വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ.. വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചുരം രണ്ടാം വളവിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ച്     മീനങ്ങാടി നേടിയഞ്ചേരി സ്വദേശി അലൻ ബേസിൽ (20)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈത്തിരിയിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ മാനന്തവാടി ചെറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും സഹയാത്രികന് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി വയനാട്ടിൽ നിന്ന് പോയ ആംബുലൻസ് കോഴിക്കോട് അപകടത്തിൽ പെട്ട്…

Read More

‘മഴ പെയ്താൽ ചോർന്നോലിക്കുന്ന വീട്ടിൽ നിന്നും മേയറായി; ജീവിതത്തിലെ ഈ അഞ്ച് വർഷം അതിപ്രധാനം’; ആര്യ രാജേന്ദ്രൻ

വൈകാരിക കുറിപ്പുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. മേയറെന്ന നിലയിൽ പ്രവർത്തിക്കാൻ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായി ആര്യ കുറിപ്പിൽ പറയുന്നു. മഴപെയ്താൽ ചോർന്നോലിക്കുന്ന ഒരു വീട്ടിൽ നിന്നും 21 വയസ്സുള്ള പെൺകുട്ടി ‌മേയറായി ചരിത്രമെഴുതുമ്പോൾ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാർട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കഴിയു എന്ന് ചരിത്രം പറയുമെന്ന് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജീവിതത്തിലെ ഈ അഞ്ച് വർഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട്…

Read More

ര​ണ്ട് ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ ശ​ക്തി​പ്രാ​പി​ച്ചു; കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

  തിരുവനന്തപുരം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​റ​ബി​ക​ട​ലി​ലും രൂ​പ​പ്പെ​ട്ട ര​ണ്ട് ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ തു​ട​രു​ന്ന​തി​നു പു​റ​മേ ശ​നി​യാ​ഴ്ച പു​തി​യ ഒ​രു ന്യൂ​ന​മ​ർ​ദം അ​റ​ബി​ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ല​യു​റ​പ്പി​ച്ച ന്യു​ന​മ​ർ​ദ്ദം ശ​ക്തി പ്രാ​പി​ച്ച് തീ​വ്ര​ന്യൂ​ന മ​ർ​ദ്ദ​മാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ ത​മി​ഴ്നാ​ടി​ന്‍റെ തെ​ക്ക​ൻ തീ​ര​ത്ത് എ​ത്തും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്-​തെ​ക്ക​ൻ ആ​ന്ധ്രാ തീ​ര​ത്ത് കാ​ര​യ്ക്ക​ലി​നും ശ്രീ​ഹ​രി​ക്കൊ​ട്ട​ക്കും ഇ​ട​യി​ൽ ക​ട​ലൂ​രി​ന് സ​മീ​പ​ത്തു​കൂ​ടെ ക​ര​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ…

Read More

വാക്‌സിൻ ഡോസുകളുടെ ഇടവേള വർധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം

ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയിൽ നിന്ന് 12 ആഴ്ചയായി വർധിപ്പിച്ച തീരുമാനം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം സുതാര്യമായാണ് കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവരങ്ങളെ അപഗ്രഥിക്കാൻ ഇന്ത്യക്ക് ശക്തമായ സംവിധാനമുണ്ട്. എന്നാൽ രാഷ്ട്രീയവത്കരിക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും ഹർഷവർധൻ പറഞ്ഞു ഡോസുകൾ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോൾ ഫലപ്രാപ്തി…

Read More

വയനാട്ടിൽ 59 പേര്‍ക്ക് കൂടി കോവിഡ്; 31 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (23.09.20) 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 31 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2774 ആയി. 2091 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 667 പേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ നെന്മേനി സ്വദേശികള്‍-11 , മാനന്തവാടി, എടവക…

Read More

കൊവിഡിന്റെ വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി

  നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിനെതിരെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്നും മോദി പറഞ്ഞു സർവശക്തി ഉപയോഗിച്ചും കൊവിഡിനെതിരെ രാജ്യം പോരാടും. കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും ഓക്‌സിജൻ എക്‌സ്പ്രസ് ഓടിച്ചവരെയും മറ്റ് കൊവിഡ് മുന്നണി പോരാളികളിൽ ചിലരെയും മൻ കി ബാത്തിൽ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. രണ്ടാം…

Read More

‘തിരുവനന്തപുരത്തെ ബി.ജെ.പി. വിജയം ശ്രദ്ധേയം’; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ എം പി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി. ശശി തരൂർ. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിൽ ബിജെപിയെ അദ്ദേഹം അഭിനന്ദിച്ചു തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്, 45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം…

Read More

ഇ ഡി കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറുപത് ദിവസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ശിവശങ്കർ ചൂണ്ടിക്കാണിക്കും. സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി ലഭിക്കണമെന്ന ഇഡിയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Read More

മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ഡൽഹിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹൽദ്വാനിയിൽ നിന്നുള്ള നിയമസഭാ അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Read More

ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: കായംകുളം ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ (25) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Read More