പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ: നാളെ ഒപി ബഹിഷ്‌ക്കരിക്കാൻ തീരുമാനം

ആലപ്പുഴ: ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍. നാളെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കെജിഎംഒഎ ബഹിഷ്‌കരിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച്‌ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച്‌ കെജിഎംഒഎ നടത്തി…

Read More

മ്യാൻമറിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേരെ സൈന്യം വെടിവെച്ചുകൊന്നു; മൃതദേഹം കത്തിച്ച് വികൃമാക്കി

  മ്യാൻമറിൽ മുപ്പതിലേറെ പേരെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹങ്ങൾ കത്തിച്ച് സൈന്യത്തിന്റെ ക്രൂരത. കയ സംസ്ഥാനത്താണ് സംഭവം. സ്ത്രീകളും കുട്ടികളും അടങ്ങുന്നവരെയാണ് സൈന്യം കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം വികൃതമാക്കിയത്. മോസോ ഗ്രാമത്തിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ആയുധങ്ങളുമായി എത്തിയ തീവ്രവാദി സംഘത്തെയാണ് വെടിവെച്ചു കൊന്നതെന്ന് മ്യാൻമർ സൈന്യം ന്യായീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവർ സാധാരണ പൗരൻമാരാണെന്നും മ്യാൻമറിലെ കിരാത സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചവർ ആണെന്നുമാണ് റിപ്പോർട്ടുകൾ

Read More

ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിൽ അഞ്ച് ഡാമുകളുടെ ഷട്ടറുകൾ തുറന്നു

ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​ഞ്ച്​ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ ലോ​വ​ര്‍ പെ​രി​യാ​ര്‍, ക​ല്ലാ​ര്‍​കു​ട്ടി, മ​ല​ങ്ക​ര, കു​ണ്ട​ള, പൊ​ന്മു​ടി അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​ത്. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​ങ്ക​ര ഡാ​മി​ന്‍റ ഷ​ട്ട​റു​ക​ള്‍ ഞാ​യ​റാ​ഴ്​​ച ര​ണ്ട് ഘ​ട്ട​മാ​യി 20 സെ.​മീ. കൂ​ടി ഉ​യ​ര്‍​ത്തി. തൊ​ടു​പു​ഴയാര്‍, മൂ​വാ​റ്റു​പു​ഴ​യാ​ര്‍ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റ അ​ഞ്ച്​ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് 600 കു​മെ​ക്സ്…

Read More

ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ

ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൽ സ്പെഷ്യൽ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയതിന് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ചുമത്തി. 2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച്…

Read More

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണങ്ങൾ

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് പിന്നിൽ ഒന്‍പത് കാരണങ്ങളാണെന്ന് കേന്ദ്ര സംഘം. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ വാക്സിൻ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പടെ ജില്ലകള്‍ നല്കിയ കണക്ക് പരിശോധിക്കും. സംസ്ഥാനത്ത് 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂടുതലാണ്….

Read More

വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കാന്‍ തീരുമാനം

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കാന്‍ സാധിക്കുന്ന വിധത്തിലേക്ക് മാറാന്‍ വൈദ്യുതി ബോര്‍ഡ്. 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ ഓണ്‍ലൈന്‍ വഴി അടക്കുന്ന സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടയ്ക്കാന്‍ അനുവദിക്കും. എന്നാല്‍ ഈ തീരുമാനം പൂര്‍ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്താനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം. ഇതിലൂടെ…

Read More

മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാതയിൽ 15 മിനിറ്റിലേറെ ഗതാഗതം തടഞ്ഞു; മുരിങ്ങൂരിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

തൃശൂർ: സംസ്ഥാനത്ത് ദേശീയപാതയിൽ ജോലി നടക്കുന്നതിന്റെ യാത്രാ ദുരിതത്തിനിടെ, മുഖ്യമന്ത്രിക്ക് കടന്നുപോകാൻ പൊലീസ് ദേശീയപാത തടഞ്ഞതിന് പിന്നാലെ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങാതിരിക്കാൻ, 15 മിനിറ്റിലധികം സമയമാണ് പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടത്. ഇത് മറ്റ് യാത്രക്കാരെ ദുരിതത്തിലാക്കി. തൃശൂർ മുരിങ്ങൂരിന് സമീപത്തായിരുന്നു സംഭവം. ചാലക്കുടിയിൽ നിന്ന് കൊരട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളാണ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പോലീസ് പൂർണ്ണമായും തടഞ്ഞത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് വേണ്ടിയുള്ള…

Read More

‘SIR ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി’; മന്ത്രി വി ശിവൻകുട്ടി

എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും കുട്ടികളുടെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കുട്ടികളെ മറ്റു പരിപാടികൾക്ക് വിളിച്ചു കൊണ്ടു…

Read More

14കാരിയെ പീഡിപ്പിച്ച സംഭവം: പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ, പിതാവ് ഒളിവിൽ

  നെയ്യാറ്റിൻകരയിൽ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ. കേസിൽ പെൺകുട്ടിയുടെ പിതാവും പ്രതിയാണ്. ഇയാൾ ഒളിവിലാണ്. പിതാവും സുഹൃത്തും പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിൽ മൊഴി നൽകിയിരുന്നു. അരുവിപ്പുറം കുഴിമണലി വീട്ടിൽ ബിജുവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശിയായ പെൺകുട്ടിയെ മദ്യലഹരിയിൽ പിതാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് സുഹൃത്തിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. ഇവിടെ വെച്ചാണ് സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഇപ്പോൾ നിർഭയയിലെ സംരക്ഷണത്തിലാണ് കഴിയുന്നത്.

Read More