കരൂരിലെ അപകടം: മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന്; TVK നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് തന്നെ നടക്കും. ആദ്യഘട്ടത്തിൽ നാളെ രാവിലെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാൽ ഇന്ന് രാത്രി തന്നെ നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരുടെ യോഗത്തിൽ മെഡിക്കൽ മേധാവികളോട് കൂടി ആലോചിച്ചാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ടി വി കെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടിക്കെതിരെ പൊലീസ് കേസെടുത്തു.മതിയഴകന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പൊലീസ് നടപടി ആരംഭിച്ചു കഴിഞ്ഞു. നാല് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇദേഹത്തെ ഇന്ന് തന്നെ…

Read More

നിങ്ങളുടെ നഖത്തിന്റെ നിറത്തില്‍ വ്യത്യാസമുണ്ടോ? കാന്‍സര്‍ മുതല്‍ സോറിയാസിസ് വരെയുള്ള രോഗസൂചനകള്‍ അറിയാം

ആരോഗ്യത്തിന്റെ പോരായ്മകള്‍ അറിയാന്‍ നഖത്തിലുണ്ടുന്ന ചെറിയ വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാം. മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. നഖത്തിന്റെ നിറം മഞ്ഞ നിറത്തിലാണ് ചിലര്‍ക്ക്. ഇതിന് പ്രധാന കാരണം പൂപ്പല്‍ ബാധയാണ്. ഇതുമൂലം നഖത്തിന് കട്ടി കൂടി വിണ്ടു കീറുന്നു. തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും നഖങ്ങളിലെ മഞ്ഞനിറത്തെ കണക്കാക്കുന്നു. വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്ക്കു പുറമേ ഗൗരവമര്‍ഹിക്കുന്ന രോഗങ്ങളുടെയും…

Read More

‘എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു’; NSS-SNDP വിമർശനങ്ങള പ്രതിരോധിക്കാതെ കോൺഗ്രസ്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എൻഎസ്എസ് – എസ്എൻഡിപി വിമർശനങ്ങളെ പ്രതിരോധിക്കാതെ കോൺഗ്രസ്. എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. നല്ല യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആ ബന്ധം നിലനിർത്തി പോകുമെന്നും അദേഹം വ്യക്തമാക്കി.എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ തിരുവനന്തപുരം പ്രസംഗം മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് മറുപടിയായിരുന്നു അത് എന്നായിരുന്നു സണ്ണി ജോസഫ് വിശദീകരണം. സജി ചെറിയാനാണ് അത്…

Read More

വയനാട്ടിലെ പെരിക്കല്ലൂരിൽ കടമുറിയിൽ 12 വയസുകാരിക്ക് പീഢനം: പ്രതി അറസ്റ്റിൽ

പെരിക്കല്ലൂർ;12വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വടക്കേപ്പറമ്പിൽ ശ്രീധരൻ (65) അറസ്റ്റിൽ. പെരിക്കല്ലൂർ പാതിരിയിൽ കട നടത്തുന്ന ഇയാൾ സാധനം വാങ്ങാൻ വന്ന കുട്ടിയെ കടയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി കൽപ്പറ്റ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. അവർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.പുൽപ്പള്ളി സിഐ കെ.പി ബെന്നി, സി പി ഒ ടോണി മാത്യു, എസ് അജീഷ് കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Read More

കോവിഡ് കേസുകൾ കുറയുമ്പോഴും ജാഗ്രത തുടരണം: മുഖ്യമന്ത്രി

കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിർബാധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബർ 24നാണ്. 97,417 പേർ ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കാണുന്നത്. ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുൻപുള്ള ആഴ്ചയിലെ അതതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നു മുതൽ…

Read More

രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് രണ്ടാം തവണയും സ്വർണവില കൂടി. രണ്ട് തവണയായി പവന് കൂടിയത് 5,450 രൂപയാണ്. സ്വർണവും വെള്ളിയും സർവകാല കുതിപ്പിലാണ്. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി. വെള്ളിവിലയും സർവകാല റെക്കോഡിലെത്തി. വെള്ളി കിലോക്ക് മൂന്നേകാൽ ലക്ഷം രൂപയിലാണ് വിൽപന.ആഗോള ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും ഡോളറിന് കരുത്ത് കുറയുന്നതും സ്വർണക്കുതിപ്പിന് ആക്കം കൂട്ടി. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇപ്പോൾ സ്വർണക്കുതിപ്പിന് വേഗം കൂട്ടിയത്. ആശങ്കയിലായ യൂറോപ്യൻ നിക്ഷേപകർ കയ്യിലുള്ള പെൻഷൻ ഫണ്ടും അമേരിക്കൻ…

Read More

ഭരണവിരുദ്ധ വികാരത്തിന്റെ ഒരു ഭാഗം അൻവറിനും, മറ്റൊരു ഭാഗം യുഡിഎഫിനും ലഭിച്ചു’; കെ. മുരളീധരൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന മുന്നേറ്റം നടത്തിയതായും ഇതുവരെ ഉണ്ടായ എല്ലാ തിരഞ്ഞെടുപ്പ് റെക്കോർഡിനെയും മറികടന്ന വിജയം കൈവരിച്ചതായും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. വിജയത്തിന് പ്രധാന കാരണം യുഡിഎഫ് ഒരു മനസ്സോടെ പ്രവർത്തിച്ചതാണ്. സ്വരാജിന് ശ്രീരാമകൃഷ്ണന്റെ വോട്ട് പോലും പിടിക്കാൻ കഴിഞ്ഞില്ല. സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായി. മാർക്സിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്നവരും ഈ തെരഞ്ഞെടുപ്പിൽ മാറി ചിന്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തി. ഇന്നത്തെ ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് പ്രതിഫലിച്ചത്. ആശ സമരവും പ്രിയങ്ക ഗാന്ധിയുടെ…

Read More

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖബാധിതനായി ഏറെനാള്‍ വിശ്രമത്തില്‍ ആയിരുന്നു. വൈകിട്ട് 3.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ തുടര്‍ച്ചയായി എംഎല്‍എയും രണ്ടു തവണ മന്ത്രിയമായിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐ.യു.എം.എല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആരംഭം….

Read More

മലയാളി വീട്ടമ്മ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കെ ആയിരുന്നു കൊവിഡ് ബാധിച്ചത്. ഖമീസ് മുശൈത്തില്‍ കാര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഭര്‍ത്താവിന്റെയടുത്ത് രണ്ട് വര്‍ഷം മുമ്പാണ് വിജയമ്മ സന്ദര്‍ശന വിസയിലെത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു. മക്കള്‍: കിരണ്‍,…

Read More

SIRനെതിരെ ഹർജി നൽകേണ്ടത് സുപ്രിംകോടതിയിൽ; സംസ്ഥാന സർക്കാരിനോട് ​ഹൈക്കോടതി

തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന് എതിരെ സംസ്ഥാന സർക്കാർ ഹർജി നൽകേണ്ടത് സുപ്രിംകോടതിയിൽ എന്ന് ഹൈക്കോടതി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നത്. ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിട്ടും മറുപടി ലഭിച്ചില്ല. ഇതിന് പിന്നലയാണ് ഹൈക്കോടതി സമീപിച്ചത് എന്ന്…

Read More