരളത്തിലെ എല്ലാ അമ്പലത്തിലും മോഷണമാണ്. ഇതെല്ലാം അന്വേഷിക്കണം. ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയില്‍ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും…

Read More

കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് കൊല്ലത്ത് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. കൊല്ലം ചടയമംഗലത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയത്. ഈ കാറും മോഷ്ടിച്ചതാണ്. കഴിഞ്ഞ നവംബറിൽ എറണാകുളത്തെ കൊവിഡ് കെയർ സെന്ററിൽ നിന്നാണ് വടിവാൾ വിനീത് രക്ഷപ്പെട്ടത്. മലപ്പുറം മുതൽ തിരുവനന്തപുരം വരെ അമ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. അമ്പലപ്പുഴ സ്വദേശിയാണ്. കൊവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും അലർട്ട് നൽകിയിരുന്നു.

Read More

റാസല്‍ഖൈമയിലെ മലമുകളില്‍നിന്ന് വീണ യുവാവിനെ രക്ഷപ്പെടുത്തി

  റാസല്‍ഖൈമയിലെ ഷമാല്‍ മേഖലയിലെ മലമുകളില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പമുള്ള ക്യാമ്പിങ് യാത്രയ്ക്കിടെ രക്ഷാപ്രവര്‍ത്തനം ദുശ്കരമായ ദുര്‍ഘടമായ പ്രദേശത്തേക്കാണ് 28 കാരനായ യുവാവ് വീണത്. അപകടം നടന്ന ശേഷം വൈകുന്നേരം 6:43 ഓടെ ഓപ്പറേഷന്‍ റൂമിലേക്ക് അപകട സന്ദേശം ലഭിച്ച ശേഷമാണ് രക്ഷാ ദൗത്യം ആരംഭിച്ചതെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉടന്‍തന്നെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ പ്രത്യേക…

Read More

അനധികൃത സ്വത്ത് സമ്പാദന കേസ്; എം ആര്‍ അജിത് കുമാറിന് ആശ്വാസം, തുടരന്വേഷണമില്ല, വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ…

Read More

വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

  റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപതിയിലെ നഴ്സുമാര്‍ ആയിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം നടന്നത്. നജ്‌റാനില്‍ നിന്നും 100 കി.മീ അകലെ യദുമക്കടുത്ത് വെച്ചാണ് അപകടം നടന്നത്. അപകട സ്ഥലത്ത് തന്നെ രണ്ടുപേരും…

Read More

ലോകായുക്തയിൽ സർക്കാർ നിയമോപദേശം തേടിയത് ജലീലിന്റെ രാജിക്ക് പിന്നാലെ

ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൊണ്ടുവരാനായി സർക്കാർ നിയമോപദേശം തേടിയത് മുൻ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നാലെയെന്ന് റിപ്പോർട്ട്. ജലീൽ രാജിവെച്ചതിന് പിന്നാലെ അന്നത്തെ എജി ആയിരുന്ന സുധാകര പ്രസാദാണ് നിയമോപദേശം തേടിയത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ലോകായുക്ത ആക്ട് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നത് അപ്പോഴാണ് ആക്ടിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നിയമോപദേശം. കേരള ലോകായുക്ത സെക്ഷൻ 14 പ്രകാരം ഉത്തരവിറക്കിയാൽ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ല. അത് ആർട്ടിക്കിൾ 164ന് മുകളിൽ…

Read More

വയനാട് പനവല്ലിയില്‍ വനപ്രദേശത്ത് വയോധികയുടെ മൃതദേഹം; മരണം കാട്ടാന ആക്രമണം മൂലമെന്ന് സൂചന

വയനാട് പനവല്ലി അപ്പപ്പാറയില്‍ കാട്ടിനുള്ളില്‍ വയോധികയുടെ മൃതദേഹം. ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനിയാണ് മരിച്ചത്. കാട്ടാന ആക്രമണം മൂലമാണ് മരണമെന്നാണ് സൂചന. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇവര്‍ രാത്രി വനത്തിലേക്ക് പോയതായാണ് സംശയിക്കുന്നത് പനവല്ലി – അപ്പപ്പാറ റോഡിനോട് ചേര്‍ന്നുള്ള വനത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വനം വകുപ്പ് വാച്ചര്‍മാരാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണം എന്നാണ് സൂചന. കമ്പളക്കാട് പറളിക്കുന്ന് ആലൂര്‍ സ്വദേശിയാണ് ഇവര്‍. നിലവില്‍ അപ്പപ്പാറ…

Read More